” അവന്റെ അച്ഛന്റെ അച്ഛനായ ഞാൻ അവർക്കൊപ്പം താമസിക്കുന്നില്ലെന്നാണ് അബ്രാമിന്റെ പരാതി ” – ഷാരൂഖിന്റെ മകനെ പറ്റി അമിതാഭ് ബച്ചൻ
ബോളിവുഡിൽ എപ്പോളും വലിയ ആഘോഷങ്ങളാണ്. വിവാഹങ്ങളും , പിറന്നാൾ ആഘോഷങ്ങളും , വിജയാഘോഷങ്ങളും തുടങ്ങി താര സമ്പന്നമായ പരിപാടികളാണ് എപ്പോളും നടക്കാറുള്ളത്. ദീപിക പദുകോൺ – രൺവീർ സിംഗ് വിവാഹാഘോഷങ്ങൾക്ക് ശേഷം ഐശ്വര്യയുടെ മകൾ ആരാധ്യയുടെ ഏഴാം പിറന്നാൾ ആഘോഷമായിരുന്നു.
ആഘോഷത്തിൽ ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തു. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനുമൊക്കെ വിപുലമായ പരിപാടികളാണ് ആരാധ്യയുടെ പിറന്നാളിനോടനുബന്ധിച്ച് ഒരുക്കിയത്.അതിനിടയിൽ ഒരു രസകരമായ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിരിക്കുകയാണ് അമിതാഭ് ബച്ചൻ .
ഷാരൂഖിന്റെ ഇളയ മകൻ അബ്രാം അമിതാഭ് ബച്ചനെ ഉറ്റുനോക്കി കൈകൊടുക്കുന്ന ചിത്രമാണ് അമിതാഭ് പങ്കു വച്ചിരിക്കുന്നത്.” ഇതാണ് ഷാരൂഖിന്റെ ഇളയകുട്ടി അബ്രാം . അബ്രാം സംശയമൊന്നുമില്ലാതെ ഉറപ്പിച്ച് വിശ്വസിക്കുന്നത് ഞാൻ അവന്റെ അച്ഛന്റെ അച്ഛനാണെന്നാണ് . എന്തുകൊണ്ട് മുത്തശ്ശൻ അവനൊപ്പം താമസിക്കുന്നില്ല എന്നാണ് അബ്രാം അത്ഭുതപ്പെടുന്നത്. ” – അമിതാഭ് കുറിക്കുന്നു. ആരാധ്യയും അബ്രാമും ഒട്ടുമിക്ക താര മക്കളും ധിരുഭായി അംബാനി സ്കൂളിലാണ് പഠിക്കുന്നത് .
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
മലയാള സിനിമയിലെ ചിലരുടെയൊക്കെ മുഖംമൂടികൾ അഴിച്ചെടുത്തെറിയാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിനു കഴിഞ്ഞു എന്ന് തന്നെ പറയാം ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ദിവസേനയെന്നോണമാണ്...