അനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും കല്യാണ ആഘോഷങ്ങൾ വലിയ രീതിയിൽ ചർച്ചയാകുകയാണ്. ഇന്നലെ മുംബൈയിൽ വിവാഹത്തിന് മുന്നോടിയായി നടന്ന ഹൽദി ആഘോഷത്തിൽ നിരവധി ബോളിവുഡ് താരങ്ങളാണ് പങ്കെടുത്തത്. ഇപ്പോഴിതാ ആഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ഇതോടൊപ്പം തന്നെ അംബാനി കുടുംബാംഗങ്ങളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
അറ്റ്ലി, അർജുൻ കപൂർ, രൺവീർ സിംഗ്, അനന്യ പാണ്ഡെ,സൽമാൻ ഖാൻ, സാറാ അലി ഖാൻ, എന്നിവർ ഹൽദിയിൽ പങ്കെടുത്തിരുന്നു. കറുത്ത നിറത്തിലുള്ള കുർത്ത ധരിച്ചാണ് സൽമാൻ ഖാൻ ആഘോഷത്തിനെത്തിയത്. മഞ്ഞ കുർത്ത ധരിച്ച് രൺവീർ സിംഗും കറുത്ത സ്യൂട്ടിൽ അർജുൻ കപൂറും ചടങ്ങിനെത്തി.
അതേസമയം പിങ്ക് നിറത്തിലുള്ള അതിമനോഹരമായ ലഹങ്ക ധരിച്ചായിരുന്നു സാറാ അലി ഖാൻ ആഘോഷത്തിനെത്തിയത്. ഗോൾഡ് നിറത്തിലുള്ള വസ്ത്രമായിരുന്നു അനന്യ പാണ്ഡെയുടെ വേഷം. ഭാര്യ ദീപ നാരായണനോടൊപ്പമാണ് ഗായകൻ ഉദിത് നാരായൺ എത്തിയത്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ഷൈൻ ടോം ചാക്കോ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ...
നടൻ ജോജു ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് സംവിധായകനും നടനുമായ ലിജോ ജോസ് പെല്ലിശ്ശേരി. ചുരുളി സിനിമാ വിവാദവുമായി ബന്ധപ്പെട്ടുള്ള കുറിപ്പാണ്...