serial news
ഒന്നര ലക്ഷം രൂപയുടെ പടക്കങ്ങൾ ; ദീപാവലിയ്ക്ക് പ്രതീക്ഷിക്കാത്തൊരു പെണ്ണു കാണലും; അമൃതാ നായരുടെ പുത്തൻ വീഡിയോ വിശേഷം ഇങ്ങനെ!
ഒന്നര ലക്ഷം രൂപയുടെ പടക്കങ്ങൾ ; ദീപാവലിയ്ക്ക് പ്രതീക്ഷിക്കാത്തൊരു പെണ്ണു കാണലും; അമൃതാ നായരുടെ പുത്തൻ വീഡിയോ വിശേഷം ഇങ്ങനെ!
കുടുംബവിളക്ക് സീരിയലിലെ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിച്ചുകൊണ്ടു മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് അമൃത നായര്‍. എന്നാല്‍ അമൃതയെ കൂടുതൽ പ്രേക്ഷകർ ഇഷ്ട്ടപ്പെട്ടു തുടങ്ങിയത് സ്റ്റാര്‍ മാജിക് ഷോയിൽ വന്ന ശേഷമാണ്.
സ്റ്റാർ മാജിക്കിൽ താൻ അഭിനയിച്ചതല്ല, പകരം അതുതന്നെയാണ് തന്റെ സ്വഭാവം എന്ന് തുറന്നുകാട്ടുന്ന രംഗങ്ങളാണ് ഇപ്പോൾ നടി തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ചിരിക്കുന്നത്. തന്റെ സ്ഥിരം തമാശയോടെ അമൃത നായര്‍ പങ്കുവച്ച പുതിയ വ്ളോഗും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ടതാണ് പുതിയ വ്ളോഗ്. ‘ഒരു ലക്ഷത്തി അന്‍പത്തി അയ്യായിരം രൂപയുടെ ദീപാവലിയും പ്രതീക്ഷിക്കാത്ത ഒരു പെണ്ണു കാണലും’ എന്നാണ് വീഡിയോയ്ക്ക് തമ്പ് ആയി നല്കിയിരിയ്ക്കുന്നത്. തമ്പ്നെയിൽ കണ്ട് ആരും തെറ്റിദ്ധരിക്കേണ്ട പെണ്ണു കാണല്‍ ചടങ്ങ് നടന്നത് അമൃതയുടേത് അല്ല. ദിപാവലി ചെലവ് ഒന്നര ലക്ഷം കവിഞ്ഞോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.
ആതിശക്തി റിസോട്ടില്‍ വച്ച് നടന്ന ഫോട്ടോഷൂട്ട് മുതല്‍ എല്ലാം വ്ളോഗില്‍ കാണിയ്ക്കുന്നുണ്ട്. അത് കഴിഞ്ഞ് തിരിച്ച് വീട്ടില്‍ എത്തി പടക്കം വാങ്ങാന്‍ പോകുന്നതും മറ്റുമായ കാഴ്ച രസകരമാണ്. പടക്കം വാങ്ങാന്‍ ഇറങ്ങുമ്പോള്‍ തന്നെ, ഒരു ലക്ഷം രൂപയാണ് തന്റെ ബജറ്റ് എന്ന് അമൃത ആവര്‍ത്തിച്ച് പറയുന്നുണ്ട്. അത്രയും പടക്കം അമൃത വാങ്ങുമോ എന്ന ചോദ്യം തുടക്കം മുതലേ പ്രേക്ഷകര്‍ക്കും വരും.
എന്നാല്‍ വേണ്ടതും അതിലധികവും പടക്കങ്ങള്‍ വാങ്ങിയിട്ടും 1550 രൂപ മാത്രമേ ആയിട്ടുള്ളൂ. തന്റെ ബജറ്റ് ഒരു ലക്ഷം രൂപ ആയതിനാല്‍, കടക്കാരനോട് പറഞ്ഞ് കണക്കിന് അപ്പുറത്ത് ഒരു പൂജ്യം കൂടെ ചേര്‍ത്ത് ആണ് അമൃത ബില്ല് വാങ്ങിയത്. ആ ബില്ലിനെ സ്മരിച്ചുകൊണ്ടാണ് ഒന്നരലക്ഷത്തിന്റെ ദീപാവലി ആഘോഷം എന്ന് തമ്പ്നെയിൽ കൊടുത്തത്.
വീട്ടില്‍ എത്തി അമ്മയ്ക്കും അനിയനും ഒപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെ പ്രതീക്ഷിക്കാത്ത ഒരു അതിഥി അമൃതയുടെ വീട്ടിലെത്തി. മറ്റാരുമല്ല, നടി പ്രതീക്ഷ. പ്രതീക്ഷയ്ക്ക് ചായ കൊണ്ടു കൊടുത്തത് അമൃതയുടെ അനിയനാണ്.
അത് കാരണം ആ വിരുന്ന് ഒരു പെണ്ണു കാണാലാക്കി അതും തംപ്നെയിലില്‍ കൊടുക്കുകയായിരുന്നു. അങ്ങനെയാണ് ‘ഒന്നരലക്ഷത്തിന്റെ ദീപാവലിയും പ്രതീക്ഷിക്കാത്തൊരു പെണ്ണു കാണലും’ എന്ന തംപ്നെയില്‍ വന്നത്.
about amritha nair
