അമ്മയിൽ നിന്ന് പൃഥ്വിരാജിനും രമ്യാ നമ്പീശനും പുറത്ത്, മമ്മൂട്ടിയും സ്ഥാനം ഒഴിയുന്നു !!
മലയാള സിനിമ താരസംഘടന ‘അമ്മ’യുടെ ജനറൽ ബോഡി ഈ മാസം ഉണ്ട്. നേതൃസ്ഥാനത്ത് അഴിച്ചുപണിക്ക് സാധ്യത കൂടുതലാണ്. പുനഃസംഘടനയുടെ ഭാഗമായി നിലവിലെ പ്രസിഡന്റ ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനമൊഴിയുന്നുവെന്ന വാര്‍ത്തയാണ് നേരത്തെ പുറത്തുവന്നത്.
എന്നാൽ പുതിയതായി നേതൃനിരയിലേക്ക് മോഹൻലാൽ എത്തുമെന്ന് ഏറെ വർത്തകളുണ്ട്. എന്നാൽ , നടന് പൃഥ്വിരാജിനെയും നടി രമ്യാനമ്പീശനെയും സംഘടനയില്‍ നിന്ന് പുറത്താക്കുമെന്ന വ്യാജ വാര്‍ത്തയും പ്രചരിക്കുന്നുണ്ട്.
അത്തരത്തിലൊരു നടപടികളൊന്നും ഇല്ലെന്നാണ് അമ്മ സംഘടനാപ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്ന വിവരം.
കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സംഘടനക്കെതിരെ തുറന്ന വിമർശനം നടത്തിയ രണ്ടുപേരാണ് പൃഥ്വിരാജ് , രമ്യാനമ്പീൻ. ഈ മാസം 24ന് കൊച്ചിയില്‍ നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് തീരുമാനമാകും.
ജൂണില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു.മമ്മൂട്ടിയും സ്ഥാനം ഒഴിയുന്നുവെന്ന് പറഞ്ഞിരുന്നു. പുതു തലമുറയ്ക്കുവേണ്ടിയാണ് മാറി കൊടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പുതിയ തലമുറയാണ് ഇനി മലയാള സിനിമാ സംഘടനകളെ മുന്നില്‍ നിന്ന് നയിക്കേണ്ടതെന്നാണ് മമ്മൂട്ടി പറഞ്ഞത്. 2015 മുതല്‍ 2018 വരെയാണ് നിലവിലുളള കമ്മിറ്റിയുടെ കാലാവധി. നീണ്ട 17 വര്‍ഷം പ്രസിഡന്റായ ശേഷമാണ് ഇന്നസെന്റ് സ്ഥാനമൊഴിയുന്നത്. തുടര്‍ച്ചയായി നാല് തവണയാണ് ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനം വഹിച്ചത്.
