Connect with us

പിറന്നാൾ ആശംസകൾ മായക്കുട്ടി ; വിസ്മയയ്ക്ക് പിറന്നാൾ ആശംസകളുമായി ആന്റണി പെരുമ്പാവൂർ

Malayalam

പിറന്നാൾ ആശംസകൾ മായക്കുട്ടി ; വിസ്മയയ്ക്ക് പിറന്നാൾ ആശംസകളുമായി ആന്റണി പെരുമ്പാവൂർ

പിറന്നാൾ ആശംസകൾ മായക്കുട്ടി ; വിസ്മയയ്ക്ക് പിറന്നാൾ ആശംസകളുമായി ആന്റണി പെരുമ്പാവൂർ

മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മക്കളുടെ ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കുമൊപ്പമാണ് താരദമ്പതിമാർ. പ്രണവ് സിനിമയിലെത്തിയെങ്കിലും മാധ്യമങ്ങൾക്ക് മുൻപിൽ ഒന്നും പ്രണവ് എത്താറില്ല. വിസ്മയയും അങ്ങനെ തന്നെയാണ്. മാധ്യമങ്ങൾക്ക് മുന്നിലേയ്ക്ക് വിസ്മയ എത്താറില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ ചിത്രങ്ങൾ പങ്കുവെച്ച് എത്താറുണ്ട്. തായ്‌ലൻഡിൽ ആണ് വിസ്മയ.

കഴിഞ്ഞ ദിവസമായിരുന്നു വിസ്മയയുടെ മുപ്പത്തിമൂന്നാം പിറന്നാൾ. എമ്പുരാൻ റിലീസുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നുവെങ്കിലും സമയം കണ്ടെത്തി അർധരാത്രി തന്നെ മകൾക്ക് പിറന്നാൾ ആശംസിച്ചുള്ള കുറിപ്പ് മോഹൻലാൽ പങ്കുവെച്ചിരുന്നു. ന്മദിനാശംസകൾ, മായ കുട്ടി! ഓരോ ദിവസവും നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിലേക്ക് നീ എത്തട്ടെ മോളെ, നിന്റെ ജീവിതത്തിൽ സന്തോഷവും പുഞ്ചിരിയും നിറയട്ടെ. നിന്നെക്കുറിച്ച് ഞാൻ വളരെ അഭിമാനിക്കുന്നു. നിന്നെ ഞാൻ അത്രയും സ്നേഹിക്കുന്നു. എന്നും മോഹൻലാൽ കുറിച്ചു.

ഇത്തവണ വിസ്മയയുടെ പിറന്നാൾ ഗംഭീരമായിട്ടാണ് ആഘോഷിക്കപ്പെട്ടത്. പൊതുവെ മോഹൻലാലിന്റെ മക്കളുടെ ബർത്ത് ഡെ ആശംസ പോസ്റ്റുകൾ പ്രത്യക്ഷപ്പെടും എന്നല്ലാതെ സെലിബ്രേഷന്റെ ചിത്രങ്ങളോ ഫോട്ടോയോ ഒന്നും പുറത്ത് വരാറില്ല. എന്നാൽ ഇത്തവണത്തെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും ഫോട്ടോകളും വിസ്മയ തന്നെ ഇൻസ്റ്റഗ്രാം വഴി പങ്കിട്ടു.

താരപുത്രി തായ്ലന്റിൽ മോയ്തായ് എന്ന മാർഷൽ ആർട്ട് പഠിച്ചുകൊണ്ടിരിക്കുകയാണ്. ഒപ്പം പാട്ടും എഴുത്തും ഒക്കെയുണ്ട്. സ്കൂൾ, കോളജ് പഠനം പൂർത്തിയാക്കിയശേഷമാണ് എഴുത്തിലേക്കും മാർഷൽ ആർട്ട്സ് പഠിക്കാനുള്ള താൽപര്യവും വിസ്മയയ്ക്കുണ്ടായത്. തായ്ലന്റിൽ സുഹൃത്തുക്കൾക്കൊപ്പം തന്നെയാകണം ഇത്തവണ പിറന്നാൾ വിസ്മയ ആഘോഷിച്ചത്.

വെള്ള ഗൗണിൽ ഗ്ലാമറസായി അതീവ സുന്ദരിയും സന്തോഷവതിയുമായി കേക്കിന് മുന്നിൽ ഇരിക്കുന്ന വിസ്മയയുടെ വീഡിയോ വൈറലാണ്. എന്നാൽ കമന്റ് ബോക്സ് താരപുത്രി ഓഫ് ചെയ്ത് വെച്ചിരുന്നു. വിസ്മയയ്ക്ക് മോഹൻലാലിന്റെ സന്തതസഹചാരിയും നിർമാതാവുമായ ആന്റണി പെരുമ്പാവൂരും ആശംസകൾ നേർന്ന് എത്തിയിരുന്നു.

വിസ്മയ കൈക്കുഞ്ഞായിരുന്നപ്പോഴുള്ള ഒരു അപൂർവ ഫോട്ടോ പങ്കുവെച്ചായിരുന്നു ആന്റണിയുടെ ആശംസ. പിറന്നാൾ ആശംസകൾ മായക്കുട്ടി എന്നാണ് ആന്റണി കുറിച്ചത്. ചിത്രത്തിൽ ഒരു വയസുകാരൻ പ്രണവിനേയും വിസ്മയയേയും മോഹൻലാലിനേയും ആന്റണി പെരുമ്പാവൂരിനൊപ്പം കാണാം. മക്കൾ രണ്ടുപേരെയും ഇരുകൈകളിൽ മോഹൻലാൽ എടുത്തിരിക്കുകയാണ്.

വിസ്മയ ജനിച്ച് മാസങ്ങൾ മാത്രം പിന്നിട്ടിതെ ഉണ്ടായിരുന്നുള്ളു. കറുപ്പും ചുവപ്പും കലർന്ന പുള്ളിയുടുപ്പായിരുന്നു വിസ്മയ ധരിച്ചിരുന്നത്. അച്ഛൻ മോഹൻലാലിനൊപ്പം വെള്ളകുർത്തയും പൈജാമയും ട്വിന്നിങ് ചെയ്ത് ധരിച്ചാണ് പ്രണവ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അടുത്ത കാലത്തായാണ് മാതാപിതാക്കളും മക്കളും ട്വിന്നിങ് ഡ്രെസ് ധരിച്ച് ഫോട്ടോകൾ പകർത്തുന്ന രീതി ട്രെന്റിങ്ങായത്. അതിനും വർഷങ്ങൾക്ക് മുമ്പ് ഈ സീനൊക്കെ മോഹൻലാലും പ്രണവും വിട്ടതാണെന്ന് വൈറൽ ഫോട്ടോയിൽ നിന്നും വ്യക്തം.

പ്രിന്റഡ് വൈറ്റ് ഷർട്ടും ലുങ്കിയുമായിരുന്നു ആന്റണിയുടെ വേഷം. മൂന്നാം മുറ സിനിമയ്ക്ക് ശേഷമാണ് ആന്റണിയും മോഹൻലാലും തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത്. മോഹൻലാലിന്റെ ഡ്രൈവറായിട്ടായിരുന്നു തുടക്കം. എന്നാൽ ഇന്ന് ലാൽ കുടുംബത്തിലെ അംഗമാണ് ആന്റണി. മോഹൻലാലിന്റെ സാമ്പത്തികം അടക്കമുള്ള കാര്യങ്ങൾ നോക്കി നടത്തുന്നത് ആന്റണിയാണ്. മോഹൻലാലിന്റെ വിവാഹവും പ്രണവിന്റേയും വിസ്മയയുടേയും ജനനവുമെല്ലാം ആന്റണി കണ്ടതാണ്. അതുകൊണ്ട് തന്നെ അച്ഛന്റെ സഹോദരൻ എന്ന സ്ഥാനമാണ് ആന്റണിക്ക് പ്രണവിന്റേയും വിസ്മയയുടേയും മനസിലെന്നാണ് ആരാധകരും പറയുന്നത്.

അച്ഛന്റെ പാരമ്പര്യം പിൻതുടർന്ന് അഭിനയത്തിലേക്ക് വരില്ല എന്നുറപ്പുള്ള താരപുത്രിമാരിൽ ഒരാളാണ് വിസ്മയ മോഹൻലാൽ. എഴുത്തും വായനയും വരകളും യാത്രകളും മാർഷ്യൽ ആട്‌സും ക്ലേ ആർട്ടുകളുമൊക്കെയാണ് വിസ്മയയുടെ ഇഷ്ട വിനോദങ്ങൾ. സ്വന്തം ഫോട്ടോകൾ പങ്കുവയ്ക്കുന്ന ചിത്രങ്ങളെക്കാൾ വിസ്മയ കൂടുതലും പങ്കുവയ്ക്കുന്നത് ഇത്തരം ഫോട്ടോകളും വീഡിയോകളും ഒക്കെയാണ്.

വിസ്മയ ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന പേരിൽ വിസ്മയ ഒരു കവിതാസമാഹാരം എഴുതിയിരുന്നു. ഇംഗ്ലീഷിലെ പുസ്തകം നക്ഷത്രധൂളികൾ എന്ന പേരിൽ മലയാളത്തിൽ വായിക്കാൻ ലഭ്യമാണ്. നാട്ടിൽ കുടുംബം മുഴുവൻ പങ്കെടുത്ത ചടങ്ങിലാണ് വിസ്മയ തന്റെ പുസ്തകപ്രകാശനം ചെയ്തത്. കോപ്പികളിൽ ഒരെണ്ണം കളിക്കൂട്ടുകാരൻ കൂടിയായ ചാലു ചേട്ടൻ എന്ന് വിളിക്കുന്ന ദുൽഖർ സൽമാന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.

പ്രണവ് മോഹൻലാൽ ആകട്ടെ, സിനിമയിൽ തിളങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോഴിതാ ഭ്രമയുഗം ടീമിനൊപ്പം പ്രണവ് മോഹൻലാൽ എത്തുകയാണ്. പ്രണവ് നായകനാകുന്ന ഹൊറർ ത്രില്ലർ ചിത്രം NSS2 ൻറെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ആണ് NSS2 ന്റെ നിർമ്മാണം. ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ആണ് പുത്തൻ ചിത്രത്തിന്റെ നിർമ്മാണം.അവരുടെ രണ്ടാം നിർമ്മാണ സംരഭമാണിത്. മമ്മൂട്ടി നായകനായ ഭ്രമയുഗത്തിനു ശേഷം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പ്രണവ് മോഹൻലാൽ എത്തുന്ന ഈ ചിത്രത്തിനുണ്ട്.

ജൂൺ 2025 വരെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം തുടരും. ഒരു ഇടവേള അവസാനിപ്പിച്ചു കൊണ്ടാണ് പ്രണവ് പുതിയ ചിത്രത്തിൽ ജോയിൻ ചെയ്തതും. സഹോദരി വിസ്മയ മോഹൻലാൽ പ്രണവിന്റെ ചിത്രത്തിന് ആശംസകൾ നേർന്നുകൊണ്ട് എത്തിയിരുന്നു. 2025 ന്റെ അവസാനത്തിൽ ചിത്രം തീയേറ്ററുകളിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ.

അതേസമയം പ്രണവിന്റെ അഭിനയ ജീവിതത്തിൽ ഒരു പുതിയ നാഴികക്കല്ലാകും ഈ ചിത്രം എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ. മലയാള സിനിമാ പ്രേക്ഷകർ കണ്ടുശീലിച്ച പരമ്പരാഗതമായ ഹൊറർ ഫോർമുലകളിൽ നിന്നും വ്യത്യസ്തമായി മനുഷ്യന്റെ ആന്തരിക സംഘർഷങ്ങളും, മാനസികാരോഗ്യവും ചർച്ച ചെയ്തുകൊണ്ട് ഭൂതകാലം എന്നൊരു പരീക്ഷണ ചിത്രം ചെയ്യാൻ ശ്രമിച്ചത് തന്നെ അയാളിലെ ക്രാഫ്റ്റ്സ്മാനെ വെളിപ്പെടുത്തുന്ന ഒന്നായിരുന്നു. അതിന്റെ തുടർച്ചയും ഏറ്റവും മികവാർന്നതുമായ മറ്റൊരു തലമാണ് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം.

തന്റെ പതിവ് നായക വേഷങ്ങളിൽ നിന്ന് മാറി തീർത്തും വ്യത്യസ്തമായിട്ടായിരുന്നു മമ്മൂട്ടി ചിത്രത്തിലെത്തിയത്‍. മനയ്ക്കൽ കൊടുമൺ പോറ്റി എന്ന കഥാപാത്രം ഇതുവരെ മലയാളികൾ കണ്ട മമ്മൂട്ടിയല്ല, മമ്മൂട്ടിയ്ക്ക് ഇത്രയും ക്രൂരമായ ഒരു വില്ലനാകാൻ കഴിയില്ല എന്ന് പ്രേക്ഷകർ വിശ്വസിക്കുന്നിടത്താണ് ആ കഥാപാത്രം വേറിട്ടതാവുന്നത്. അതുകൊണ്ടുതന്നെ പുതിയ ചിത്രം അതിനേക്കാൾ ഒരുപടി മുന്പിട്ടുനിൽക്കും എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും.

അഭിനേതാവ് എന്ന നിലയ്ക്ക് പ്രണവ് ഇനിയും തെളിയിക്കേണ്ടതുണ്ടെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. പ്രണവ് ഇനിയും തെളിയിക്കേണ്ടതുണ്ട്. ഇനിയും സിനിമകൾ ലഭിക്കേണ്ടതുണ്ട്. പക്ഷേ അദ്ദേഹം വിരളമായേ അഭിനയിക്കൂ. ഒരു സിനിമ ചെയ്യും. പിന്നെ ഒരുപാട് യാത്ര ചെയ്യും. എന്നാൽ അഭിനേതാവ് എന്ന നിലയിൽ പരിണമിക്കേണ്ടതുണ്ട്. അത് ഒരു പ്രക്രിയ ആണ്. ഇത് പെട്ടെന്ന് വന്ന് അങ്ങ് ചെയ്യാൻ പറ്റുന്ന ഒരു കാര്യമല്ല. നല്ല റോളുകൾ ചെയ്യേണ്ടതുണ്ട്. അവനത് ചെയ്യട്ടെ. രണ്ടുമൂന്ന് ദിവസത്തിനുള്ളിൽ പ്രണവിൻറെ പുതിയ സിനിമ ആരംഭിക്കും. അവൻ ഇനിയും ഒരുപാട് പഠിക്കേണ്ടതുണ്ട്. നല്ല സംവിധായകർക്കൊപ്പം സിനിമ ചെയ്യണം. അത് അത്ര എളുപ്പമല്ല.

പ്രണവ് ഒരു നല്ല അഭിനേതാവാണ്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ സ്കൂളിൽ ബെസ്റ്റ് ആക്ടറായിട്ടുണ്ട്. അവനും അങ്ങനെ തന്നെയായിരുന്നു. എന്നാൽ അതൊന്നും അവൻ മികച്ച അഭിനേതാവാണെന്ന് തെളിയിക്കുന്നതല്ല. പ്രണവ് തെളിയിക്കേണ്ടതുണ്ടെന്നും തൻറെ മകനെന്ന നിലക്കുള്ള സമ്മർദങ്ങൾ പ്രണവിനില്ലെന്നും ഒരുപാട് യാത്രകൾ ചെയ്യുന്ന ഫ്രീ ആയിട്ടുള്ള വ്യക്തി ആണെന്നും മോഹൻലാൽ പറഞ്ഞിരുന്നു.

അതേസമയം, തെലുങ്കിലേയ്ക്കും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് പ്രണവ്. ‘ജനത ഗാരേജ്’, ‘ദേവരാ’ എന്നീ സിനിമകൾക്ക് ശേഷം കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലൂടെയാണ് നടൻ തെലുങ്കിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നത്. കൃതി ഷെട്ടിയാണ് നായികയായി എത്തുന്നത്.

ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്നാണ് ചില തെലുങ്ക് മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നത്. ‘പുഷ്പ’, ‘പുഷ്പ 2’, ‘ജനത ഗാരേജ്’ തുടങ്ങിയ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. പ്രണവിനൊപ്പം മറ്റൊരു തെലുങ്ക് നടനും ചിത്രത്തിലുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

‘കിൽ’ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ രാഘവ് ജുയലും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു റൊമാന്റിക് ആക്ഷൻ ഴോണറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ഹരീഷ് കല്യാൺ, നിത്യ മേനോൻ, കാവ്യ ഥാപ്പർ, നവീൻ പോളി ഷെട്ടി, കാശ്മീരാ, ചേതൻ കുമാർ തുടങ്ങി നിരവധി താരങ്ങളും വേഷമിടുന്നുണ്ട്. എന്നാൽ സിനിമയിലെ കാസ്റ്റിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

More in Malayalam

Trending

Recent

To Top