Malayalam
യാദൃച്ഛികം ആണെങ്കിലും അച്ഛന്റെയും മകന്റെയും സിനിമയിലെ സാദൃശ്യം കണ്ടെത്തി പ്രേക്ഷകൻ
യാദൃച്ഛികം ആണെങ്കിലും അച്ഛന്റെയും മകന്റെയും സിനിമയിലെ സാദൃശ്യം കണ്ടെത്തി പ്രേക്ഷകൻ
അച്ഛന്റെ പാത പിന്തുടർന്ന് മക്കൾ സിനിമയിലേക്ക് എത്താറുണ്ട്. അത് പോലെ സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യൻ സംവിധാന രംഗത്തേക്ക് തുടക്കം കുറിച്ച സിനിമയാണ് വരനെ ആവശ്യമുണ്ട്. ഇപ്പോൾ ഇതാ അച്ഛന്റെയും മകന്റെയും ചിത്രങ്ങളിലെ അപാരമായ ആ സാദൃശ്യം കണ്ടെത്തിയിരിക്കുകയാണ് റോയ് എന്ന പ്രേക്ഷകന്. യാദൃച്ഛികം ആണെങ്കിലും ഈ സാദൃശ്യം പെട്ടന്ന് ആർക്കും കണ്ടത്താനായില്ല എന്നതാണ് സത്യം
ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ
വരനെ ആവശ്യമുണ്ട് എന്ന പേരില്‍ പുതിയൊരു സിനിമ തിയേറ്ററുകളില്‍ റിലീസായിട്ടുണ്ടല്ലോ. ഇതിലൂടെ പ്രശസ്ത സംവിധായകന് സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചിരിക്കുന്നു. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ആദ്യചിത്രം കുറുക്കന്റെ കല്യാണം റിലീസായത് 1982-ലാണ്. ഇന്ന് മകന്റെ (അനൂപ് സത്യന്) ആദ്യചിത്രത്തിന്റെ പേര് വരനെ ആവശ്യമുണ്ട് എന്നാണെങ്കില്‍, അന്ന് അച്ഛന്റെ (സത്യന് അന്തിക്കാട്) ആദ്യചിത്രത്തിന്റെ പരസ്യത്തില്‍ നല്കിയ വാചകം വധുവിനെ ആവശ്യമുണ്ട് എന്നായിരുന്നു. യാദൃച്ഛികം ആണെങ്കിലും ഈ സാദൃശ്യം ഒരുപക്ഷെ മകന് അറിയില്ലായിരിക്കും, അച്ഛന് ഇക്കാര്യം ഓര്‍മ്മയുണ്ടാകുമോ എന്തോ !
ചെന്നൈയിൽ സ്ഥിരതാമസമാക്കിയ രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്. കല്യാണി, ശോഭന എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങലെ അവതരിപ്പിക്കുന്നത് . സുരേഷ് ഗോപിയും ദുൽഖറും മറ്റു പ്രധാനകഥാപാത്രങ്ങലുമായി ചിത്രത്തിൽ എത്തുന്നു. ഒരേ സമയം ദുൽഖർ നിർമിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന സിനിമ കൂടിയാണ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട്.
anoop sathyan
