Connect with us

ഒരു ഭാര്യ ചെയ്യേണ്ട ചുമതലകൾ പലതും ഒരു മടിയുമില്ലാതെ ആന്റണി അന്ന് ചെയ്തു; ഇന്ന് ഒരു മോഹൻലാൽ ചിത്രം നടക്കണമെങ്കിൽ രണ്ട് പേരുടെ സമ്മതം ആവശ്യമാണ്; ആലപ്പി അഷ്റഫ്

Malayalam

ഒരു ഭാര്യ ചെയ്യേണ്ട ചുമതലകൾ പലതും ഒരു മടിയുമില്ലാതെ ആന്റണി അന്ന് ചെയ്തു; ഇന്ന് ഒരു മോഹൻലാൽ ചിത്രം നടക്കണമെങ്കിൽ രണ്ട് പേരുടെ സമ്മതം ആവശ്യമാണ്; ആലപ്പി അഷ്റഫ്

ഒരു ഭാര്യ ചെയ്യേണ്ട ചുമതലകൾ പലതും ഒരു മടിയുമില്ലാതെ ആന്റണി അന്ന് ചെയ്തു; ഇന്ന് ഒരു മോഹൻലാൽ ചിത്രം നടക്കണമെങ്കിൽ രണ്ട് പേരുടെ സമ്മതം ആവശ്യമാണ്; ആലപ്പി അഷ്റഫ്

മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. വലിയൊരു ആരാധകവൃന്തം തന്നെ മോഹൻലാലിനുണ്ട്. എന്നാൽ അദ്ദേഹം പലപ്പോഴും പുതുമുഖ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ വിസമ്മതിക്കുന്നുവെന്നത്. മാത്രമല്ല, സംവിധായകർക്ക് മോഹൻലാലിനോട് കഥപറയുന്നതിന് ഒരുപാട് കടമ്പകൾ കടക്കണമെന്നും പറയപ്പെടുന്നുണ്ട്.

എന്നാൽ ഇപ്പോഴിതാ ഇന്ന് ഒരു മോഹൻലാൽ ചിത്രം നടക്കണമെങ്കിൽ രണ്ട് പേരുടെ സമ്മതം ആവശ്യമാണെന്ന് പറയുകയാണ് സംവിധായകനും നിർമ്മാതാവുമായ ആലപ്പി അഷ്റഫ്. ഒരു ഭാര്യ ചെയ്യേണ്ട ചുമതലകൾ പലതും ഒരു മടിയുമില്ലാതെ ചെയ്ത താരമാണ് ആന്റണിയെന്നും അത് ഒരു കൊച്ചുകുട്ടിയെ പോലെ അതനുസരിക്കുന്ന മോഹൻലാലിനെ താൻ കണ്ടിട്ടുണ്ടെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.

വളരെ വർഷങ്ങൾക്ക് മുമ്പ് ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ട് മോഹൻലാൽ കോയമ്പത്തൂർ ആര്യവൈദ്യശാലയിൽ പോയിരുന്നു. അന്ന് ഡ്രൈവറായിരുന്ന ആന്റണി മാത്രമാണ് അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നത്. അന്ന് ലാലിന്റെ ഓരോ കാര്യങ്ങളും ചെയ്തിരുന്നത് ആന്റണിയായിരുന്നു. ലാലിനെ മരുന്ന് കഴിപ്പിച്ചതും, എഴുന്നേൽപ്പിച്ച് ഇരുത്തിയതും, ഭക്ഷണം നൽകിയതുമെല്ലാം ആന്റണി ഒറ്റയ്ക്കായിരുന്നു. ഒരു കൊച്ചു കുട്ടിയെ പോലെ എല്ലാം അദ്ദേഹം അനുസരിച്ചു. ഒരു ഭാര്യ ചെയ്യേണ്ട ചുമതലകൾ പലതും ഒരു മടിയുമില്ലാതെ ആന്റണി ചെയ്തു.

അണ്ണാ ഇതൊക്കെ കണ്ടില്ലേ, ഒരു ഭാര്യ പോലും ഇതൊക്കെ ചെയ്യുമോ? എന്തൊരു സ്‌നേഹമുള്ള ആളാണ്. എന്നാണ് ലാൽ എന്നോട് ചോദിച്ചത്. അങ്ങനെ ഓരോ വർഷം കഴിയുന്തോറും ലാലിന് ആന്റണിയോടുള്ള വിശ്വാസവും സ്‌നേഹവും കൂടിക്കൂടി വന്നു. ലാലിന്റെ ചെറുതും വലുതുമായുള്ള ഓരോ കാര്യങ്ങളിലും ആന്റണി പെരുമ്പാവൂർ ഇടപെട്ടു. അതൊക്കെ ലാലിന് ഇഷ്ടവുമായിരുന്നു.

ആദ്യചിത്രം നരസിംഹം ഗംഭീര വിജയം കൈവരിച്ചതോടെ ആന്റണിയുടെ മുമ്പിൽ പുതിയ പടവുകൾ തുറക്കപ്പെട്ടു. സിനിമാക്കാർക്കിടയിൽ ആന്റണിക്ക് കിട്ടിയ അംഗീകാരമായിരുന്നു ഫിയോക്കിന്റെ ഭാരവാഹിത്വം. ഇന്ന് ലാലിന്റെ ഓരോ കാര്യവും തീരുമാനിക്കുന്നത് ആന്റണി പെരുമ്പാവൂരും, ഓഡിറ്ററായ സനൽകുമാറും ചേർന്നാണ്. ഒരു മോഹൻലാൽ ചിത്രം നടക്കണമെങ്കിൽ ഈ രണ്ടുപേരുടെയും സപ്പോർട്ട് കൂടിയേ തീരൂ. അവരുടെ തീരുമാനം അനുസരിച്ചേ ലാൽ മുന്നോട്ടു പോവുകയുള്ളൂ എന്നും ആലപ്പി അഷ്റഫ് പറഞ്ഞു.

അതേസമയം, മുമ്പ് ഇത്തരത്തിലുള്ള ഒരു ചോദ്യത്തിന് മോഹൻലാൽ മുമ്പ് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. തന്നിലേയ്ക്ക് എത്തുന്നതിന് തടസങ്ങളൊന്നുമില്ലെന്നും പല പുതിയ സംവിധായകരുടെയും കഥകൾ താൻ കേൾക്കുന്നുണ്ടെന്നുമാണ് മോഹൻലാൽ പറയുന്നത്. പല സംവിധായകരും എന്നോട് കഥകൾ പറയാൻ വരാറുണ്ട്. എന്നാൽ അവയെല്ലാം മോഹൻലാലിന് വേണ്ടി തയ്യാറാക്കിയ കഥകളാണ്. തന്റെ പഴയ സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലാണ് പല കഥകളും.

ഫ്രഷ് ആയിട്ടുള്ള വേഷങ്ങൾ ചെയ്യാനാണ് താത്പര്യം. പുതിയ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. ഒരു സിനിമ ചെയ്യുമ്പോൾ അതിൽ എന്തെങ്കിലും പുതുമ വേണമല്ലോ. മുമ്പ് ചെയ്തതുപോലുള്ള വേഷം വീണ്ടും കൊണ്ടുവന്നാൽ പ്രേക്ഷകർക്ക് ബോറടിക്കില്ലേ. പുതിയ സംവിധായകനായ തരുൺ മൂർത്തിയാണ് എന്റെ പുതിയ സിനിമ ചെയ്യുന്നത്. എട്ടുവർഷത്തോളമെടുത്താണ് ഈ സിനിമ തയ്യാറാവുന്നത്. ഇത്തരത്തിലുള്ള കഥകൾക്കാണ് ഞാൻ കാത്തിരിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു.

തുടരും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം ശോഭന, ബിനു പപ്പു തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. രജപുത്രയുടെ പതിനാലാമതു ചിത്രവും മോഹൻലാലിന്റെ മുന്നൂറ്റിഅറുപതാമതു ചിത്രവുമാണിത്. ഏറെ ശ്രദ്ധേയമായ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രമെന്ന നിലയിലും പ്രോജക്ടിനു പ്രതീക്ഷകളേറെയാണ്.

Continue Reading
You may also like...

More in Malayalam

Trending