Malayalam Breaking News
പക്വത ഇല്ലാത്തതിൻ്റെ പ്രശ്‍നം ! ഷെയ്ൻ നിഗത്തിനെ കയ്യൊഴിഞ്ഞു അമ്മയും !
പക്വത ഇല്ലാത്തതിൻ്റെ പ്രശ്‍നം ! ഷെയ്ൻ നിഗത്തിനെ കയ്യൊഴിഞ്ഞു അമ്മയും !
By
ഇപ്പോൾ ചർച്ച വിഷയമായ ഷെയ്ൻ നിഗം വിവാദം വല്യ ആശങ്കയാണ് സിനിമ ലോകത്ത് സൃഷ്ടിച്ചത് .
ബുധനാഴ്ചയാണ് നിർമാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ആരോപിച്ച് ഷെയ്ന്‍ നിഗം അമ്മയ്ക്ക് പരാതി നല്‍കിയത്. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞതിന് ശേഷമാണ് നിര്‍മ്മാതാവ് വധഭീഷണി മുഴക്കിയതെന്നും ഷെയ്ന്‍ പരാതിയില്‍ പറഞ്ഞിരുന്നു.
ഷെയിന്‍ നിഗത്തെ നിര്‍മാതാവ് ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തിയെന്ന പരാതി അമ്മയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്ന് സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. രണ്ടുപേരും വിഷയം പക്വതയോടെ കൈകാര്യം ചെയ്യേണ്ടതായിരുന്നു. സിനിമയിലെ പുതിയ തലമുറയ്ക്ക് പൊതുവെ പക്വത കുറവാണെന്നതിന്റെ തെളിവാണ് ഈ സംഭവമെന്നും ഇടവേള ബാബു അറിയിച്ചു.
മറ്റൊരു ചിത്രത്തിനായി തലമുടിയില്‍വരുത്തിയ മാറ്റത്തെത്തുടര്‍ന്ന് നിര്‍മാതാവ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു ഷെയിനിന്റെ പരാതി. ഇന്‍സ്റ്റഗ്രാമില്‍ ഈ ആരോപണം നടത്തിയതിനുപിന്നാലെ ജോബി ജോര്‍ജ് തന്നെ വിളിച്ചതിന്റെ ശബ്ദരേഖയും ഷെയിന്‍ പുറത്തുവിട്ടിരുന്നു.
ദിലീപ് വിഷയത്തിൽ കാണിച്ച താല്പര്യം പക്ഷെ ഷെയ്ൻ നിഗത്തിന്റെ പ്രശ്നത്തിൽ അമ്മയും സ്വീകരിച്ചില്ല.
amma association about shein nigam