Malayalam Breaking News
ദുല്‍ഖറിന്റെ അമ്മ ആകാന്‍ മടി തോന്നിയില്ല, പക്ഷേ നായിക ആകാന്‍ സ്വപ്നത്തില്‍ പോലും ഇല്ല: അഞ്ജലി
ദുല്‍ഖറിന്റെ അമ്മ ആകാന്‍ മടി തോന്നിയില്ല, പക്ഷേ നായിക ആകാന്‍ സ്വപ്നത്തില്‍ പോലും ഇല്ല: അഞ്ജലി
ദുല്‍ഖറിന്റെ അമ്മ ആകാന്‍ മടി തോന്നിയില്ല, പക്ഷേ നായിക ആകാന്‍ സ്വപ്നത്തില്‍ പോലും ഇല്ല: അഞ്ജലി
ദുല്‍ഖറിന്റെ അമ്മയാകാന്‍ മടി തോന്നിയില്ലെന്ന് അഞ്ജലി നായര്‍. കമ്മട്ടിപാടത്തില്‍ ദുല്‍ഖറിന്റെ അമ്മയായാണ് അഞ്ജലി പ്രത്യക്ഷപ്പെട്ടത്. ചിത്രത്തില്‍ ദുല്‍ഖറിന്റെ അമ്മ വേഷത്തില്‍ അഭിനയിക്കാന്‍ മടിയൊന്നും തോന്നിയില്ലെന്നും ദുല്‍ഖറിന്റെ നായികയാകുക എന്നത് സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്ന കാര്യമല്ലെന്നും അഞ്ജലി പറയുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അഞ്ജലി ഇക്കാര്യം വ്യക്തമാക്കുന്നത്.
അമ്മ വേഷങ്ങളിലൂടെ ശ്രദ്ധേയമായ അഞ്ജലി തമിഴിലും മലയാളത്തിലും ഒരുപോലെ സജീവമായിരുന്നു. ഇടക്കാലത്ത് ഒരു തമിഴ് സിനിമ നിര്‍മ്മാതാവിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് രംഗത്തിത്തിയിരുന്നു താരം. ഇപ്പോഴിതാ വീണ്ടും അഞ്ജലി ഗോസിപ്പു കോളങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ്.
മോഹന്‍ലാലിനൊപ്പം ഒന്ന് രണ്ട് ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇതോടെ ഇരുവരെയും ചേര്‍ത്ത് ഗോസിപ്പുകള്‍ ഇറങ്ങി. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഇതേകുറിച്ച് അഞ്ജലി പ്രതിക്കരിക്കുന്നു. ലാലേട്ടന്റെ കൂടെ അഭിനയിച്ച് കൊതി തീര്‍ന്നില്ലെന്നും ഒന്ന് രണ്ടു സിനിമകള്‍ ഒരുമിച്ച് അഭിനയിച്ചപ്പോഴേയ്ക്കും പലരും തന്നെയും ലാലേട്ടനെയും വെച്ച് ഗോസിപ്പുകള്‍ ഇറക്കിയെന്നും നടി പറയുന്നു.
ലാലേട്ടനെ വെച്ച് ഗോസിപ്പുകള്‍ ഇറക്കിയതില്‍ സന്തോഷം മാത്രമേ ഉള്ളൂവെന്നും അഞ്ജലി വ്യക്തമാക്കി. ബാലതാരമായി സിനിമയില്‍ എത്തിയ തന്നെ രമേശ് പിഷാരടി, ധര്മ്മജന്, ഹരി പി നായര്‍ എന്നിവരാണ് സിനിമയിലേയ്ക്ക് കൊണ്ട് വന്നത്. പിഷാരടിയും ധര്‍മ്മജനും ഇല്ലായിരുന്നെങ്കില്‍ താന്‍ സിനിമയിലേയ്ക്ക് എത്തില്ലായിരുന്നെന്നും അഞ്ജലി പറഞ്ഞു.
കൂടുതല്‍ വായിക്കുവാന്‍-
ആക്രമിക്കപ്പെട്ട നടിയെ അനുനയിപ്പിക്കാൻ രചന നാരായണൻ കുട്ടി ബാംഗ്ലൂരിലേക്ക് …
Anjali Nair about Dulquer Salmaan
