Malayalam Breaking News
ബേബി അനിഘയില്‍ നിന്ന് നടി അനിഘയിലേക്ക്; മനസ്സ് തുറന്ന് താരം!
ബേബി അനിഘയില്‍ നിന്ന് നടി അനിഘയിലേക്ക്; മനസ്സ് തുറന്ന് താരം!
ബേബി അനിഘയില്‍ നിന്ന് ഇനി നടി അനിഘ എന്നറിയപ്പെടാന്‍ ഒരുങ്ങുകയാണ് മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകളില്‍ ബാലതാരമായി അഭിനയിച്ച അനിഘ. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഘ സിനിമയില്‍ തുടക്കം കുറിക്കുന്നത്. പിന്നീട് നിരവധി സിനിമകളില്‍ ബാലതാരമായി ശ്രദ്ധേയ വേഷം ചെയ്ത അനിഘ തമിഴിലും സൂപ്പര്‍ താര ചിത്രങ്ങളിലെ പരിചിത മുഖമായിരുന്നു.
ഇന്ന് ബാലതാരത്തില്‍ നിന്ന് മലയാള സിനിമയിലെ നായികാ വേഷത്തിലേക്ക് പ്രമോഷന് കിട്ടിയ ബേബി അനിഘ താന്‍ ആദ്യമായി മുഖം കാണിച്ച സിനിമയെക്കുറിച്ച് വ്യക്തമാക്കുകയാണ്. ‘ഛോട്ടാ മുംബൈ’ എന്ന സിനിമയിലൂടെയാണ് ഞാന്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത് .എന്റെ ആദ്യ സീന്‍ തന്നെ ലാലേട്ടനൊപ്പമായിരുന്നു. അപ്പോള്‍ വെറും ഒന്നര വയസ്സാണ് പ്രായം. സ്വഭാവികമായും അതൊന്നും ഓര്‍മ്മയിലില്ല. അതൊക്കെ പിന്നീട് അമ്മ പറഞ്ഞു തന്നതാണ്.
സത്യന് അന്തിക്കാടിന്റെ കഥ തുടരുന്നുവില്‍ ജയറാമേട്ടനൊടൊപ്പം അഭിനയിച്ചപ്പോഴാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. മംമ്ത ചേച്ചിയും. ജയറാമേട്ടനും. സത്യന് അങ്കിളുമെല്ലാം ഒരുപാട് സ്നേഹത്തോടെയാണ് പെരുമാറിയത്. മമ്മുക്കയുടെ കൂടെ മൂന്ന് സിനിമകള്‍ ചെയ്തു. ‘ബാവുട്ടിയുടെ നാമത്തില്‍’, ‘ഭാസ്കര്‍ ദി റാസ്കല്‍’, ‘ഗ്രേറ്റ് ഫാദര്‍’. തുടര്‍ച്ചയായി അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിച്ചതുകൊണ്ട് മമ്മുക്കയുടെ മകള്‍ എന്ന സ്നേഹമാണ് പ്രേക്ഷകര്‍ക്കുള്ളത്’.
Anikha
