Malayalam
ചിരിക്കുക, അതാണ് വേദനകൾ അകറ്റാൻ ഏറ്റവും നല്ല മരുന്ന്; ചിത്രങ്ങളുമായി അമൃത സുരേഷ്
ചിരിക്കുക, അതാണ് വേദനകൾ അകറ്റാൻ ഏറ്റവും നല്ല മരുന്ന്; ചിത്രങ്ങളുമായി അമൃത സുരേഷ്
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം. അതിനു ശേഷം അമൃതയുടെ കരിയറിലും ജീവിതത്തിലും സംഭവിച്ചത് പ്രേക്ഷകർ കണ്ടതാണ്. സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമൃത ഇപ്പോൾ.
മകളും അമ്മയും അനിയത്തിയും അടങ്ങുന്ന തന്റെ കുടുംബത്തിലെ എല്ലാ സന്തോഷ നിമിഷങ്ങളും അമൃത സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. മ്യൂസിക് ഷോകളും, സ്‌റ്റേജ് പരിപാടികളുമൊക്കെയായി അമൃത തിരക്കിലാണ്. പുതിയ ഓഫീസ് റൂം ആരംഭിച്ച്, കുറച്ചുകൂടെ പ്രൊഫഷണലായി കാര്യങ്ങൾ നീക്കുന്ന തിരക്കിലാണ് താരം.
ഇപ്പോഴിതാ എല്ലാം ശരിയാവും എന്ന ഹാഷ് ടാഗോടുകൂടെ അമൃത പങ്കുവച്ച ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ‘ചിരിക്കുക, അതാണ് വേദനകൾ അകറ്റാൻ നിങ്ങൾക്കും മറ്റുള്ളവർക്കുമുള്ള ഏറ്റവും എളുപ്പവും, അതേ സമയം പവർഫുളും ആയിട്ടുള്ള മരുന്ന്. ഏതൊരു കൊടുങ്കാറ്റിനി് മുന്നിലും ചിരിച്ചുകൊണ്ട് നിൽക്കു, കാരണം കൂടുതൾ തിളക്കമുള്ള ദിവസങ്ങൾ മുന്നിലുണ്ട്’ എന്നാണ് അമൃത പറയുന്നത്.
ചിരിച്ചുകൊണ്ടേയിരിക്കുക, എല്ലാം ശരിയാവും, പോസിറ്റീവിറ്റി എന്നിങ്ങനെയാണ് ഫോട്ടോയ്ക്ക് ഹാഷ് ടാഗായി നൽകിയിരിക്കുന്നത്. കൂളിങ് ഗ്ലാസ് വച്ച്, മനസ്സ് തുറന്ന് ചിരിക്കുന്ന ഏതാനും ഫോട്ടോകൾക്കൊപ്പമാണ് അമൃതയുടെ പോസ്റ്റ്. അസിസ്റ്റന്റ് ഡയരക്ടറും, അമൃതയുടെ ഉറ്റ സുഹൃത്തുമായ കുക്കുവാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് അമൃതയോടുള്ള സ്നേഹം അറിയിച്ച് കമന്റുകളും ലൈക്കുകളും ചെയ്തിരിക്കുന്നത്.
പലപ്പോഴും കടുത്ത സൈബർ ആക്രമണമാണ് അമൃതയ്ക്കും കുടുംബത്തിനു നേരിണ്ടേതായി വന്നിട്ടുള്ളത്. മകളെ കുറിച്ച് പറഞ്ഞ പലപ്പോഴും ബാല കരഞ്ഞ് കൊണ്ടുള്ള വീഡിയോകൾ പോസ്റ്റ് ചെയ്യുമ്പോൾ നിരവധി പേരാണ് അമൃതയെയും കുടംബത്തെയും വിമർശിച്ചും ആക്ഷേപിച്ചുകൊണ്ടും രംഗത്തെത്തിയിട്ടുള്ളത്.
തങ്ങളെ മനസിലാക്കി കൂടെ നിന്നതിന് പ്രേക്ഷകരോട് നന്ദി പറഞ്ഞും അമൃത എത്തിയിരുന്നു. കഴിഞ്ഞ കുറച്ചു കാലങ്ങളായി കടുത്ത മാനസികാഘാതങ്ങളിലൂടെയാണ് കടന്നു പോയത്. മനസിനെ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും എത്രയും പെട്ടെന്ന് പഴയ സന്തോഷങ്ങളിലേക്ക് മടങ്ങി വരുമെന്നും അമൃത വീഡിയോയിൽ പറഞ്ഞിരുന്നു.
ജീവിതം നിങ്ങൾക്കെതിരെ തിരിച്ചടിച്ചാലും ഒരു പുഞ്ചിരിക്ക് എല്ലാം സുഖപ്പെടുത്താൻ കഴിയുമെന്ന ശക്തമായ പഠനം താൻ പഠിച്ചുവെന്നാണ് അമൃത പറഞ്ഞത്. ജീവിതത്തിൽ ഒരുപാട് സഹിച്ചതായി തോന്നിയ സമയമുണ്ടായിരുന്നു. അതിന്റെ വേദന ആഴത്തിൽ മുറിവേൽപ്പിച്ചപ്പോൾ, അതിന്റെ ഭാരമെല്ലാം എന്റെ സന്തോഷം കവർന്നെടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ആ നിമിഷങ്ങളിൽ, ഞാൻ ശക്തമായ ഒരു കാര്യം പഠിച്ചു, ജീവിതം നിങ്ങൾക്കെതിരെ തിരിച്ചടിച്ചാലും ഒരു പുഞ്ചിരിയ്ക്ക് അതിനെ എല്ലാം സുഖപ്പെടുത്താൻ കഴിയും.
ജീവിതത്തിലെ ഓരോ ഭാഗവും പരീക്ഷിക്കപ്പെട്ട നിമിഷങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. ആളുകൾ എന്നെ എന്നെ കീറിമുറിക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, സ്വയം ജീവിതത്തിൽ പ്രധാനപ്പെട്ടവരെയും സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നിടത്തോളം കാലം എന്തും നേരിടാനുള്ള ശക്തി ലഭിക്കുമെന്ന് ഞാൻ തിരിച്ചറിഞ്ഞു.
നിങ്ങൾ കാണുന്ന എന്റെ ഈ പുഞ്ചിരി വെറും പ്രദർശനത്തിനുള്ളതല്ല, തോൽക്കാൻ എനിക്കു മനസ്സില്ല എന്ന ഓർമപ്പെടുത്തലാണ്. എനിക്ക് എല്ലാത്തിലും പുഞ്ചിരിക്കാൻ കഴുമെങ്കിൽ നിങ്ങൾക്കും അതിനു സാധിക്കും. നിങ്ങൾ കടന്നു പോകുന്നത് എന്തിലൂടെയാണെങ്കിലും, നിങ്ങൾക്ക് ഉള്ളിന്റെയുള്ളിൽ ശക്തിയുണ്ടെന്ന് ഓർമിക്കുക.
പ്രയാസങ്ങളുള്ളപ്പോൾ പോലും പുഞ്ചിരിച്ചുകൊണ്ടേയിരിക്കുക. കാരണം, നിങ്ങളുടെ പുഞ്ചിരിയ്ക്ക് നിങ്ങളുടെ ലോകത്തെത്തന്നെ പ്രകാശിപ്പിക്കാനുള്ള ശക്തിയുണ്ട്, അതുകൊണ്ട് തന്നെ കരുത്തോടെ മുന്നേറുക എന്നുമാണ് അമൃത പറഞ്ഞിരുന്നത്.
