Malayalam
നിമിഷ മേക്കപ്പ് ഇടാറില്ലെന്ന് പറഞ്ഞപ്പോള്‍ ആകാംക്ഷ തോന്നി;ട്രോളുകളുടെ പെരുമഴയ്ക്ക് മറുപടിയുമായി ആനി
നിമിഷ മേക്കപ്പ് ഇടാറില്ലെന്ന് പറഞ്ഞപ്പോള്‍ ആകാംക്ഷ തോന്നി;ട്രോളുകളുടെ പെരുമഴയ്ക്ക് മറുപടിയുമായി ആനി
ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്ന നടിയാണ് ആനി അടുക്കള വിശേഷങ്ങളുമായി താന്‍ അവതാരകയായി എത്തുന്ന ഒരു പരിപാടിയില്‍ നിമിഷ സജയന്‍, നവ്യ നായര്‍, സരയു എന്നവരുമായുള്ള ആനിയുടെ സംഭാഷണങ്ങളാണ് ട്രോളിന് കാരണമായത്.
സരയു അതിഥിയായി എത്തിയപ്പോള്‍ സ്ത്രീ പുരുഷന് ഒരുപടി താഴെ നില്‍ക്കുന്നതാണ് നല്ലതെന്നും, നവ്യയോട് ഒരുപാട് ഭക്ഷണ വിഭവങ്ങള്‍ തയ്യാറാക്കുന്ന ഒരു നല്ല വീട്ടമ്മയെ കുറിച്ച് പറഞ്ഞതും നിമിഷ സജയനോട് മേക്കപ്പ് ഇല്ലാതെ എങ്ങനെ അഭിനയിക്കും എന്ന് ചോദിച്ചതുമാണ് ആനിയെ ട്രോളുകള്‍ക്ക് ഇരയാക്കിയത്.
ആകാംഷ കൊണ്ടാണ് നിമിഷയോട് മേക്കപ്പ് ഇടാത്തതിനെ കുറിച്ച് ചോദിച്ചതെന്നാണ് ആനി പറയുന്നത്. ”ഈ തലമുറയിലെ കുട്ടികള്‍ പരീക്ഷണത്തിന് തയ്യാറാണ്. നമ്മുടെ കാലഘട്ടത്തില്‍, അതിന് വളരെയധികം ധൈര്യം ആവശ്യമായിരുന്നു. മേക്കപ്പ് ഇല്ലാതെ അഭിനയിക്കാന്‍ കഴിയുന്ന ഒരു റോളിനായി ഞാന്‍ ആഗ്രഹിച്ചിരുന്നു. ആഗ്രഹം ഇപ്പോഴും നിറവേറ്റപ്പെടുന്നില്ല. വളരെയധികം ആത്മവിശ്വാസത്തോടെ മേക്കപ്പ് ഇല്ലാതെ നന്നായി അഭിനയിക്കാന്‍ സാധിക്കുമെന്ന് നിമിഷ പറഞ്ഞപ്പോള്‍, കൂടുതല്‍ അറിയാന്‍ എനിക്ക് ജിജ്ഞാസയുണ്ടായിരുന്നു” എന്ന് ആനി പറയുന്നു.
സത്യത്തില്‍ താന്‍ നിമിഷയെ അഭിനന്ദിക്കുകയാണ് ചെയ്തതെന്ന് ആനി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
