ഒരു വിധത്തിലും സിനിമയ്ക്ക് പറ്റുന്ന സുന്ദരനായിരുന്നില്ല അന്ന് മോഹൻലാൽ, ‘കശുവണ്ടി മോഹൻ’ എന്നാണ് എല്ലാവരും കളിയാക്കിയിരുന്നത്; ദിനേശ് പണിക്കർ
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. വലിയൊരു ആരാധകവൃന്തം തന്നെ മോഹൻലാലിനുണ്ട്. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സിനെ കീഴടക്കാൻ മോഹൻലാൽ എന്ന നടന് അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല. നടനായും സംവിധായകനായും എല്ലാം അദ്ദേഹം മോളിവുഡിന്റെ അഭിമാനമായി നിലനിൽക്കുകയാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മോഹൻലാലിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മാത്രമല്ല, അദ്ദേഹത്തെ കുറിച്ചുള്ള ചില രസകരമായ കഥകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇന്ന് മലയാള സിനിമ ഭരിക്കുന്ന താരരാജാവാണ് മോഹൻലാൽ. എന്നാൽ ഒരുകാലത്ത് മുഖ സൗന്ദര്യം ഇല്ലാത്തതിന്റെ പേരിൽ കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് നടനും നിർമാതാവുമായ ദിനേശ് പണിക്കർ.
അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് അദ്ദേഹം മോഹൻലാലിനെ പരിചയപ്പെട്ടതിനെ കുറിച്ചെല്ലാം സംസാരിക്കുന്നത്. ‘1980ലാണ് മോഹൻലാലിനെ താൻ ആദ്യമായി കാണുന്നത്‌ന്. മോഹൻലാൽ അഭിനയിച്ച ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളൊന്നും’ അന്ന് റിലീസ് ചെയ്തിട്ടില്ല. അന്ന് മോഹൻലാലിന് നല്ല തടിയുണ്ട്. കൂടാതെ ചുരുളൻ മുടി നീട്ടി വളർത്തിയിട്ടുമുണ്ട്.
ഒരു ഉണക്ക മനുഷ്യൻ തന്നെയായിരുന്നു അന്ന് മോഹൻലാൽ. മുഖത്തിന്റെ ഷേപ്പിന്റെ പേരിൽ ‘കശുവണ്ടി മോഹൻ’ എന്നാണ് മോഹൻലാലിനെ എല്ലാവരും കളിയാക്കിയിരുന്നത്. ഒരു വിധത്തിലും സിനിമയ്ക്ക് പറ്റുന്ന സുന്ദരനായിരുന്നില്ല അന്ന് മോഹൻലാൽ. അവിടെ വെച്ച് പരിചയപ്പെട്ട് സംസാരിച്ച് തങ്ങൾ നല്ല സുഹൃത്തുക്കളായി. 1980 മുതൽ അത്രത്തോളം അടുപ്പം മോഹൻലാലുമായി എനിക്കുണ്ട്. ആ അടുപ്പം ഉള്ളതു കൊണ്ടാകും താൻ സഹനിർമാതാവ് ആയ കിരീടത്തിന് ഡേറ്റ് തന്നത്. വളരെ പോസിറ്റീവും ഡെഡിക്കേറ്റഡുമായി സിനിമയെ അദ്ദേഹം അപ്രോച്ച് ചെയ്യുന്നുവെന്നതാണ് മോഹൻലാലിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.
ആറ് മണിക്കാണ് ആദ്യ ഷോട്ടെന്ന് പറഞ്ഞാൽ ഓൺ ടൈം മോഹൻലാൽ ആ സെറ്റിലുണ്ടാകും. പക്ഷെ ഇന്നത്തെ പല താരങ്ങളെയും ആറ് മണിക്ക് ഒന്നും സെറ്റിൽ കിട്ടില്ലെന്നും ദിനേശ് പണിക്കർ പറയുന്നു.അന്ന് ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്ന ഡാൻസ് അറിയാവുന്ന സുഹൃത്തിൽ നിന്നും സമയം കണ്ടെത്തി മോഹൻലാൽ ഡാൻസ് പഠിക്കുമായിരുന്നു. ഡെഡിക്കേഷൻ അത് മോഹൻലാലിനെയുള്ളൂ.
മൂന്നു നാല് സുഹൃത്തുക്കൾക്കിടയിൽ വന്നാൽ ലാലിനോളം രസികനായ മറ്റൊരു വ്യക്തിയില്ല. എന്നാൽ ഇതേ മോഹൻലാൽ ആള് കൂടിയാൽ ഉൾവലിയും. ഡിപ്ലോമസി പഠിക്കണമെങ്കിൽ അത് മോഹൻലാലിൽ നിന്നും പഠിക്കണം. ആൾക്കൂട്ടത്തിൽ പോയാൽ പുള്ളി ഷൈ ആണ്. ഇപ്പോഴും അങ്ങനെ തന്നെയാണ്. പക്ഷെ ക്യാമറയ്ക്ക് മുമ്പിൽ അയ്യായിരം പേരെ അഭിമുഖീകരിച്ച് നിന്നാലും അപ്പോൾ ലാൽ വേറൊരാളാണ്. മീറ്റിങ്ങുകളിൽ സംസാരിക്കാനും മോഹൻലാലിന് താൽപര്യമില്ലെന്നും ദിനേശ് പണിക്കർ പറയുന്നു.
അതേസമയം, ബറോസ് എന്ന സിനിമയിലൂടെ സംവിധായകനായി തുടക്കം കുറിക്കുകയാണ് നടൻ. ഡിസംബർ 25 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ബറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. മലയാളത്തിലെ ഇതുവരെ കാണാത്ത ദൃശ്യവിസ്മയമായിരിക്കും ബറോസിലൂടെ പ്രേക്ഷകർക്ക് ലഭിക്കാൻ പോവുകയെന്ന് തന്നെയാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ. 3D യിലാണ് ചിത്രമെത്തുന്നത്.
ഫാന്റസി ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ടൈറ്റിൽ കഥാപാത്രമായ ബറോസ് ആയി എത്തുന്നതും മോഹൻലാൽ തന്നെയാണ്. സന്തോഷ് ശിവൻ ആണ് ചിത്രത്തിന് ഛായാഗ്രഹം നിർവഹിക്കുന്നത്.വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതാണ് കഥയുടെ പ്രമേയം.
