Bollywood
ജയയല്ലാതെ മറ്റൊരാളുടേയും മുഖത്ത് ഞാൻ ഒരുതരി സന്തോഷം കണ്ടില്ല, ജയയുടെ വീട്ടുകാർക്ക് അമിതാഭുമായുള്ള വിവാഹത്തിന് താത്പര്യമില്ലായിരുന്നു; അമിതാഭ് ബച്ചന്റെ പിതാവിന്റെ വാക്കുകൾ!
ജയയല്ലാതെ മറ്റൊരാളുടേയും മുഖത്ത് ഞാൻ ഒരുതരി സന്തോഷം കണ്ടില്ല, ജയയുടെ വീട്ടുകാർക്ക് അമിതാഭുമായുള്ള വിവാഹത്തിന് താത്പര്യമില്ലായിരുന്നു; അമിതാഭ് ബച്ചന്റെ പിതാവിന്റെ വാക്കുകൾ!
ഇന്ത്യയിൽ നിരവധി ആരാധകരുള്ള, ഏവരും ഏറെ ബഹുമാനമിക്കുന്ന താരദമ്പതിമാരാണ് അമിതാഭ് ബച്ചനും ജയാ ബച്ചനും. ഒരുമിച്ച് യാത്ര തുടങ്ങിയിട്ട് അമ്പത് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. 1973 ജൂൺ മൂന്നിനായിരുന്നു അമിതാഭ് ബച്ചനും ജയയും വിവാഹിതരാകുന്നത്. ഒരു ഡസനിലധികം സിനിമകളിൽ പ്രണയാർദ്രമായി ഒന്നിച്ചഭിനയിച്ച് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ ശേഷമായിരുന്നു സ്ക്രീനിലെ പ്രിയ ജോഡികൾ ജീവിതത്തിലും ഒന്നായത്.
അമിതാഭ് ബച്ചന്റെ പിതാവും കവിയുമായിരുന്ന ഹരിവംശ് റായ് ബച്ചൻ ഈ വിവാഹത്തേക്കുറിച്ച് തന്റെ ആത്മകഥയായ ‘ആഫ്റ്റർനൂൺ ഓഫ് ടൈം: ആൻ ഓട്ടോബയോഗ്രഫി’യിൽ പറയുന്നുണ്ട്. ജയ-അമിതാഭ് വിവാഹത്തേക്കുറിച്ച് ഈ പുസ്തകത്തിൽ പറഞ്ഞ ഒരു കാര്യമാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് അമിതാഭ് ബച്ചന്റെയും ജയാ ബച്ചൻ എന്ന ജയ ഭാദുരിയുടെയും വിവാഹച്ചടങ്ങിൽ പങ്കെടുത്തതെന്ന് പുസ്തകത്തിൽ പറയുന്നു. എന്നാൽ അമിതാഭുമായുള്ള വിവാഹത്തിൽ ജയയുടെ വീട്ടുകാർക്ക് അത്ര സന്തോഷമുണ്ടായിരുന്നില്ലെന്നും പുസ്തകത്തിലുണ്ട്.
ബംഗാളി ആചാരമനുസരിച്ച് വിവാഹച്ചടങ്ങുകൾ നടത്താനായിരുന്നു ജയയുടെ വീട്ടുകാരുടെ ആഗ്രഹം. അതിനോട് ഞങ്ങൾക്കും എതിരഭിപ്രായമില്ലായിരുന്നു. വരനെ പൂജിക്കുന്ന ചടങ്ങായിരുന്നു ആദ്യം. ഇതിന്റെ ഭാഗമായി ജയയുടെ പിതാവ് അമിതാഭിന്റെ വീട്ടിലേയ്ക്ക് ഉപഹാരങ്ങളുമായി വരികയും തുടർന്ന് ചെറിയൊരു ചടങ്ങ് നടത്തുകയും ചെയ്യും. ഞാൻ ഇതേ ചടങ്ങ് വധുവായ ജയയുടെ വീട്ടിലെത്തിയും ചെയ്യണം.
ജയയുടെ വീട്ടിൽ ഞാനെത്തിയപ്പോൾ വളരെ അപ്രതീക്ഷിതമായിരുന്നു അവിടെനിന്ന് ലഭിച്ച സ്വീകരണം. ജയയല്ലാതെ മറ്റൊരാളുടേയും മുഖത്ത് ഞാൻ ഒരുതരി സന്തോഷം കണ്ടില്ല. ചടങ്ങിനെത്തിയ അയൽക്കാർ പോലും അവിടെ നടക്കുന്നത് അമിതാഭിന്റെ വിവാഹമാണെന്ന് മനസിലാക്കിയിരുന്നില്ല. അവിടത്തെ അലങ്കാരപ്പണികൾ എന്തിനാണെന്ന് അവരോട് കള്ളംപറയേണ്ടിവന്നു.
അമിതാഭ് തന്റെ പുതിയ ചിത്രത്തിന്റെ ഒരു ഭാഗം വീട്ടിൽ ചിത്രീകരിക്കുന്നുണ്ടെന്നാണ് അയൽക്കാരോട് പറഞ്ഞത്. മണ്ഡപത്തിലെത്തിയപ്പോൾ അഭിനയമല്ലാത്ത, യഥാർഥത്തിലുള്ള നാണം ജയയുടെ മുഖത്ത് കാണാനിടയായി. ചടങ്ങുകളെല്ലാം കഴിഞ്ഞപ്പോൾ അമിതാഭിനെ പോലൊരു മരുമകനെ കിട്ടിയത് നിങ്ങളുടെ ഭാഗ്യമെന്ന് പറയാൻ ജയയുടെ അച്ഛനെ സമീപിച്ചു.
പക്ഷേ തന്റെ കുടുംബം നശിച്ചു എന്നാണ് അദ്ദേഹം മറുപടി പറഞ്ഞതെന്നും ഹരിവംശ് റായ് ബച്ചൻ എഴുതി. മലബാർ ഹിൽസിലെ സ്കൈലാർക്ക് ബിൽഡിങ്ങിന്റെ മുകൾവശത്തായിരുന്നു ഇവരുടെ വിവാഹ ചടങ്ങുകൾ നടന്നത്. ശ്വേത ബച്ചൻ, അഭിഷേക് ബച്ചൻ എന്നിവരാണ് മക്കൾ. നിഖിൽ നന്ദയാണ് ശ്വേതയുടെ ഭർത്താവ്. ഇവർക്ക് അഗസ്ത്യ നന്ദ, നവ്യ നവേലി നന്ദ എന്നിവരാണ് മക്കൾ. നടി ഐശ്വര്യാ റായിയാണ് അഭിഷേക് ബച്ചന്റെ ഭാര്യ. ആരാധ്യയാണ് ഇവരുടെ മകൾ.
എന്നാൽ അമ്പത് വർഷങ്ങൾക്ക് ശേഷവും വിവാഹബന്ധം പവിത്രമായി കൊണ്ടു നടക്കുന്ന അമിത്ബച്ചന്റെയും ജയബച്ചന്റെയും മക്കളുടെ ജീവിതം അത്ര സുഖരകമല്ലെന്നാണ് റിപ്പോർട്ടുകൾ. മകൾ ശ്വേത ബച്ചനെ ഭർത്താവുമായി ഒന്നിച്ച് കണ്ടിട്ട് ഏറെക്കാലമായി. മിക്കപ്പോഴും അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ശ്വേത ബച്ചനെ കാണാറുള്ളത്.
1997 ലായിരുന്നു ശ്വേത ബച്ചന്റെ വിവാഹം. റിപ്പോർട്ടുകൾ പ്രകാരം ശ്വേതയും ഭർത്താവും നിയമപരമായി പിരിഞ്ഞിട്ടില്ലെങ്കിലും വേർപിരിഞ്ഞ് കഴിയുകയാണ്. അടുത്തിടെ തന്റെ 50 കോടി വില വരുന്ന ബംഗ്ലാവ് അമിതാഭ് ബച്ചൻ മകൾക്ക് നൽകുകയുണ്ടായി. അതേസമയം, ഐശ്വര്യയും അഭിഷേകും വേർപിരിഞ്ഞതായും വിവരമുണ്ട്.
അംബാനി കല്യാണത്തിന് അഭിഷേക് സഹോദരിയ്ക്കും മാതാപിതാക്കൾക്കും ഒപ്പം എത്തിയതാണ് ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. അഭിഷേക് മാതാപിതാക്കൾക്കൊപ്പം വന്നപ്പോൾ ഐശ്വര്യ മകൾ ആരാധ്യയും ഒരുമിച്ചാണ് വന്നത്. ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്തതിന് ശേഷം വിവാഹാഘോഷത്തിൽ പങ്കെടുക്കുകയും മടങ്ങി പോവുകയും ചെയ്തു.
