Connect with us

മോശം കമന്‍റുകളെല്ലാം ശേഖരിച്ചിട്ടുണ്ട്’;ഇനി നിയമനടപടിയുമായി മുന്നോട്ട് പോകും , മുന്നറിയിപ്പുമായി അമൃത സുരേഷ് !

Social Media

മോശം കമന്‍റുകളെല്ലാം ശേഖരിച്ചിട്ടുണ്ട്’;ഇനി നിയമനടപടിയുമായി മുന്നോട്ട് പോകും , മുന്നറിയിപ്പുമായി അമൃത സുരേഷ് !

മോശം കമന്‍റുകളെല്ലാം ശേഖരിച്ചിട്ടുണ്ട്’;ഇനി നിയമനടപടിയുമായി മുന്നോട്ട് പോകും , മുന്നറിയിപ്പുമായി അമൃത സുരേഷ് !

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. അടുത്തിടെയാണ് താരം സംഗീത സംവിധായകനായ ഗോപി സുന്ദറുമായി പുതിയ ജീവിതം ആരംഭിച്ചത് . നടന്‍ ബാലയുമായുള്ള വിവാഹം ജീവിതം അവസാനിപ്പിച്ചാണ് താരം പുതിയ വിവാഹ ജീവിതത്തിലേക്ക് കടന്നത് . ഇരുവരും പുതിയ ജീവിതം ആഘോഷിക്കുന്ന തിരക്കിലേക്കാണ്.

ഗോപി സുന്ദറും അമൃത സുരേഷും ഇപ്പോള്‍ എന്ത് പോസ്റ്റ് ചെയ്താലും അത് വൈറലാണ്. ഇരുവരുടെയും യാത്രകളും സംഗീതവും മറ്റ് വിശേഷങ്ങളും എല്ലാം നിരന്തരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നതില്‍ രണ്ട് പേര്‍ക്കും വിരോധവും ഇല്ല . എന്നാൽ ഗോപി സുന്ദറുമായി പ്രണയത്തിലായതിന് പിന്നാലെ അമൃത സുരേഷ് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നേരിട്ടത്അമൃത സുരേഷിനെയും കുടുംബത്തെയും അധിക്ഷേപിച്ചുകൊണ്ടുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ തന്‍റെ പോസ്റ്റുകള്‍ക്കു താഴെ അധിക്ഷേപകരമായ കമന്‍റുകള്‍ ഇടുന്നവര്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെടാന്‍ ഒരുങ്ങുകയാണ് ഗായിക അമൃത സുരേഷ്. അത്തരം കമന്‍റുകളൊക്കെയും ശേഖരിച്ചിട്ടുണ്ടെന്നും അതിന്‍റെ ഉടമകളുടെ പ്രൊഫൈലുകള്‍ പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുത്തുമെന്നും അന്വേഷണവും നടപടിയും ആവശ്യപ്പെടുമെന്നും അമൃത അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഗായകന്‍ ഗോപി സുന്ദറുമായുള്ള തന്‍റെ അടുപ്പം ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് സോഷ്യല്‍ മീഡിയയിലൂടെ അമൃത അറിയിച്ചത്. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇടുന്ന പോസ്റ്റുകള്‍ക്ക് താഴെ മോശം കമന്‍റുകള്‍ സ്ഥിരമായി വരാറുണ്ട്. ഇതിനെതിരെ പ്രതികരിച്ച് അമൃതയുടെ സഹോദരി അഭിരാമി സുരേഷ് രംഗത്തെത്തിയിരുന്നു. തന്‍റെ കുടുംബത്തിലെ എല്ലാവര്‍ക്കുമെതിരെ മോശം കമന്‍റുകളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും എന്ത് പോസ്റ്റ് ചെയ്താലും അശ്ലീലം മാത്രമാണ് വരുന്നതെന്നും അഭിരാമി പറഞ്ഞിരുന്നു.

എന്റെ കുടുംബത്തിലെ എല്ലാവർക്കുമെതിരെ മോശം കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്. നിങ്ങൾ ലൈംലൈറ്റിലുള്ളവരല്ലേ, ഇതൊക്കെ ഉണ്ടാവില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. പക്ഷേ ഒരു പരിധിവിട്ടാൽ ഒന്നും ക്ഷമിക്കേണ്ട ആവശ്യമില്ല. ഒരു പരിധി വിടാൻ കാത്തിരിക്കുന്നത് നമ്മുടെ മണ്ടത്തരമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഇപ്പോൾ ഞാൻ സംസാരിക്കുന്നത്. ചേച്ചിയുടെ ജീവിതത്തിൽ വളരെ സുപ്രധാനമായ ഒരു കാര്യം നടന്നു. അതിന് ശേഷം സോഷ്യൽ മീഡിയയിൽ എന്ത് പോസ്റ്റ് ചെയ്താലും അശ്ലീലം മാത്രമാണ് കമന്റായി വരുന്നത്.

ഹേറ്റേഴ്സിന്റെ കാര്യത്തിൽ യാതൊരു കുറവുമില്ല എന്ന കാര്യത്തിൽ ഞാനും ചേച്ചിയും ഭയങ്കര ലക്കിയാണ്. പച്ചത്തെറി വിളിച്ചിട്ടാണ് ഇവർ നമ്മളെ സംസ്കാരം പഠിപ്പിക്കുന്നത്. ഇവർക്കെതിരെ നിയമപരമായി തന്നെ മുന്നോട്ടുപോകും. എന്റെ മുഖം കുരങ്ങനെ പോലെയുണ്ടെന്നും മറ്റും പറയുന്നവരുണ്ട്. എന്റെ മുഖത്തിന്റെ കുറവുകളെപ്പറ്റി എനിക്കറിയാം. വൈകല്യങ്ങളെ നോക്കി ക്രൂരമായി കളിയാക്കുന്നവരുണ്ട്. മിണ്ടാതിരിക്കുന്നവരെ കേറി കല്ലെറിയുന്നതിന് ഒരു പരിധിയുണ്ട്. എന്തിനാണ് ഇതിനൊക്കെ പ്രതികരിക്കുന്നത് എന്ന് ചോദിച്ചാൽ ജീവിക്കാൻ പറ്റാഞ്ഞിട്ടാണ്. ഞങ്ങൾക്കും മനസ്സുണ്ട്. ഞങ്ങളും സ്ട്രഗിൾ ചെയ്താണ് ജീവിക്കുന്നത്. ഞങ്ങളെ പറയാൻ എന്ത് യോ​ഗ്യതയാണ് ഇവർക്കുള്ളത്. ആരും പെർഫക്ടും അല്ല, അഭിരാമി പറഞ്ഞിരുന്നു.

ടെലിവിഷൻ മേഖലയിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ സജീവമാണ് അമൃതസുരേഷ്. ബിഗ് ബോസ് പരിപാടിയിൽ മത്സരാർത്ഥി ആയി എത്തിയിരുന്നു അമൃത. ഇവിടെനിന്നും ധാരാളം ആരാധകരെ ആണ് താരം സ്വന്തമാക്കിയത്. സഹോദരി അഭിരാമിയുടെ ഒപ്പമായിരുന്നു താരം പരിപാടിയിൽ എത്തിയത്. അതേസമയം യുട്യൂബിലും സജീവമാണ് അമൃത. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top