Connect with us

നിങ്ങളോടൊപ്പം ചിലവഴിച്ച നല്ല നാളുകൾ ഒരിക്കലും മറക്കാനാകില്ല. നിങ്ങൾ വളരെ ശാന്തനായ ഒരു വ്യക്തിയായിരുന്നു; കാവ്യയുടെ അച്ഛന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി അനൂപ് മേനോൻ

Malayalam

കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി രം​ഗത്തെത്തിയിരുന്നു. ഈ വേളയിൽ നടനും സംവിധായകനുമായ അനൂപ് മേനോനും രം​ഗത്തെത്തിയിരിക്കുകയാണ്.

“വിട മാധവൻ ചേട്ടാ… ഷീ ടാക്സിയുടെ ഷൂട്ടിനായി ഷിംലയിലും കൂർഗിലും നിങ്ങളോടൊപ്പം ചിലവഴിച്ച നല്ല നാളുകൾ ഒരിക്കലും മറക്കാനാകില്ല. നിങ്ങൾ വളരെ ശാന്തനായ ഒരു വ്യക്തിയായിരുന്നു. ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ,” അനൂപ് മേനോൻ കുറിച്ചു.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾ പുറത്തെത്തിയിട്ടില്ല. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കാവ്യയ്ക്കും കൊച്ചുമകൾക്കുമൊപ്പം ചെന്നൈയിൽ ആയിരുന്നു പി മാധവനും ഭാര്യയും താമസിച്ചിരുന്നത്. മകൻ മിഥുനും ഭാര്യ റിയയും ഓസ്‌ട്രേലിയയിൽ നിന്നും എത്തിയത്തിനു ശേഷമാണ് സംസ്കാര ചടങ്ങുകൾ.

കൊച്ചിയിലെത്തിച്ചായിരിക്കും പി.മാധവന്റെ സംസ്കാരം നടത്തുക. കാസർഗോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്‌സ്റ്റൈൽസ് ഉടമയുമാണ് പി മാധവൻ. കരിയറിലും ജീവിതത്തിലും കാവ്യയുടെ നട്ടെല്ലും കരുത്തുമായിരുന്നു മാധവൻ.
.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top