‘ജെല്ലിക്കെട്ടിന്റെ ആ ഷൂട്ടിങ്ങിലൂടെ ഞാന്‍ ജീവിതത്തില്‍ ചെയ്ത പാപങ്ങള്‍ക്കും ചെയ്യാന്‍ പോകുന്ന പാപങ്ങള്‍ക്കും അനുഭവിച്ചു’, അതുപോലെ കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ആന്റണി വര്‍ഗീസ്
‘ജെല്ലിക്കെട്ടിന്റെ ആ ഷൂട്ടിങ്ങിലൂടെ ഞാന്‍ ജീവിതത്തില്‍ ചെയ്ത പാപങ്ങള്‍ക്കും ചെയ്യാന്‍ പോകുന്ന പാപങ്ങള്‍ക്കും അനുഭവിച്ചു’, അതുപോലെ കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ആന്റണി വര്‍ഗീസ്
‘ജെല്ലിക്കെട്ടിന്റെ ആ ഷൂട്ടിങ്ങിലൂടെ ഞാന്‍ ജീവിതത്തില്‍ ചെയ്ത പാപങ്ങള്‍ക്കും ചെയ്യാന്‍ പോകുന്ന പാപങ്ങള്‍ക്കും അനുഭവിച്ചു’, അതുപോലെ കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ആന്റണി വര്‍ഗീസ്
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ആന്റണി വര്‍ഗീസ് എന്ന പെപ്പെ. അങ്കമാലി ഡയറീസിന് ശേഷം പെപ്പെയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു ജെല്ലിക്കെട്ട്. ധാരാളം പുരസ്കാരങ്ങളാണ് ചിത്രം വാങ്ങി കൂട്ടിയത്.
എന്നാല്‍ ആ സിനിമയുടെ ചിത്രീകരണത്തിനിടെ തനിക്ക് ലൊക്കേഷനില്‍ നിന്ന് ഒളിച്ചോടിപ്പോരാന്‍ തോന്നിയിട്ടുണ്ടെന്ന് പറയുകയാണ് പെപ്പെ ഇപ്പോള്‍. പുതിയ സിനിമയായ പൂവന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് പോപ്പര്‍ സ്റ്റോപ്പ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പെപ്പെ തന്റെ മനസ്സുതുറന്നത്.
ജെല്ലിക്കെട്ട് അതിനേക്കാള്‍ മോശം അവസ്ഥ ആയിരുന്നു. കട്ടപ്പനയില്‍ ഡാമിന്റെ റിസര്‍വോയറില്‍ ആയിരുന്നു സിനിമയുടെ ഷൂട്ട്. അവിടെ തണുപ്പെന്ന് പറഞ്ഞാല്‍ ഭയങ്കരമാണ്. ഡിസംബറിലാണ് ഷൂട്ട്. ആ സമയത്ത് എക്സ്ട്രാ തണുപ്പാണ്. വൈകുന്നേരം ആറ് മണിക്ക് ഞങ്ങളെ അവിടെ കൊണ്ടുപോയി നിര്‍ത്തും.
എന്നിട്ട് ആദ്യം തന്നെ തലയിലൂടെ വെള്ളം ഒഴിക്കും. അതിന് ശേഷം ചെളിയില്‍ അങ്ങ് മുക്കും. ഇതിന് ശേഷം വെളുപ്പിന് ആറ് മണി വരെ ഇങ്ങനെ നിക്കണം. അതിനിടെ രാത്രി ഒമ്പതര ഒക്കെ ആകുമ്പോള്‍ ഭക്ഷണം കഴിക്കാനായി ഞങ്ങള്‍ വന്ന് കുളിക്കും. അങ്ങനെ കുളിക്കാനായി കാത്തിരിക്കുകയാവും ഞങ്ങള്‍. അരമണിക്കൂറിന് ശേഷം വീണ്ടും ചെളിയില്‍.
‘ജെല്ലിക്കെട്ടിന്റെ ആ ഷൂട്ടിങ്ങിലൂടെ ഞാന്‍ ജീവിതത്തില്‍ ചെയ്ത പാപങ്ങള്‍ക്കും ചെയ്യാന്‍ പോകുന്ന പാപങ്ങള്‍ക്കും അനുഭവിച്ചു. അതെല്ലാം ക്ഷമിച്ചെന്ന് തോന്നുന്നു. ഇനി എനിക്ക് ധൈര്യമായി പാപം ചെയ്യാം. അതുപോലെ കഷ്ടപ്പെട്ടിട്ടുണ്ട്. ശരിക്കും ഞാന്‍ ഓടി പോയാലോ എന്ന് ആ സമയത്ത് ആലോചിച്ചിട്ടുണ്ട്,’ എന്നും ആന്റണി വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
പ്രശസ്ത കന്നഡ സിനമ- ടെലിവിഷൻ താരം രാകേഷ് പൂജാരി(34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. ഉടുപ്പിയിൽ സുഹൃത്തിന്റെ വിവാഹാഘോഷത്തിൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...