serial news
അമൃതയും ഭർത്താവും രണ്ടാമതും വിവാഹിതരായോ? വിവാഹവാർത്തയെ കുറിച്ച് അമൃതാ വർണ്ണൻ!
അമൃതയും ഭർത്താവും രണ്ടാമതും വിവാഹിതരായോ? വിവാഹവാർത്തയെ കുറിച്ച് അമൃതാ വർണ്ണൻ!
മലയാളികളുടെ പ്രിയതാരം അമൃത വര്‍ണന്‍ രണ്ടാമതും വിവാഹിതയാവുന്നു എന്ന വാര്‍ത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വിവാഹം കഴിഞ്ഞ് അധികം വൈകാതെയാണ് വീണ്ടും ഒരു ഞെട്ടിക്കുന്ന വിവാഹവാർത്ത എത്തിയിരിക്കുന്നത്.
വിവാഹത്തെ കുറിച്ച് അമൃത തന്നെ പറയുന്നുണ്ട്. ഭര്‍ത്താവ് പ്രശാന്തിനൊപ്പം യൂട്യൂബ് ചാനലില്‍ രസകരമായ വീഡിയോയുമായി വന്നിട്ടാണ് അമൃത വിവാഹത്തെ കുറിച്ച് സംസാരിച്ചത്. സത്യത്തില്‍ വിവാഹദിവസം അണിഞ്ഞൊരുങ്ങിയത് രണ്ടാമതും റീക്രിയേറ്റ് ചെയ്യുകയായിരുന്നു.
അഭിനയ മേഖലയില്‍ നിന്ന് തന്നെ വിവാഹം കഴിക്കുന്നവര്‍ വളരെ പെട്ടെന്ന് വേര്‍പിരിഞ്ഞ് മറ്റൊരു വിവാഹത്തിലേക്ക് പോവുമെന്ന് പ്രചരണമുണ്ട്. അത്തരത്തില്‍ ഞങ്ങളെ ചുറ്റിപ്പറ്റിയും വാര്‍ത്ത വന്നിരുന്നുവെന്നാണ് അമൃതയും ഭര്‍ത്താവ് പ്രശാന്തും പറയുന്നത്. അത്തരത്തില്‍ വിധിക്കേണ്ട ആവശ്യമുണ്ടോ എന്നാണ് ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ താരദമ്പതിമാര്‍ ചോദിക്കുന്നത്.
‘ഇന്‍ഡസ്ട്രിയില്‍ നിന്ന് തന്നെ വിവാഹം കഴിച്ചാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന് പറയുന്നുണ്ട്. എല്ലാവരുടെയും ജീവിതത്തില്‍ അത്തരം പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ ചിലര്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങള്‍ വെച്ചിട്ട് നമ്മളെ വിധിക്കാന്‍ നില്‍ക്കരുത്. എനിക്കിങ്ങനെ നടന്നു. അപ്പോള്‍ അവരുടെ ജീവിതത്തിലും അങ്ങനെ ഉണ്ടാവും എന്ന് പറയരുത്. അത് അവരുടെ ജീവിതമാണ്. പലരും ജീവിതം അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് കൊണ്ട് പോയേക്കാം.
ഒരാളുടെയും ജീവിതം നമുക്ക് പ്രവചിക്കാന്‍ സാധിക്കില്ല. ഏത് സമയത്തും എന്തും സംഭവിക്കാം. ജീവിതം അങ്ങനെയാണ്. ചിലര്‍ക്ക് പത്ത് വര്‍ഷം ഒരുമിച്ച് ജീവിച്ചതിന് ശേഷമായിരിക്കും പ്രശ്‌നമുണ്ടാവുന്നത്. ചിലര്‍ക്ക് പെട്ടെന്ന് തന്നെ ഉണ്ടാവാം. ഞങ്ങളിപ്പോള്‍ സന്തോഷത്തിലാണ് ജീവിക്കുന്നത്. കുറേ കഴിഞ്ഞ് ഞങ്ങള്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഞാന്‍ അന്നേ പറഞ്ഞതല്ലേ എന്ന് പറയും. എന്നായാലും ആരുടെ ജീവിതത്തിലും ഇതൊക്കെ സംഭവിക്കാമെന്ന് -അമൃതയും പ്രശാന്തും ഒരുപോലെ പറയുന്നു.
ഞങ്ങള്‍ സെലിബ്രിറ്റി ആയത് കൊണ്ടാണ് എല്ലാവര്‍ക്കും അറിയാവുന്നത്. ഒരു തവണ യൂട്യൂബില്‍ അമൃത ഒരു വീഡിയോ ഇട്ടു. കല്യാണത്തിന്റെ മേക്കപ്പ് റീക്രിയേറ്റ് ചെയ്തതായിരുന്നു. എന്നാല്‍ അമൃത രണ്ടാമതും കല്യാണം കഴിക്കാന്‍ പോവുന്നു എന്ന തരത്തിലാണ് വാര്‍ത്ത വന്നത്.
അതേ സമയത്ത് തന്നെ ഭര്‍ത്താവ് പ്രശാന്ത് അഭിനയിക്കുന്ന സീരിയലിലെ കല്യാണം കഴിഞ്ഞ് നില്‍ക്കുന്ന സമയം കൂടിയായിരുന്നു. എന്റെ കല്യാണം കഴിഞ്ഞത് കൊണ്ട് നീ വാശിയ്ക്ക് വേറെ കല്യാണം കഴിക്കുകയാണോ എന്ന് ഒരു തമാശയ്ക്ക് വേണ്ടിയാണ് ഞങ്ങള്‍ വീഡിയോയില്‍ സംസാരിച്ചത്. അത് പുറത്ത് വന്നപ്പോള്‍ രണ്ടാമത്തെ കല്യാണത്തിന് അമൃത തയ്യാറെടുക്കുന്നു എന്നായി.
മൂന്ന് പേര് ഇരിക്കുന്നിടത്ത് ഒരാള്‍ ഇല്ലെങ്കില്‍ ബാക്കി രണ്ട് പേരും സംസാരിക്കുന്നത് അവിടെ ഇല്ലാത്ത ആളെ കുറിച്ചായിരിക്കും. അത് വെറുതേ സംസാരിക്കുന്ന കാര്യമാണ്.പക്ഷേ ഗോസിപ്പിന്റെ പുറകേ ഞങ്ങള്‍ രണ്ടാളും പോവാറില്ല. ഓരോരുത്തരും അവരുടെ ഇഷ്ടത്തിന് അനുസരിച്ച് വളച്ചൊടിക്കുന്ന ഗോസിപ്പിലെ കാര്യങ്ങള്‍ ഞങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാറില്ല. നമ്മളെങ്ങനെയാണെന്ന് നമുക്ക് അറിയാമല്ലോ, അത് മതിയെന്നാണ് അമൃത വര്‍ണന്‍ പറയുന്നത്.
about amrutha varnan
