Malayalam
ആരെയും കുറ്റപ്പെടുത്താനോ ഉപദ്രവിക്കാനോ ആഗ്രഹിക്കുന്നില്ല, അവർ സന്തോഷമായി ജീവിക്കട്ടെ, ഞങ്ങളെ ഉപദ്രവിക്കാതെ ഇരുന്നാൽ മതി; അമൃത സുരേഷ്
ആരെയും കുറ്റപ്പെടുത്താനോ ഉപദ്രവിക്കാനോ ആഗ്രഹിക്കുന്നില്ല, അവർ സന്തോഷമായി ജീവിക്കട്ടെ, ഞങ്ങളെ ഉപദ്രവിക്കാതെ ഇരുന്നാൽ മതി; അമൃത സുരേഷ്
ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. വ്യക്തി ജീവിതത്തിന്റെ പേരിൽ അമൃത പലപ്പോഴും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. പിന്നണി ഗാനരംഗത്ത് ചുവടുറപ്പിക്കുന്നതിനിടയിലാണ് അമൃത അന്ന് മലയാളത്തിൽ തിളങ്ങി നിന്നിരുന്ന ബാലയെ വിവാഹം കഴിക്കുന്നത്. അമൃതയ്ക്ക് ഇരുപത് വയസുള്ളപ്പോഴായിരുന്നു വിവാഹം.
എന്നാൽ 2019 ആയപ്പോഴേയ്ക്കും രണ്ടു പേരും നിയമപരമായി വിവാഹമോചിതരായി. കഴിഞ്ഞ വർഷങ്ങളിലായി ഇരുവരും പുതിയ ജീവിതം തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. അമൃതയ്ക്ക് ശേഷം ബാല ഡോക്ടറായ എലിസബത്തിനെ വിവാഹം കഴിക്കുകയും അമൃത സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ലിവിംഗ് റിലേഷനിലുമായിരുന്നു. എന്നാൽ ഇടയ്ക്ക് വെച്ച് ബാല എലിസബത്തുമായും അമൃത ഗോപിസുന്ദറുമായും വേർപിരിഞ്ഞു.
മകളെ അമൃത സുരേഷ് കാണാൻ പോലും അനുവദിക്കാതെ പിടിച്ചുവെച്ചിരിക്കുകയായിരുന്നുവെന്നാണ് ബാല നിരന്തരമായി അഭിമുഖങ്ങളിലൂടെയും സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെയും പറഞ്ഞിരുന്നത്. എന്നാൽ തനിക്ക് അച്ഛനൊപ്പം കഴിയാനോ അദ്ദേഹത്തെ കാണാനോ താൽപര്യമില്ലെന്ന് മകൾ തന്നെ നേരിട്ട് വീഡിയോയിൽ എത്തി പറഞ്ഞു. മകളുടെ വീഡിയോ പുറത്ത് വന്നതിന് ബാലയുമായുള്ള വിവാഹമോചനത്തിലേക്ക് തന്നെ എത്തിച്ച കാരണങ്ങളും അമൃത വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ ബാലയെ കുറിച്ചും സൈബർ ആക്രമണങ്ങളെ കുറിച്ചും അടുത്തിടെ നൽകിയ അഭിമുഖത്തിൽ അമൃതയും സഹോദരി അഭിരാമിയും പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ആരെയും കുറ്റപ്പെടുത്താനോ ഉപദ്രവിക്കാനോ ആഗ്രഹിക്കുന്നില്ലെന്നും അവർ സന്തോഷമായി ജീവിക്കട്ടെ തങ്ങളെ ഉപദ്രവിക്കാതെ ഇരുന്നാൽ മതി എന്നുമാണ് അമൃത പറഞ്ഞത്.
എല്ലാവരുടെയും സെപ്പറേഷൻ നടക്കുമ്പോൾ ഉണ്ടാകുന്നതുപോലെ ഞങ്ങളുടേതും ഒരു ലീഗൽ എഗ്രിമെന്റിന്റെ പുറത്താണ് നടന്നിരിക്കുന്നത്. അതിലെ ചില റൂൾസ് ആന്റ് റെഗുലേഷൻസിലെ ഒന്നാണ് പരസ്പരം ആരും വന്ന് അങ്ങോട്ടും ഇങ്ങോട്ടും കരിവാരി തേയ്ക്കരുത്, മീഡിയയിൽ വന്ന് ഒന്നും പറയരുത് എന്നത്. അത് ഫോളോ ചെയ്യാനാണ് ഞാൻ ശ്രമിച്ചത്.
ഞാനായിട്ട് ഈ വിഷയത്തിൽ സംസാരിച്ചാൽ മകൾ വീണ്ടും ഇതിൽ വലിച്ചിഴയ്ക്കപ്പെടും എന്നറിയാവുന്നതുകൊണ്ട് കഴിയുന്നതും ഞങ്ങൾ അതിൽ നിന്നും ഒഴിഞ്ഞ് മാറാൻ ശ്രമിക്കുകയായിരുന്നു. മോൾക്ക് നേരെ വന്ന സൈബർ ആക്രമണം സഹിക്കാൻ പറ്റാത്തതുകൊണ്ട് ഞാൻ പറഞ്ഞ് പോയതാണ്. ഇപ്പോഴും ആരെയും കുറ്റപ്പെടുത്താനോ ഉപദ്രവിക്കാനോ ഞാൻ വരുന്നില്ല. അവർ സന്തോഷമായി ജീവിക്കട്ടെ. ഞങ്ങളെ ഉപദ്രവിക്കാതെ ഇരുന്നാൽ മതി എന്നാണ് അമൃത പറഞ്ഞത്.
നമ്മൾ കാരണം അച്ഛനും അമ്മയും വേദനിക്കുക എന്നത് വളരെ വിഷമമുള്ള കാര്യമാണ്. അൾട്ടിമേറ്റ്ലി എല്ലാവരും കുറ്റപ്പെടുത്തുമ്പോൾ വളർത്ത് ദോഷമാണ് എന്നാണല്ലോ പറയുന്നത്. മക്കളെ ഇങ്ങനെ അഴിച്ചുവിട്ടേക്കുവാണെന്നും പറയും. പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുമോ എന്നിങ്ങനെ ഭയങ്കര മോശമായ കമന്റുകളാണ് വന്നിരുന്നത് എന്നും അമൃത കൂട്ടിച്ചേർത്തു. പിന്നീട് അഭിരാമിയാണ് സംസാരിച്ചത്.
ഫാമിലി, സ്നേഹം, നന്മ കാണിക്കുന്ന കുറച്ച് കാര്യങ്ങൾ ചെയ്താൽ എല്ലാം കവറാകും. ഇത് കലിയുഗമായതുകൊണ്ടായിരിക്കാം… ഇനിയങ്ങോട്ട് കണ്ടന്റ് ക്രിയേറ്റേഴ്സ് ആണെങ്കിലും ആരും തന്നെ വളരെ ജെനുവിനായി നിൽക്കരുത്. കുറച്ച് ഉടായിപ്പൊക്കെ കാണിച്ച് ഞാൻ നല്ലൊരു ആളാണെന്ന് ആൾക്കാരെ കൺവിൻസ് ചെയ്യണം. കൺവിൻസിങ് സ്റ്റാറായിരിക്കണം എന്നാലെ റെഡിയാകു എന്നാണ് അഭിരാമി പറഞ്ഞത്.
ഇപ്പോൾ രണ്ട് പ്രാവശ്യം ചൂട് വെള്ളത്തിൽ വീണ അവസ്ഥയാണ് എന്നാണ് ഗോപി സുന്ദറുമായി പിരിഞ്ഞതിനെ കുറിച്ച് അമൃത പറഞ്ഞത്. ഞങ്ങളുടെ ഇടയിൽ അടിയും ഇടിയും വഴക്കും ഉണ്ടായിട്ടില്ല. ഉപദ്രവങ്ങളുണ്ടായിട്ടില്ല. ആളൊരു പീസ്ഫുൾ മനുഷ്യനാണ്. ഒരു ഘട്ടം കഴിഞ്ഞപ്പോൾ രണ്ട് പേരുടെയും നയങ്ങൾ ചേരില്ലെന്ന് മനസിലായി. സമാധാനപരമായി പിരിഞ്ഞു. ഇത്രയും വലിയ സ്റ്റെപ്പ് എടുക്കുമ്പോൾ അത് ചീത്തയായി പോകണം എന്ന് കരുതി എടുക്കില്ലല്ലോയെന്നും അമൃത പറഞ്ഞിരുന്നു.