Connect with us

നിങ്ങളും നിങ്ങളുടെ കുടുംബവും ഐശ്വര്യയെ മാറ്റി നിര്‍ത്തുന്നത് കാണുന്നത് ദുഖകരമാണ്; ഐശ്വര്യയെ അവഗണിച്ച് അമിതാഭ് ബച്ചന്‍

Bollywood

നിങ്ങളും നിങ്ങളുടെ കുടുംബവും ഐശ്വര്യയെ മാറ്റി നിര്‍ത്തുന്നത് കാണുന്നത് ദുഖകരമാണ്; ഐശ്വര്യയെ അവഗണിച്ച് അമിതാഭ് ബച്ചന്‍

നിങ്ങളും നിങ്ങളുടെ കുടുംബവും ഐശ്വര്യയെ മാറ്റി നിര്‍ത്തുന്നത് കാണുന്നത് ദുഖകരമാണ്; ഐശ്വര്യയെ അവഗണിച്ച് അമിതാഭ് ബച്ചന്‍

ബോളിവുഡിലെ ഐക്കോണിക് താരമാണ് ഐശ്വര്യ റായ്. ഒരു കാലത്ത് ബോളിവുഡിനെയും തെന്നിന്ത്യയെയും തന്ന ഇളക്കി മറിച്ച, യുവാക്കളുടെ മനസിനെ കവര്‍ന്നെടുത്ത നടി ഇന്ന് അമ്പതിന്റെ നിറവിലും നിരവധി പേരുടെ ആരാധകന പാത്രമാണ്. പക്ഷേ ഇന്ന് സ്വസ്ഥമായ കുടുംബ ജീവിതം നയിക്കുകയാണ് താരം.

അതുപോലെ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ വാര്‍ത്താ പ്രാധാന്യം നേടുന്ന താര കുടുംബവുമാണ് ഐശ്വര്യയുടേത്. അഭിഷേക് ബച്ചനെ വിവാഹം ചെയ്യാന്‍ ഐശ്വര്യ റായ് തീരുമാനിച്ചപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. പൊതുവെ യാഥാസ്ഥിതിക ചിന്താഗതിക്കാരാണ് അമിതാഭ് ബച്ചനും കുടുംബവും.

വിവാഹത്തോടെ ഐശ്വര്യയുടെ കരിയര്‍ അവസാനിക്കുമെന്ന് പലരും പ്രവചിച്ചു. ഇത് തന്നെയാണ് പിന്നീട് സംഭവിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം നടിയെന്ന നിലയിലുള്ള സ്വാതന്ത്ര്യം ഐശ്വര്യയ്ക്കില്ലാതായി. ഏ ദില്‍ ഹെ മുശ്കില്‍ എന്ന സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളില്‍ ഐശ്വര്യ അഭിനയിച്ചത് ഭര്‍ത്താവിന്റെ വീട്ടില്‍ പൊട്ടിത്തെറികളുണ്ടാക്കിയെന്ന് ബോളിവുഡ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നു.

ഐശ്വര്യ റായും ഭര്‍തൃ മാതാവ് ജയ ബച്ചനും അകലുന്നത് ഈ കാലഘട്ടത്തിലാണെന്നാണ് സൂചന. പൊതുവേദികളിലെല്ലാം ഇവര്‍ തമ്മിലുള്ള അകല്‍ച്ച ഇപ്പോള്‍ പ്രകടമാണ്. അമിതാഭ് ബച്ചനും ഇപ്പോള്‍ ഐശ്വര്യയെ അവഗണിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് പുതിയ സംഭവം.

ഐശ്വര്യ റായിയും അഭിഷേക് ബച്ചനും അമിതാഭ് ബച്ചനും ഒരുമിച്ച് !ഡാന്‍സ് ചെയ്ത ഗാനമാണ് കജ്രാ രേ. ബണ്ടി ഓര്‍ ബബ്ലി എന്ന സിനിമയിലെ ഈ ഡാന്‍സ് നമ്പര്‍ അന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. അഭിഷേക് ബച്ചനും ഐശ്വര്യ റായിയും അടുക്കുന്നതിന് കുറേക്കാലം മുമ്പാണ് ഈ ഗാന രംഗത്തില്‍ അഭിനയിച്ചത്.

ഇപ്പോഴിതാ 2005 ലെ ഐഐഎഫ്എ വേദിയില്‍ ഈ ഗാനത്തിന് ചുവട് വെച്ചതിനെക്കുറിച്ചുള്ള ഓര്‍മ പങ്കുവെച്ചിരിക്കുകയാണ് അമിതാഭ് ബച്ചന്‍. അഭിഷേകിനൊപ്പം ഡാന്‍സ് ചെയ്ത കാര്യം പരാമര്‍ശിച്ചെങ്കിലും ഐശ്വര്യ റായിയെക്കുറിച്ച് പരാമര്‍ശിക്കാന്‍ അമിതാഭ് തയ്യാറായില്ല. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.

എന്തുകൊണ്ട് ഐശ്വര്യ റായുടെ പേര് ടാഗ് ചെയ്തില്ല. നിങ്ങളും നിങ്ങളുടെ കുടുംബവും ഐശ്വര്യയെ മാറ്റി നിര്‍ത്തുന്നത് കാണുന്നത് ദുഖകരമാണ്. അവര്‍ വളരെ കഴിവുള്ള നടിയാണെന്ന് ഒരാള്‍ കമന്റ് ചെയ്തു. അതേസമയം ഐശ്വര്യ ഇന്ന് തന്റെ മരുമകളായതിനാല്‍ അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കാന്‍ വേണ്ടിയായിരിക്കും പേര് പരാമര്‍ശിക്കാത്തതെന്നും അഭിപ്രായമുണ്ട്.

കജ്രാ രേയില്‍ ഐറ്റം ഡാന്‍സാണ് ഐശ്വര്യ ചെയ്തത്. അമിതാഭിനും അഭിഷേകിനും ഒപ്പം ഐശ്വര്യ ഡാന്‍സ് ചെയ്തത് ഇന്നും ചര്‍ച്ചയാകാറുണ്ട്. മരുമകളോടൊപ്പം ആടിപ്പാടുന്ന ഭര്‍തൃ പിതാവ് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപങ്ങളും വന്നു. ഇതുകൊണ്ടായിരിക്കാം ഒരു പക്ഷെ ഐശ്വര്യ റായുടെ പേര് അമിതാഭ് ബച്ചന്‍ പരാമര്‍ശിക്കാഞ്ഞത്.

അതേസമയം, പൊന്നിയിന്‍ സെല്‍വനാണ് ഐശ്വര്യ റായുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മണിരത്‌നം സംവിധാനം ചെയ്ത ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ നടിയുടെ പുതിയ സിനിമകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. അടുത്തിടെ കാന്‍ വേദിയിലെത്തിയ നടിയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ വളരെ മോശം രീതിയിലുള്ള സൈബര്‍ അറ്റാക്കും നടിയ്ക്ക് എതിരെ വന്നിരുന്നു.

Continue Reading
You may also like...

More in Bollywood

Trending

Recent

To Top