Bollywood
പരിനീതി ചോപ്രയില്‍ ഗീതാഞ്ജലിയ തനിക്ക് കാണാനായില്ല, അവരോട് ക്ഷമ പറഞ്ഞിരുന്നു
പരിനീതി ചോപ്രയില്‍ ഗീതാഞ്ജലിയ തനിക്ക് കാണാനായില്ല, അവരോട് ക്ഷമ പറഞ്ഞിരുന്നു
ബോളിവുഡില്‍ അടുത്തിടെ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് അനിമല്‍. വമ്പന്‍ വിജയമാണ് ലഭിച്ചിരിക്കുന്നത്. രണ്‍ബിര്‍ കപൂറും രശ്മികയും പ്രധാന കഥാപാത്രങ്ങളായ അനിമല്‍ സന്ദീപ് റെഡ്ഡി വംഗയാണ് സംവിധാനം ചെയ്തത്. അനിമലിന്റെ പേരില്‍ പരിനീതിയോട് മാപ്പ് പറഞ്ഞ് എത്തിയിരിക്കുകയാണ് സന്ദീപ് റെഡ്ഡി വംഗ.
നടി പരിനീതി ചോപ്രയെയായിരുന്നു ആദ്യം ചിത്രത്തിലെ നായികയായി ആലോചിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. പിന്നീടാണ് രശ്മിക മന്ദാന ആ കഥാപാത്രത്തിലേക്ക് എത്തിയത്. രശ്മിക മന്ദാന ഗീതാഞ്ജലിയെന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ എത്തിയത്.
താന്‍ നേരത്തെ ആ കഥാപാത്രമായി ചിത്രത്തിലേക്ക് പരിനീതി ചോപ്രയെ കരാര്‍ ചെയ്തതാണ് എന്ന് സന്ദീപ് വ്യക്തമാക്കി. എന്നാല്‍ പരിനീതി ചോപ്രയില്‍ ഗീതാഞ്ജലിയ തനിക്ക് കാണാനായില്ല. അത് എന്റെ മാത്രം തെറ്റായിരുന്നു. താന്‍ അവരോട് ക്ഷമ പറഞ്ഞിരുന്നുവെന്നും സംവിധായകന് സന്ദീപ് വ്യക്തമാക്കി.
ചിലത് ഉദ്ദേശിച്ചത് നടക്കണമെന്നില്ല. താന്‍ ഓഡിഷനില്‍ വിശ്വസിക്കുന്നില്ല. തന്റെ തോന്നലുകളിലൂടെയാണ് മുന്നോട്ടു പോകാറുള്ളതെന്നും സംവിധായകന് സന്ദീപ് റെഡ്ഡി വംഗ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയ ബോളിവുഡ് ചിത്രമായിരിക്കുകയാണ് അനിമല്‍ എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
രണ്‍ബിര്‍ കപൂര്‍ നായകനായ ബോളിവുഡ് ചിത്രത്തില്‍ അനില്‍ കപൂറിനും ബോബി ഡിയോളിനും പുറമേ ത്രിപ്തി ദിമ്രി, ശക്തി കപൂര്‍, സുരേഷ് ഒബ്റോയ്, ബാബ്ലൂ, ഗഗന്‍ദീപ്, സിദ്ധാന്ത് തുടങ്ങി ഒട്ടേറെ താരങ്ങളും രശ്മിക മന്ദാനയ്ക്കുമൊപ്പം പ്രധാന കഥാപാത്രങ്ങളാകുന്നു. അര്ജുന് റെഡ്ഡി’ എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗയുടേതായി എത്തിയ ‘അനിമലി’ന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സാണ്. ഛായാഗ്രാഹണം അമിത് റോയ് ആണ്. സംഗീതം ഹര്ഷവര്ദ്ധന് രാമേശ്വറാണ്.
