Connect with us

മഹാകുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്ത് അമൃത സുരേഷ്; വൈറലായി ചിത്രങ്ങൾ

Social Media

മഹാകുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്ത് അമൃത സുരേഷ്; വൈറലായി ചിത്രങ്ങൾ

മഹാകുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്ത് അമൃത സുരേഷ്; വൈറലായി ചിത്രങ്ങൾ

മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് ​ഗായിക അമൃത സുരേഷ്. സോഷ്യൽ മീഡിയയിൽ അമൃത പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ മഹാകുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്യുന്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം.

മഹാകുംഭമേളയില്‍ നിന്നും മഹാശിവരാത്രി ആശംസകള്‍.. ഹര്‍ ഹര്‍ മഹാദേവ് എന്ന ക്യാപഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 144 വര്‍ഷം കൂടുമ്പോള്‍ നടത്തപ്പെടുന്ന മഹാകുംഭമേള ഫെബ്രുവരി 26ന് മഹാശിവരാത്രിയോടെ സമാപിക്കും. അവസാന ദിനത്തിലാണ് അമൃത കുംഭമേളയില്‍ പങ്കെടുത്തത്.

ഗംഗ, യമുന, സരസ്വതി നദികള്‍ സംഗമിക്കുന്ന ത്രിവേണി സംഗമത്തില്‍ ഇതിനകം 62 കോടിയിലേറെ ആളുകള്‍ പുണ്യസ്‌നാനം നടത്തിയെന്നാണു കണക്ക്. കേരളത്തില്‍ നിന്നും പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര്‍ മഹാകുംഭമേളയില്‍ പങ്കെടുത്തു. ജയസൂര്യ, സംയുക്ത, സുപ്രിയ മേനോന്‍ എന്നിവര്‍ കുംഭമേളയില്‍ പങ്കെടുത്തിരുന്നു.

144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേളയുടെ സജ്ജീകരണങ്ങൾക്കായി അധികൃതർ 7,000 കോടി രൂപയാണു ചെലവഴിക്കുന്നത്. 2019ൽ 24 കോടി പേർ പങ്കെടുത്ത കുംഭമേളയ്ക്കുവേണ്ടി 3,500 കോടി രൂപയാണു ചെലവഴിച്ചത്. അന്ന് 3200 ഹെക്ടർ സ്ഥലമാണ് താൽക്കാലിക നഗരവിന്യാസത്തിനായി നീക്കിവച്ചെതങ്കിൽ ഇത്തവണ ഇത് 4000 ഹെക്ടറാണ്.

പൂർണ കുംഭമേള, അർധ കുംഭമേള, മാഘ കുംഭമേള,മഹാകുംഭമേള എന്നിങ്ങനെ കുംഭമേളകൾ പലതുണ്ട്. മൂന്നുവർഷം കൂടുമ്പോൾ ഹരിദ്വാർ, പ്രയാഗ്‌രാജ്, നാസിക്, ഉജ്ജയിനി എന്നിവിടങ്ങളിലെ നദീതീരങ്ങളിലാണ് കുംഭമേളകൾ നടത്താറുള്ളത്. അർധകുംഭമേള 6 വർഷത്തിനിടെ ഹരിദ്വാറിലും പ്രയാഗ്‌രാജിലും നടക്കും. മഹാകുംഭമേള പ്രയാഗ്‌രാജിൽ മാത്രമാണ് നടക്കുന്നത്. 12 വർഷങ്ങളിലെ ഇടവേളകളിൽ നടത്തപ്പെടുന്ന 12 പൂർണകുംഭമേളകൾക്കു ശേഷമാണ് മഹാകുംഭമേള നടക്കുന്നത്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top