Malayalam Articles
കാമറയ്ക്കു മുന്നിൽ ലാലേട്ടൻ . പിന്നിൽ അച്ഛൻ … ഒരു പാപ്പാൻ തന്റെ ശാന്തനായ തലയെടുപ്പുള്ള കൊമ്പനെ നിരീക്ഷിക്കുമ്പോലെ! – പദ്മരാജന്റെ മകൻ തൂവാനത്തുമ്പികളുടെ ഷൂട്ടിങ്ങിനെ കുറിച്ച്
കാമറയ്ക്കു മുന്നിൽ ലാലേട്ടൻ . പിന്നിൽ അച്ഛൻ … ഒരു പാപ്പാൻ തന്റെ ശാന്തനായ തലയെടുപ്പുള്ള കൊമ്പനെ നിരീക്ഷിക്കുമ്പോലെ! – പദ്മരാജന്റെ മകൻ തൂവാനത്തുമ്പികളുടെ ഷൂട്ടിങ്ങിനെ കുറിച്ച്
വടക്കുംനാഥന്റെ വളപ്പിൽ . കാമറയ്ക്കു മുന്നിൽ ലാലേട്ടൻ . പിന്നിൽ അച്ഛൻ , അജയൻ വിൻസെന്റ് … ഈ ചിത്രം കാണുമ്പോഴൊക്കെ തോന്നാറുണ്ട് . ഒരു പാപ്പാൻ തന്റെ ശാന്തനായ തലയെടുപ്പുള്ള കൊമ്പനെ നിരീക്ഷിക്കുമ്പോലെ!
ഇപ്പൊ , ഇവിടെ ഷൂട്ടിന് കൊടുക്കുന്നില്ല . നാല് വര്‍ഷം മുൻപ് ഏഷ്യാനെറ്റിന് വേണ്ടി റീമ കല്ലിങ്കലിന്റെ ഒരു ഓണപരിപാടിക്ക് ഷൂട്ടിന് ചോദിച്ചപ്പോൾ , ‘പ്രാഞ്ചിയേട്ടന്’ പോലും ആൽത്തറ വരെ മാത്രമേ PERMIT കൊടുത്തുള്ളൂ എന്ന് ക്ഷേത്ര കമ്മിറ്റി . എന്നിട്ടും അച്ഛനെ അറിയുന്ന ചില പഴയ കമ്മിറ്റിക്കാർ , റീമ ഗോപുരനടയിലൂടെ ക്ഷേത്രത്തിൽ പോകുന്നതും , മറ്റു സ്വാതന്ത്ര്യങ്ങളും ആ പരിചയത്തിന് പേരിൽ എനിക്കനുവദിച്ചു .
ബോധമുറച്ച ശേഷം അച്ഛന്റെ സെറ്റിൽ മൂന്നു ദിവസം നിന്ന ഏക പടം തൂവാനത്തുമ്പികൾ ആണ്. ഒരു അവധിക്കാലത് അച്ഛൻ ക്ഷണിച്ചിട്ട് . നന്നേ ചെറുപ്പത്തിൽ ‘ഫയൽവാൻ’ സെറ്റിൽ ഒരാഴ്ച ഉണ്ടായിട്ടുണ്ട്
“സിനിമാക്കാർക്ക് കൊടുത്താൽ ഒക്കെ സിഗരറ്റ് വലിച്ചു നടക്കും . പിന്നെ ശുദ്ധം ചെയ്യണം . ബുദ്ധിമുട്ടാണ് !”,
ഒരു കമ്മിറ്റിയങ്കം
ഞാനോർത്തു . പഴയ ഇലഞ്ഞിത്തറക്കടുത്, അച്ഛനും പഴയ പോലീസ് ഓഫീസർ ബാലകൃഷ്ണപിള്ളയും .( ബിജു മേനോന്റെ അച്ഛൻ , അച്ഛന്റെ പഴയ തൃശൂർ ആകാശവാണി നാടക സൗഹൃദം. ചിത്രത്തിൽ അവസാനം കല്യാണ രജിസ്ട്രാർ അദ്ദേഹം ആണ് . പടത്തിന്റെ UNOFFICIAL LOCATION മാനേജരും ). ഇരുവരുടെയും (മറ്റു പലരുടെയും) കൈയിൽ എരിയുന്ന സിഗരറ്റ് ! ഞാൻ മിണ്ടിയില്ല !.പടം ഇറങ്ങി മുപ്പത്തിയൊന്നാം വർഷ ദിനവും പെയ്തകലാത്ത ഓർമ്മ.
തൂവാനത്തുമ്പികളില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ലാല്‍ജോസിന് കിട്ടിയ എട്ടിന്റെ പണി
ഇന്നത്തെ പ്രശസ്ത സംവിധായകന് ലാല്‍ജോസ് എസ്.എന്‍.കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് ഒറ്റപാലത്ത് ‘തൂവാനത്തുമ്പികള്‍’ എന്ന മോഹന്‍ലാല്‍ ചിത്രം ഷൂട്ടിംഗ് നടക്കുന്നത്. ഉച്ചയ്ക്ക് ശേഷം ക്ലാസില്ലാത്ത സമയത്ത് ലാല്‍ ജോസ് ഒറ്റപ്പാലത്തെ രാഗം സ്റ്റുഡിയോയില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പ്രിന്റിംഗ് പഠിക്കുന്ന ജോലിയും ചെയ്തു വരുന്നുണ്ട്. പത്മരാജനും മോഹന്‍ലാലും സുമലതയുമെല്ലാം സെറ്റിലുണ്ട് . ഇതറിഞ്ഞ ലാല്‍ജോസ് സ്റ്റുഡിയോയില്‍ വെക്കാന്‍ താരങ്ങളുടെ ഒരു ഫോട്ടോ പിടിക്കണമെന്ന ഉദ്ദേശത്തില്‍ ക്യാമറാമാന് കാസിമിനെയും കൂട്ടി ലൊക്കേഷനിലേക്ക് പുറപ്പെട്ടു. റെയില്‍ വേസ്റ്റേഷനിലാണ് ഷൂട്ട് നടക്കുന്നത്. ആരെയോ തിരഞ്ഞ് റെയില്‍വേസ്റ്റേഷനിലൂടെ മോഹന്‍ലാല്‍ ഓടുന്നതാണ് ചിത്രീകരിക്കുന്ന രംഗം..
ആ ,സമയം ലാല്‍ ജോസിന്റെ കൈവശം ക്യാമറയുടെ ബാഗുണ്ട്. ഇത് കണ്ട ചിത്രത്തിന്റെ സഹസംവിധായകന് ട്രെയിനില്‍ നിന്നും ഇറങ്ങുന്ന ഒരാളായി പാസിംഗ് ഷോട്ടിലേക്ക് ലാല്‍ ജോസിനെയും വിളിച്ചു നിര്‍ത്തി. മോഹന്‍ലാല്‍ കടന്നുപോവുമ്പോള്‍ ലാല്‍ ജോസിന്റെ തോളത്ത് പിടിച്ചു ദൂരേക്ക് നോക്കുന്നതായിരുന്നു സീന്‍. ഈ രംഗത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ലാല്‍ ജോസിന്റെ മനസ്സ് സന്തോഷം കൊണ്ട് പൊറുതിമുട്ടി.അന്നുതന്നെ ലാല്‍ജോസ് തന്റെ ബന്ധുക്കള്‍ക്കെല്ലാം കത്തെഴുതി. തൂവാനത്തുമ്പികളില്‍ ലാലേട്ടനോപ്പം അഭിനയിച്ചെന്നും ,അദ്ദേഹം എന്റെ ദേഹത്ത് തൊട്ടെന്നും , ഞാനിട്ടിരിക്കുന്ന ഷര്‍ട്ടിന്റെ കളര്‍ മഞ്ഞയാണെന്നും പറഞ്ഞ് സന്തോഷം നിറച്ച ഒരെഴുത്ത്. പക്ഷേ , തൂവാനത്തുമ്പികള്‍ റിലീസ് ചെയ്തപ്പോള്‍ ലാല്‍ ജോസിന്റെ രംഗം ചിത്രത്തിലില്ലായിരുന്നു. നിരാശനായ ലാല്‍ ജോസിന് പിന്നെയാണ് മനസ്സിലായത് . ഷൂട്ട് ചെയ്യുന്ന ആ രംഗത്തിന്റെ റിഹേഴ്സലിലായിരുന്നു ലാല്‍ ജോസ് അഭിനയിച്ചതെന്ന്.AshiqRock
