Connect with us

എൻറെ അച്ഛനെയും അമ്മയേയും കൺവിൻസ്‌ ചെയ്തിട്ടാണ് ഞാൻ കാര്യങ്ങൾ ചെയ്തിരുന്നത്; അന്ന ബെൻ

Movies

എൻറെ അച്ഛനെയും അമ്മയേയും കൺവിൻസ്‌ ചെയ്തിട്ടാണ് ഞാൻ കാര്യങ്ങൾ ചെയ്തിരുന്നത്; അന്ന ബെൻ

എൻറെ അച്ഛനെയും അമ്മയേയും കൺവിൻസ്‌ ചെയ്തിട്ടാണ് ഞാൻ കാര്യങ്ങൾ ചെയ്തിരുന്നത്; അന്ന ബെൻ

ചുരുണ്ട മുടിയും കുസൃതി നിറഞ്ഞ ചിരിയും സ്വാഭാവികമായ അഭിനയശൈലിയും കൊണ്ട് ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് അന്ന ബെൻ. തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലത്തിന്റെ മകളായ അന്ന ഗംഭീരപ്രകടനമാണ് അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്നെ കാഴ്ച്ചവച്ചത്
.സംസ്ഥാന സർക്കാരിൻറെ മികച്ച നടിക്കുള്ള അവാർഡും അന്നയുടെ അഭിനയത്തിന് മികവേകി. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ചും സ്വപ്ങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് താരം.

വലുതാകുമ്പോൾ എന്താകണം എന്നോർത്തിട്ട് തനിക്ക് ഒരു ഐഡിയയും ഉണ്ടായിരുന്നില്ലെന്ന് പറയുകയാണ് അന്ന ബെൻ. അഹമ്മദാബാദിൽ പോയി ആനിമേഷൻ പഠിക്കണം എന്നൊക്കെ ആയിരുന്നു ആഗ്രഹം എന്നാൽ എനിക്ക് അത് ആകില്ലെന്ന് പിന്നീട് മനസിലായി. ആർട്ട് റിലേറ്റഡ് എന്തെങ്കിലും ചെയ്യുക എന്നുള്ളതായിരുന്നു.വീട്ടിൽ നിന്നും എങ്ങനെ എങ്കിലും പുറത്തേക്ക് ചാടണം എന്ന ആഗ്രഹം കൊണ്ടാണ് കേരളത്തിന് പുറത്തേക്ക് പോകാൻ ആഗ്രഹിച്ചത്.

ഡിഗ്രി പഠനം കഴിഞ്ഞു ബാംഗ്ലൂരിൽ ജോലി ചെയ്തു. ആ സമയം ആണ് എനിക്ക് എന്താണ് ഇഷ്ടമെന്ന് മനസിലാകുന്നത്. അപ്പയും അമ്മയും ഭയങ്കര പ്രൊട്ടക്ടീവ് ആണ്. ഒരു രണ്ടുവർഷം വേണ്ടിവന്നു, ബാംഗ്ലൂരിലേക്ക് പോകാൻ അവരെ കൺവിൻസ്‌ ചെയ്യാൻ.
എന്റെ ജീവിതത്തിൽ എന്ത് നടക്കുന്നോ, നടക്കാൻ പോകുന്നോ അതെല്ലാം ഞാൻ അവരോട് തുറന്നു പറയും. സുഹൃത്തുക്കളൊക്കെ കള്ളത്തരങ്ങൾ പറഞ്ഞിട്ട് കാര്യങ്ങൾ ചെയുമ്പോൾ ഞാൻ, എൻറെ അച്ഛനെയും അമ്മയേയും കൺവിൻസ്‌ ചെയ്തിട്ടാണ് ഞാൻ കാര്യങ്ങൾ ചെയ്തിരുന്നത്.

എന്റെ പപ്പ സിനിമയിലേക്ക് വരുമ്പോൾ ഒരുപാട് എതിർപ്പുകൾ വീട്ടിൽ നിന്നും ഉണ്ടായിരുന്നു. അപ്പയ്ക്ക് ഉറച്ച തീരുമാനം ഉണ്ടായിരുന്നു എന്റെ കുട്ടികളെ ഒന്നിലും നിര്ബന്ധിക്കില്ല എന്ന്. കുറച്ചു മാർക്ക് കുറഞ്ഞാൽ പോലും അവർ ഒരിക്കലും നമ്മളെ ഒന്നും പറഞ്ഞിട്ടില്ല. സിനിമയുടെ കാര്യം വന്നപ്പോഴും അപ്പ എതിര് പറഞ്ഞില്ല, പക്ഷെ അത്ര കംഫർട്ട് ആയിരുന്നില്ല.

ഓഡിഷന് പോയി വന്നപ്പോഴാണ് അപ്പ അറിഞ്ഞതുപോലും. അമ്മ എല്ലാത്തിനും യെസ് ആയിരുന്നു. ആ അവഴിയാണ് അപ്പയിലേക്ക് എത്തുന്നത്. വല്ലോം അറിയോ അവിടെ പോയിട്ട് എന്നാണ് അപ്പ ചോദിക്കുന്നത്. സിനിമയെക്കുറിച്ച് എല്ലാം പറഞ്ഞുതന്നിട്ടാണ് എന്നെ അപ്പ ആദ്യ സിനിമയിലേക്ക് വിടുന്നത് തന്നെ. കഥ ഇഷ്ടപ്പെട്ടില്ലെങ്കിൽ തന്നെ ഞാൻ നോ പറയാറുണ്ട്- അന്ന ധന്യ വർമ്മ ഷോയിൽ പറഞ്ഞു.

More in Movies

Trending