Malayalam
“സ്വന്തം മക്കളെ വേണ്ടങ്കിൽ പറഞ്ഞാൽ മതി ഞാൻ എടുത്തോളാം “- അഞ്ജലി അമീർ പറയുന്നു
“സ്വന്തം മക്കളെ വേണ്ടങ്കിൽ പറഞ്ഞാൽ മതി ഞാൻ എടുത്തോളാം “- അഞ്ജലി അമീർ പറയുന്നു
മമ്മൂട്ടിയോടൊപ്പം തന്നെ ആദ്യ ചിത്രം ആരംഭിക്കാൻ സാധിച്ച ട്രാന്സ്ജെന്റര് നടിയാണ് അഞ്ജലി അമീർ പേരന്പ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ നടി മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത് .ഇപ്പോൾ നടിയുടെ ഫേസ്ബുക് പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ് .
തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റു മരണത്തിനു കീഴടങ്ങിയ കുരുന്നു ബാലന്റെ വിയോഗത്തിന്റെ പശ്ചാത്തലത്തിലാണ് അഞ്ജലിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. ആര്‍ക്കെങ്കിലും സ്വന്തം മക്കളെ വേണ്ട എന്ന് തോന്നുവെങ്കില്‍ പറയണം എന്നും അവരെ താന്‍ എടുത്തോളാമെന്നും അഞ്ജലി കുറിച്ചു.
അഞ്ജലിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇതാണ്
ആര്‍ക്കെങ്കിലും സ്വന്തം മക്കളെ വേണ്ടാന്നു തോന്നിയാല്‍ നിങ്ങള്‍ തെരുവിലുപേക്ഷിക്കുകയോ കൊല്ലുകയോ വേണ്ട, ഒന്നു ബന്ധപ്പെട്ടാ മതി എവിടെയായാലും വന്നെടുത്തോളാം.
മാര്‍ച്ച് 28നാണ് തൊടുപുഴയില്‍ നടന്ന കൊടുംക്രൂരതയുടെ കഥ നാടറിയുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റനിലയില്‍ ഏഴുവയസ്സുകാരനെ കുട്ടിയെ അമ്മയും സുഹൃത്തും ചേര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വീണുപരിക്കേറ്റെന്നായിരുന്നു അവര്‍ പറഞ്ഞത്.
ആശുപത്രിയിലെത്തുമ്ബോള്‍ കുട്ടിക്ക് ബോധമുണ്ടായിരുന്നില്ല. മുറിവ് ഭീകരമായിരുന്നു. തലയോട്ടിയില്‍ വലിയ പൊട്ടലുണ്ടായിരുന്നു. തലച്ചോര്‍ പുറത്ത് വന്ന നിലയിലായിരുന്നു. അതിനാല്‍ത്തന്നെ വീണ് മുറിവേറ്റതാണെന്ന കഥ ഡോക്ടര്‍മാര്‍ വിശ്വസിച്ചില്ല. വിവരം പോലീസിനെ അറിയിച്ചു. പോലീസെത്തി കാര്യം തിരക്കിയപ്പോള്‍ യുവതിയും സുഹൃത്ത് അരുണ്‍ ആനന്ദും പറഞ്ഞതില്‍ പൊരുത്തക്കേടു തോന്നി. കൂടുതൽ അന്വേഷണത്തിന് ഒടുവിൽ അരുൺ കുട്ടിയെ മർദിച്ചു അവശനാക്കിയതാണ് എന്ന് അറിയാൻ സാധിച്ചു .ഇളയ കുട്ടിയുടെ മൊഴിയും ഇതിനു ഏറെ സഹായിച്ചു .10 ദിവസത്തോളം വെന്റിലേറ്ററിൽ കഴിഞ്ഞ കുട്ടി ഏപ്രിൽ 6 നു മരണത്തിനു കീഴടങ്ങുകയായിരുന്നു .
anjali ameer against child abuse
