ചിലതൊക്കെ ചിലർക്കായി കാലം കരുതി വയ്ക്കുന്ന സമ്മാനങ്ങളാണ്, ചിലതിൻ്റെ, ചിലരുടെ വിജയങ്ങൾ കാണുമ്പോൾ മനവും മിഴിയും സന്തോഷം കൊണ്ട് നിറഞ്ഞുതുളുമ്പും; കുറിപ്പ് ശ്രദ്ധ നേടുന്നു
ചിലതൊക്കെ ചിലർക്കായി കാലം കരുതി വയ്ക്കുന്ന സമ്മാനങ്ങളാണ്, ചിലതിൻ്റെ, ചിലരുടെ വിജയങ്ങൾ കാണുമ്പോൾ മനവും മിഴിയും സന്തോഷം കൊണ്ട് നിറഞ്ഞുതുളുമ്പും; കുറിപ്പ് ശ്രദ്ധ നേടുന്നു
ചിലതൊക്കെ ചിലർക്കായി കാലം കരുതി വയ്ക്കുന്ന സമ്മാനങ്ങളാണ്, ചിലതിൻ്റെ, ചിലരുടെ വിജയങ്ങൾ കാണുമ്പോൾ മനവും മിഴിയും സന്തോഷം കൊണ്ട് നിറഞ്ഞുതുളുമ്പും; കുറിപ്പ് ശ്രദ്ധ നേടുന്നു
ഗംഭീര അഭിപ്രായങ്ങളുമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം. കേരളത്തിന് പുറത്തും ഹൗസ് ഫുൾ ഷോകളുമായാണ് ചിത്രം കയ്യടി നേടുന്നത്. ഡിസംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രം രണ്ടാം വാരവും മുന്നേറുമ്പോൾ ചിത്രം 25 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേയ്‌ക്കാണ് മാളികപ്പുറം പടി കയറുന്നത്. സണ്‍ഡേ ബോക്സ്ഓഫീസില്‍ രാജ്യത്തെ തന്നെ ടോപ്പ് ലിസ്റ്റിലും മാളികപ്പുറം ഇടം നേടിയിരുന്നു.
ഇപ്പോഴിതാ ചിത്രം 25 കോടി ക്ലബിൽ ഇടം നേടിയ പശ്ചാത്തലത്തിൽ അഞ്ചു പാർവതി പ്രബീഷ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്
കുറിപ്പിന്റെ പൂർണ രൂപം
ചിലതൊക്കെ ചിലർക്കായി കാലം കരുതി വയ്ക്കുന്ന സമ്മാനങ്ങളാണ്. ചിലതിൻ്റെ, ചിലരുടെ വിജയങ്ങൾ കാണുമ്പോൾ മനവും മിഴിയും സന്തോഷം കൊണ്ട് നിറഞ്ഞുതുളുമ്പും. ! മാളികപ്പുറം തിയേറ്ററുകളിലെത്തിയിട്ട് മൂന്നാമത്തെ ആഴ്ചയിലേയ്ക്ക് കടക്കുകയാണ് ദിനം പ്രതി തിയേറ്ററുകളിൽ ഷോ കൂടുന്നു . ആബാലവൃദ്ധം ജനങ്ങൾ തിയേറ്ററുകളിലേയ്ക്ക് ഒഴുകിയെത്തുന്നു. കാലങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു കാഴ്ച. ഉണ്ണി മുകുന്ദൻ്റെ കരിയർ ബെസ്റ്റ് ചിത്രമായി മാളികപ്പുറം മാറുമ്പോൾ അതിൻ്റെ നിർമ്മാണകമ്പനിക്ക് ഇതുവരെ ലഭിച്ചത് 25 കോടി രൂപ! നമ്മുടെ സ്വന്തം പയ്യൻ സ്റ്റാർഡത്തിലേയ്ക്ക് പതിനെട്ടു പടികൾ ചവിട്ടി മുന്നേറുന്നു. 2023 ലെ ആദ്യത്തെ ബ്ലോക്ക് ബസ്റ്റർ ഹിറ്റ് പടമായി മാറുന്നു മാളികപ്പുറം! ആദ്യ സിനിമ തന്നെ ചരിത്രവിജയമാക്കി മാറ്റി സംവിധായക കസേരയിൽ ഹിറ്റ് മേക്കറായി മാറുന്ന വിഷ്ണു ശശി ശങ്കർ. തമിഴ് പൊങ്കൽ റിലീസുകൾ ഇതു വരെ ഇവിടെ രചിച്ചിരുന്ന ആധിപത്യത്തെ കട പുഴക്കി എറിഞ്ഞുകൊണ്ട് ജൈത്രയാത്ര തുടരുന്ന മാളികപ്പുറം ഈ മണ്ഡലകാലത്തിൻ്റെ പുണ്യം
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...
സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചതായി അറിയിച്ച് നിർമ്മാതാക്കളുടെ സംഘടന. കണക്കുകൾ പുറത്തുവിടുന്നത് പുതിയ ഭരണസമിതി...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...