ആ ചിന്ത എപ്പോൾ പ്രിയക്ക് തോന്നുന്നോ ആ സമയം തീരും അഭയയും അമൃതയും എല്ലാം; ആരാധകർ പറയുന്നത്!
ഇന്ന് സോഷ്യല്‍ മീഡിയ ആഘോഷിച്ചുകൊണ്ടിരിയ്ക്കുന്ന പ്രണയമാണ് അമൃത സുരേഷിന്റെയും ഗോപി സുന്ദറിന്റെയും. ഇരുവരും എന്ത് ചെയ്താലും അത് വാര്‍ത്തയാണ്.ഗോപി സുന്ദറിനെ പലപ്പോഴും ആരാധകർ വിമർശിക്കുന്നതിന് കാരണം അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതമാണ്. വിവാഹിതനായ ഗോപി സുന്ദർ രണ്ട് ആൺമക്കളുടെ അച്ഛൻ കൂടിയാണ്. പക്ഷെ ഇപ്പോൾ ഭാര്യയ്ക്കൊപ്പമല്ല ഗോപി സുന്ദറുള്ളത്.ഭാര്യ പ്രിയയേയും മക്കളേയും ഒഴിവാക്കി പത്ത് വർഷത്തോളം ഗായിക അഭയ ഹിരൺമയിക്കൊപ്പം ലിവിങ് ടുഗെതറിലായിരുന്നു ഗോപി സുന്ദർ. ആ ബന്ധവും അടുത്തിടെ തകർന്നു. ഇപ്പോൾ ഗോപി സുന്ദർ ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണ്.
അമൃതയ്ക്കൊപ്പമാണ് ഗോപി സുന്ദർ ജീവിക്കുന്നത്. നടൻ ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് അമൃത ഗോപി സുന്ദറുമായി പ്രണയത്തിലായത്.
ഗോപി സുന്ദറുമായി പ്രണയത്തിലായതിന്റെ പേരിൽ അമൃതയ്ക്ക് നേരെയും വിമർശനം വന്നിരുന്നു. അടുത്തിടെ അഭയ ഹിരൺമയി എം.ജി ശ്രീകുമാർ അവതാരകനായ പറയാം നേടാമിൽ അതിഥിയായി വന്നപ്പോൾ ഗോപി സുന്ദറുമായുള്ള ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.
‘ലൈഫില്‍ ഒരാളെ മിസ് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാൽ തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ട്. അങ്ങനെയൊരു മിസിങ് ഇല്ല ആ വികാരം ഇല്ല എന്ന് പറഞ്ഞ് നമുക്ക് മുന്നോട്ട് പോവാന്‍ പറ്റില്ല.’
എന്നാൽ അതിലെല്ലാം ഉപരി ഞാന്‍ പ്രാധാന്യം കൊടുക്കുന്നത് എന്റെ കരിയറിനാണ്’ എന്നാണ് അഭയ പറഞ്ഞത്. വ്യക്തി ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയ സമയത്ത് കരിയറില്‍ ശ്രദ്ധിക്കാനായിരുന്നില്ലെന്നും അഭയ ഹിരൺമയി പറഞ്ഞിരുന്നു.
ഇപ്പോഴിത ഗോപി സുന്ദറിന്റെ ഭാര്യ പ്രിയയെ കുറിച്ചുള്ള ആരാധകരുടെ ചർച്ചകളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. ‘ഓള് വന്നിരുന്ന പോലെ ചാനലുകളിൽ ഇരിക്കാൻ എനിക്കും അറിയാമായിരുന്നു….. എന്ന ആ ചിന്ത എപ്പോൾ പ്രിയക്ക് തോന്നുന്നോ ആ സമയം തീരും അഭയയും അമൃതയും എല്ലാം.’
കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പറയാറുണ്ട്. എന്താണ് അവൾ പ്രിയക്ക് കൊടുത്തത്. അത് അമൃത അഭയക്ക് കൊടുത്തു. ഇനി അമൃതക്കും കൊടുക്കാൻ ആരോ വരും. പക്ഷെ ഏറ്റവും ഭീകരമായത് കിട്ടാൻ പോകുന്നത് ഗോപി സുന്ദറിനാണ്.’
‘അഭയ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് ചെയ്തത്. എന്നിട്ട് പറഞ്ഞു… എന്നെ എന്ത് വേണമെങ്കിലും വിളിച്ചോട്ടെയെന്ന് എന്നാൽ ദൈവം ഇടപെട്ടു… പ്രിയയുടെ കണ്ണ് നീരാണ് ഇപ്പോൾ അഭയ അനുഭവിക്കുന്നത്.’
സത്യം… ആ പാവം പ്രിയയും രണ്ട് കുട്ടിയോളും അവർ ആ മനുഷ്യനെ ശപിക്കില്ല…. എന്തായാലും അവരുടെ അച്ഛൻ അല്ലെ? പക്ഷെ ദൈവം കൊടുക്കും… അഭയക്ക് മാത്രമല്ല ഇതിന് കൂട്ടുപിടിച്ചവർക്കും’ എന്നാണ് ആരാധകർ ഗോപി സുന്ദറിന്റെ ഭാര്യയെ അനുകൂലിച്ച് പറയുന്നത്.
ഇപ്പോഴും ഗോപി സുന്ദറിന്റെ പേര് പ്രിയ സോഷ്യൽമീഡിയ പേജുകളിൽ നിന്നും നീക്കിയിട്ടില്ല. ഗോപി സുന്ദറിനൊപ്പം പങ്കുവെച്ച ഫോട്ടോകള്‍ ഒന്നും തന്നെ ഫേസ്ബുക്കില്‍ നിന്ന് പ്രിയ ഡിലീറ്റ് ചെയ്തിട്ടുമില്ല
കല്യാണം കഴിഞ്ഞ പുതുമോടിയിലുള്ള ഫോട്ടോകള്‍ മുതല്‍ എല്ലാം ഇപ്പോഴും ഫേസ്ബുക്കിലുണ്ട്. 2001ല്‍ ആണ് പ്രിയയും ഗോപി സുന്ദറും തമ്മിലുള്ള വിവാഹം നടന്നത്. അമൃതയ്ക്കൊപ്പം ആൽബം മേക്കിങും മറ്റുമായി ഗോപി സുന്ദർ തിരക്കിലാണ് ഇപ്പോൾ.
അതേസമയം അമൃതയുമായി ഗോപി സുന്ദറിന്റെ വിവാഹം കഴിഞ്ഞോയെന്നതിൽ വ്യക്തതയില്ല. എന്നാൽ സിന്ദൂരമണിഞ്ഞ് ഗോപി സുന്ദറിനൊപ്പം നിൽക്കുന്ന അമൃതയുടെ ചിത്രങ്ങൾ വൈറലായിരുന്നു.