Connect with us

ഇവരെന്താണ് കാട്ടിക്കൂട്ടുന്നത് എന്ന് ഇവർക്ക് തന്നെ അറിയില്ല, ദാസേട്ടൻ കോഴിക്കോടിനൊപ്പമുളള ഡാൻസ് വീഡിയോയുമായി രേണു

Social Media

ഇവരെന്താണ് കാട്ടിക്കൂട്ടുന്നത് എന്ന് ഇവർക്ക് തന്നെ അറിയില്ല, ദാസേട്ടൻ കോഴിക്കോടിനൊപ്പമുളള ഡാൻസ് വീഡിയോയുമായി രേണു

ഇവരെന്താണ് കാട്ടിക്കൂട്ടുന്നത് എന്ന് ഇവർക്ക് തന്നെ അറിയില്ല, ദാസേട്ടൻ കോഴിക്കോടിനൊപ്പമുളള ഡാൻസ് വീഡിയോയുമായി രേണു

വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. സുധിയുടെ ഓർമ്മകളിലൂടെയാണ് അദ്ദേഹത്തിന്റെ ഭാര്യ രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്. രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കുമെതിരെയാണ് വിമർശനങ്ങൾ വരുന്നത്.

പലരും രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു രേണുവിനെതിരെ കടുത്ത നവിമർശനങ്ങൾ ഉയർന്ന് വന്നത്. ‘ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത്’ എന്ന പാട്ടിൽ കടപ്പുറം പശ്ചാത്തലമാക്കി വളരെ റൊമാന്റികായിട്ട് ഷൂട്ട് ചെയ്ത വീഡിയോയ്‌ക്കാണ് വിമർശനങ്ങൾ വന്നിരുന്നത്.

സുധിയുണ്ടായിരുന്നെങ്കിൽ ഇതുപോലെ ചെയ്യുമോ എന്നിങ്ങനെയുള്ള വിമർശനങ്ങളാണ് ഉയർന്ന്. എന്നാൽ തനിക്ക് ആ റീൽസ് മോശമായി തോന്നിയില്ലെന്നും ഇനിയും ഇത്തരം വേഷം വന്നാൽ ചെയ്യുമെന്നും രേണു പറ‍ഞ്ഞിരുന്നു. ഇപ്പോൾ ദാസേട്ടനോടൊപ്പം പുതിയ റീൽ പങ്കുവെച്ചിരിക്കുകയാണ് രേണു. ഡിഷ്യും എന്ന സിനിമയിലെ ഡൈലമോ ഡൈലമോ എന്ന പാട്ടിനാണ് രണ്ടാളും ചുവടുവെച്ചത്.

ഈ വീഡിയോയ്ക്ക് താഴെയും ഒരുപാട് വിമർശനങ്ങൾ ആണ് വന്നിരിക്കുന്നത്. ഇവരെന്താണ് കാട്ടിക്കൂട്ടുന്നത് എന്ന് ഇവർക്ക് തന്നെ അറിയില്ല, ഭർത്താവ് മരിച്ചു പോയി എന്നു കരുതി സന്തോഷിക്കണ്ട എന്നല്ല, പക്ഷെ രേണു അതിരുവിട്ടാണ് കളിക്കുന്നത്, കഷ്ടം തന്നെ, ഞങ്ങളുടെ സുധി ചേട്ടൻ ഒരു ദിവസമെങ്കിലും ഈ ഭൂമിയിൽ ഒന്ന് വന്നിട്ട് തിരിച്ചു പോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്.

പിന്നാലെ, ചിലർ രേണുവിനെ പിന്തുണച്ച് കൊണ്ടും രം​ഗത്തെത്തിയിരുന്നു. അവരുടെ ജീവിതം അവരുടെ ഇഷ്ടം, അവർ സന്തോഷിക്കട്ടെ, ജീവിതം ഒന്നേ ഒള്ളു.. മരിച്ചവർ മരിച്ചു.. എന്നു വെച്ച് അവർക്ക് ജീവിക്കണ്ടേ, രേണു ന് ശരിയെന്ന് തോന്നുന്നത് ചെയ്യണം. സന്തോഷം അത് ആരും കൊണ്ട് തരില്ല.. ജീവിതമാർഗം പോലെ സ്വയം ഉണ്ടാക്കി എടുക്കുക എന്നും ചിലർ കമന്റ് ചെയ്തു.

നേരത്തെ, സോഷ്യൽ മീഡിയയിൽ തനിയ്ക്കെതിരെ നടക്കുന്ന കമന്റുകളോട് പ്രതികരിച്ച് രേണു രംഗത്തെത്തിയിരുന്നു. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും തന്നെ കുറ്റം പറയുകയാണ്. ഒന്നിനും ഞാൻ ഇല്ല. എന്ത് തെറ്റാണ് ചെയ്യുന്നത് എന്ന് എനിക്കറിയില്ല. ഞാൻ വിധവ ആണെന്ന് പറഞ്ഞ് എനിക്കൊന്നും ചെയ്യാൻ പറ്റില്ലേ? എല്ലാം കുറ്റമാണ്. കേട്ട് കേട്ട് മടുത്തു. ഒന്നെങ്കിൽ ജീവിതം അവസാനിപ്പിക്കും അല്ലേൽ ആരെയെങ്കിലും കെട്ടി ജീവിക്കും, എനിക്കു മടുത്തു. ഇങ്ങനെ കേൾക്കാൻ എന്തേലും തെറ്റ് ചെയ്തിട്ടാണേലും കുഴപ്പമില്ലെന്നും രേണു പറഞ്ഞിരുന്നു.

ഉടനെ ഒരു വിവാഹം ഉണ്ടാവുമോ എന്ന ചോദ്യത്തിനും അടുത്തിടെ രേണു മറുപടി പറഞ്ഞിരുന്നു. ഇന്ന് ഈ നിമിഷം വരെ അങ്ങനെയൊരു കാര്യമില്ലെന്ന് രേണു പറയുന്നു. അങ്ങനെയൊരു തീരുമാനം ഇന്നുവരെയില്ല. നാളെത്തെ കാര്യം നമ്മുടെ കയ്യിലല്ലോ, ദൈവത്തിന്റെ കയ്യിലല്ലേ. എനിക്ക് സുധിച്ചേട്ടന്റെ ഭാര്യയായിരിക്കാനാണ് താത്പര്യം.

നാളെ ചിലപ്പോൾ ഒറ്റപ്പെടും. സുധിച്ചേട്ടന്റെ ഓർമകളാണ് ഇപ്പോൾ മുന്നോട്ട് നീക്കുന്നത്. ചില കമന്റുകൾ കണ്ടു പുള്ളി ഗൾഫിൽ പോയത് പോലെയാണ് അവളുടെ വിചാരം എന്നൊക്കെ. ഇപ്പോഴും സുധിച്ചേട്ടൻ മരിച്ചിട്ടില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കിച്ചു തന്നെ എന്റെയടുത്ത് പറഞ്ഞിട്ടുണ്ട് അമ്മ ഒറ്റപ്പെട്ടുവെന്ന് തോന്നരുത് അമ്മയ്ക്ക് ഇഷ്ടമുണ്ടെങ്കിൽ കല്യാണം കഴിക്കുക.

എന്നെയോർത്തോ റിഥപ്പനെ ഓർത്തോ അമ്മയുടെ ജീവിതം കളയരുതെന്ന്. കിച്ചുവിനോട് എല്ലാ കാര്യങ്ങളൊന്നും ഷെയർ ചെയ്യാറില്ല. ഞങ്ങളെ രണ്ടാളെയും ബാധിക്കുന്ന കാര്യങ്ങൾ സംസാരിക്കാറുണ്ട്. ഫോട്ടോ ഷൂട്ട് കഴിഞ്ഞപ്പോൾ അവനോട് പറഞ്ഞിരുന്നുവെന്നും അവധിക്ക് അവൻ വരാറുണ്ടെന്നും രേണു പറഞ്ഞിരുന്നു.

2023 ജൂൺ 5നാണ് കോഴിക്കോട് ഒരു പരിപാടിയിൽ പങ്കെടുത്തതിനു ശേഷം തിരികെ വരുമ്പോൾ തൃശ്ശൂരിൽ വെച്ച് സുധിയ്ക്ക് അപകടം ഉണ്ടാകുന്നത്. നടൻ സഞ്ചരിച്ചിരുന്ന കാർ പിക്കപ്പ് ട്രക്കിൽ ഇരിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു.

Continue Reading

More in Social Media

Trending

Recent

To Top