News
മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അഞ്ജു കൃഷ്ണ ഞാന്‍ അല്ല; രംഗത്തെത്തി നടി
മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അഞ്ജു കൃഷ്ണ ഞാന്‍ അല്ല; രംഗത്തെത്തി നടി
മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി അഞ്ജു കൃഷ്ണ താന്‍ അല്ലെന്ന് അറിയിച്ച് രംഗത്തെത്തി നടി അഞ്ജു കൃഷ്ണ അശോക്. അറസ്റ്റിലായ നാടക നടിയ്ക്ക് അഞ്ജു കൃഷ്ണയുടെ പേരുമായി സാമ്യതകള്‍ വന്നതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമാകുന്നത്. പിന്നാലെ അഞ്ജു സോഷ്യല്‍ മീഡിയയുടെ ആക്രണങ്ങള്‍ക്കും ഇരയായിരുന്നു.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആ നടി താനല്ല എന്ന് വ്യക്തമാക്കി കൊണ്ട് കഴിഞ്ഞ ദിവസം തന്നെ അഞ്ജു കൃഷ്ണ അശോക് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. എംഡിഎംഎയുമായി കേസില്‍ പിടിക്കപ്പെട്ട അഞ്ജു കൃഷ്ണ നാടക നടിയാണ്.
കാമുകനായ ഷമീറിനൊപ്പം ഉണ്ണിച്ചിറ തോപ്പില്‍ ജങ്ഷനിലെ കെട്ടിടത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്. 56 ഗ്രാം എംഡിഎംഎ ആണ് ഇവരുടെ ഫഌറ്റില്‍ നിന്നും പൊലീസ് കണ്ടെടുത്തത്. അതേസമയം, മോഡലും അഭിനേത്രിയും ഒക്കെയാണ് അഞ്ജു കൃഷ്ണ അശോക്.
2019ല്‍ ഗൃഹലക്ഷ്മി ഫേസ് ഓഫ് കേരള ആയിരുന്നു. 2020ല്‍ മിസ്സ് മില്ലേനിയല്‍ ടോപ് മോഡല്‍ ഫസ്റ്റ് റണ്ണറപ്പ് ആയി. 2021ല്‍ സ്റ്റാര്‍ മിസ്സ് ഫേസ് ഓഫ് ഇന്ത്യയിലും പങ്കെടുത്തിട്ടുണ്ട്. 2019ല്‍ ജിബു ജേക്കബ് സംവിധാനം ചെയ്ത ‘ആദ്യരാത്രി’ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്.
‘പ്രതി പൂവന്‍കോഴി’, ‘കുഞ്ഞെല്‍ദോ’, ‘രമേഷ് ആന്റ് സുമേഷ്’, ‘കായ്പോള’ എന്നിവയാണ് അഞ്ജു അഭിനയിച്ച മറ്റ് സിനിമകള്‍. സുമേഷ് ആന്റ് രമേഷ് എന്ന ചിത്രത്തിലാണ് അഞ്ജു ആദ്യമായി നായികയായി അഭിനയിച്ചത്.
