വിജയ്‌യെ കുറിച്ചുള്ള ആ രഹസ്യം വെളിപ്പെടുത്തി നടി
തമിഴകത്തിലെ സൂപ്പർ താരങ്ങളിലൊരാളാണ് ഇളയ ദളപതി വിജയ് . തമിഴ്നാട്ടിലേക്കാൾ ഏറെ ആരാധകരാണ് കേരളത്തിലുള്ളത്. മലയാളികളുടെ ആരാധക പാത്രമാണ് നടൻ വിജയ്. വിജയ് യുടേതായി ഈ വർഷം റിലീസിനൊരുങ്ങുന്ന ചിത്രമാണ് വമ്പൻ താരനിര അണിനിരങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ബിഗിൽ. ചിത്രത്തിൽ നിരവധി നായികമാരാണ് വിജയിയോടപ്പമുള്ളത് . ഇതായിപ്പോൾ ബിഗില്‍ അണിയറയില്‍ ഒരുങ്ങുന്നതിനിടെ ദളപതി വിജയെക്കുറിച്ച് ചിത്രത്തിലെ നായികമാരില്‍ ഒരാളായ അമൃത അയ്യർ നടത്തിയ വെളിപ്പെടുത്തല്‍ വൈറലായി മാറുകയാണ്. ദളപതി ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ ഒരു സംഭവമാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്.
ഷൂട്ടിനിടെ അമൃതയ്ക്ക് സുഖമില്ലാതെ വരികയും ഷൂട്ടിംഗിന് പങ്കെടുക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ വിജയ് യാതൊരു വിധത്തിലുള്ള താരജാഡയുമില്ലാതെ തന്നെ കാണാനെത്തിയതായി അമൃത അയ്യര്‍ പറയുന്നു. തുടർന്ന് എത്രയും വേഗം അസുഖം ഭേദമാകട്ടെ എന്ന് വിജയ് ആശംസിക്കുകയും ചെയ്തതായി അമൃത വെളിപ്പെടുത്തുന്നു. ഇതാണിപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത് . സിനിമയില്‍ വിജയുടെ കഥാപാത്രം പരീശിലിപ്പിക്കുന്ന ഫുട്‌ബോള്‍ ടീമില്‍ അംഗമാണ് അമൃത.
അതേസമയം അമൃതയ്‌ക്കൊപ്പം മലയാളി താരം റീബ മോണിക്ക ജോണ്‍,ഇന്ദുജ,വര്‍ഷ ബൊലമ്മ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് സിനിമയില്‍ നായികാ വേഷത്തിൽ എത്തുന്നത്. വിജയുടെ കരിയറിലെ എറ്റവും വലിയ സിനിമയായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം ദീപാവലി റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം 140 കോടി ബഡ്ജറ്റിലാണ് ഒരുക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.സിനിമയുടെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യത ആരാധകര്‍ നല്‍കിയിരുന്നു.
സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാന്‍ തന്നെയാണ് ഇത്തവണയും വിജയ് ചിത്രത്തിന് വേണ്ടി പാട്ടുകള്‍ ഒരുക്കുന്നത്. ബിഗിലിലെ സിങ്കപെണ്ണേ എന്നു തുടങ്ങുന്ന ഗാനം നേരത്തെ തരംഗമായി മാറിയിരുന്നു. എല്ലാ സ്ത്രീകള്‍ക്കും സമര്‍പ്പിച്ചുകൊണ്ടായിരുന്നു വിജയ് ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയിരുന്നത്.
ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.
amritha aiyyer- vijay – reveals secret
