Connect with us

എന്റെ ഈ പുഞ്ചിരി വെറും പ്രദർശനമല്ല, തോൽക്കാൻ എനിക്കു മനസ്സില്ല എന്ന ഓർമപ്പെടുത്തലാണ്; കുറിപ്പുമായി അമൃത

Malayalam

എന്റെ ഈ പുഞ്ചിരി വെറും പ്രദർശനമല്ല, തോൽക്കാൻ എനിക്കു മനസ്സില്ല എന്ന ഓർമപ്പെടുത്തലാണ്; കുറിപ്പുമായി അമൃത

എന്റെ ഈ പുഞ്ചിരി വെറും പ്രദർശനമല്ല, തോൽക്കാൻ എനിക്കു മനസ്സില്ല എന്ന ഓർമപ്പെടുത്തലാണ്; കുറിപ്പുമായി അമൃത

കഴിഞ്ഞ ദിവസം ബാലയുടെ വിവാഹത്തിന് പിന്നാലെ താരത്തിന്റെ മുൻ ഭാര്യമാരുടെ പ്രതികരണങ്ങളറിയാനാണ് പ്രേക്ഷകർ കാത്തിരുന്നത്. ബാലയുടെ വിവാഹ ദിവസം തന്നെ അമ്പലത്തിൽ പോയി പുഞ്ചിരിച്ച് നിൽക്കുന്ന ഒരു ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ പുതിയ കുറിപ്പുമായി എത്തിയിരിക്കുകയാണ് അമൃത. ]

ജീവിതത്തിൽ ഒരുപാട് സഹിച്ചതായി തോന്നിയ സമയമുണ്ടായിരുന്നു. അതിന്റെ വേദന ആഴത്തിൽ മുറിവേൽപ്പിച്ചപ്പോൾ, അതിന്റെ ഭാരമെല്ലാം എന്റെ സന്തോഷം കവർന്നെടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ആ നിമിഷങ്ങളിൽ, ഞാൻ ശക്തമായ ഒരു കാര്യം പഠിച്ചു, ജീവിതം നിങ്ങൾക്കെതിരെ തിരിച്ചടിച്ചാലും ഒരു പുഞ്ചിരിയ്ക്ക് അതിനെ എല്ലാം സുഖപ്പെടുത്താൻ കഴിയും.

അത് സന്തോഷത്തിന്റെ അടയാളം മാത്രമല്ല, ശക്തിയുടെയും പ്രതിരോധത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകം കൂടിയാണ്. ജീവിതത്തിലെ ഓരോ ഭാഗവും പരീക്ഷിക്കപ്പെട്ട നിമിഷങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. ആളുകൾ എന്നെ എന്നെ കീറിമുറിക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, സ്വയം ജീവിതത്തിൽ പ്രധാനപ്പെട്ടവരെയും സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നിടത്തോളം കാലം എന്തും നേരിടാനുള്ള ശക്തി ലഭിക്കുമെന്ന് ഞാൻ തിരിച്ചറിഞ്ഞു.

നിങ്ങൾ കാണുന്ന എന്റെ ഈ പുഞ്ചിരി വെറും പ്രദർശനത്തിനുള്ളതല്ല, തോൽക്കാൻ എനിക്കു മനസ്സില്ല എന്ന ഓർമപ്പെടുത്തലാണ്. എനിക്ക് എല്ലാത്തിലും പുഞ്ചിരിക്കാൻ കഴുമെങ്കിൽ നിങ്ങൾക്കും അതിനു സാധിക്കും. നിങ്ങൾ കടന്നു പോകുന്നത് എന്തിലൂടെയാണെങ്കിലും, നിങ്ങൾക്ക് ഉള്ളിന്റെയുള്ളിൽ ശക്തിയുണ്ടെന്ന് ഓർമിക്കുക.

നിങ്ങളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ഏറ്റവും പ്രധാനമായി നിങ്ങളിൽത്തന്നെയുള്ള സ്നേഹത്തോടെ വിശ്വസിക്കുക. പ്രയാസങ്ങളുള്ളപ്പോൾ പോലും പു‌ഞ്ചിരിച്ചുകൊണ്ടേയിരിക്കുക. കാരണം, നിങ്ങളുടെ പുഞ്ചിരിയ്ക്ക് നിങ്ങളുടെ ലോകത്തെത്തന്നെ പ്രകാശിപ്പിക്കാനുള്ള ശക്തിയുണ്ട്, അതുകൊണ്ട് തന്നെ കരുത്തോടെ മുന്നേറുക. അലിവോടെ മുന്നോട്ടു പോവുക. നിങ്ങളുടെ ജീവിതയാത്രയുടെ സൗന്ദര്യത്തിൽ മാത്രം വിശ്വസിക്കുക എന്നും അമൃത പറയുന്നു.

എന്നാൽ ഇം​ഗ്ലീഷിലാണ് താരം കുറിപ്പ് പങ്കുവെച്ചത്. അതുകൊണ്ട് തന്നെ പറഞ്ഞത് മനസ്സിലായില്ലെന്നാണ് പലരും കമന്റായി പറഞ്ഞത്. ഞങ്ങൾ മലയാളികളല്ലേ ഇംഗ്ലീഷ് വായിച്ചെടുത്ത് ട്രാൻസിലേറ്റ് ചെയ്തു വരുമ്പോൾ തന്നെ ഒരു സമയമെടുക്കും. മലയാളത്തിൽ പറഞ്ഞുകൂടെ എന്ന് ബി​ഗ് ഫാൻ എന്നാണ് ഒരു കമന്റ്, ഈ കമന്റിന് സോറി എന്ന് അമൃത മറുപടി നൽകിയിട്ടുണ്ട്.

എന്നാൽ ബാലയ്ക്ക് കൂടി മനസ്സിലാകാൻ വേണ്ടിയായിരിക്കും ഇം​ഗ്ലീഷിൽ എഴുതിയത് എന്നാണ് ചിലർ പറയുന്നത്. നേരത്തെ വിവാഹം കഴിഞ്ഞ ശേഷം തന്നെ കുറിച്ചുള്ള ട്രോളുകൾ എനിക്കും ഇഷ്ടമാണ്. ഇം​ഗ്ലീഷിൽ കൂടി ഇടുകയാണെങ്കിൽ ഞങ്ങൾക്ക് കൂടെ വായിച്ച് ചിരിക്കാമായിരുന്നുവെന്നും ബാല പറഞ്ഞിരുന്നു.

അതുകൊണ്ട് തന്നെ ബാലയ്ക്ക് മനസിലാകാൻ വേണ്ടിയാണ് അമൃത ഇം​ഗ്ലീഷിൽ ഇട്ടിരിക്കുന്നതെന്നും ചിലർ പറയുന്നു. അമൃതയോട് ആദ്യമെല്ലാം ദേഷ്യമുണ്ടായിരുന്നു. എന്നാൽ ബാലയുടെ വിവാഹം കഴിഞ്ഞതോടെ അതെല്ലാം മാറി, അമൃത പറയുന്നതിലും കാര്യമുണ്ടെന്ന് തോന്നുന്നുവെന്നും ഒരാൾ പറഞ്ഞു. ചിലരാകട്ടെ, അമൃത പറഞ്ഞ കാര്യം പരിഭാഷപ്പെടുത്തിയും കമന്റ് ഇട്ടിട്ടുണ്ട്.

ബാലയുടെ വിവാഹം കഴിഞ്ഞ് നിമിഷങ്ങൾക്കകം അമൃത പങ്കുവെച്ച പോസ്റ്റും വൈറലായിരുന്നു. ക്ഷേത്രത്തിൽ നിന്നും പ്രാർഥനയ്ക്ക് ശേഷം പ്രസാദവും വാങ്ങി പുറത്തിറങ്ങുന്ന ചിത്രമാണ് അമൃത പങ്കുവച്ചത്. കൂപ്പുകൈ ഇമോജിയും ചേർത്താണ് ഈ ചിത്രം അമൃത ഫെയ്‌സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

‘സ്‌നേഹവും പ്രാർഥനകളും’ എന്നെഴുതി മറ്റൊരു ചിത്രം ഇൻസ്റ്റഗ്രാമിലും പങ്കുവച്ചിട്ടുണ്ട്. ബാലയുടെ പേരിൽ അമൃത നൽകിയ പരാതിയും തുടർന്നുണ്ടായ വിവാദങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അമൃത നൽകിയ പരാതിയിൽ ബാല അറസ്റ്റിലാവുകയും ചെയ്തിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top