Connect with us

സിനിമകള്‍ പരാജയപ്പെട്ടതില്‍ നിരാശ, മദ്യപിച്ച് ലക്ക് കെട്ട് ആമിര്‍ ഖാന്‍?; വൈറലായി വീഡിയോ

Bollywood

സിനിമകള്‍ പരാജയപ്പെട്ടതില്‍ നിരാശ, മദ്യപിച്ച് ലക്ക് കെട്ട് ആമിര്‍ ഖാന്‍?; വൈറലായി വീഡിയോ

സിനിമകള്‍ പരാജയപ്പെട്ടതില്‍ നിരാശ, മദ്യപിച്ച് ലക്ക് കെട്ട് ആമിര്‍ ഖാന്‍?; വൈറലായി വീഡിയോ

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ആമിര്‍ ഖാന്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഏറെ പ്രതീക്ഷയോടെ ഒരുക്കിയ സിനിമകള്‍ ഫ്‌ലോപ്പ് ആയതോടെ നിരാശയിലാണ് ആമിര്‍ ഖാന്‍ എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

താരത്തിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ‘ലാല്‍ സിംഗ് ഛദ്ദ’, ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’ എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. അതുകൊണ്ട് തന്നെ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് ആമിര്‍ ഇപ്പോള്‍.

നിരാശയെ തുടര്‍ന്ന് ആമിര്‍ കടുത്ത മദ്യപാനിയായി മാറി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഒരു പാര്‍ട്ടിയില്‍ നിന്നും മദ്യപിച്ച് കുഴഞ്ഞു വരുന്ന ആമിറിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാധാരണയായി ബോളിവുഡ് പാര്‍ട്ടികളില്‍ നിന്നും അകന്നു നില്‍ക്കുന്ന താരമാണ് ആമിര്‍.

അതുകൊണ്ട് തന്നെ ആമിറിന്റെ പുതിയ വീഡിയോ വൈറലാവുകയാണ്. തുടര്‍ പരാജയങ്ങളും ‘ജവാന്‍’, ‘ഗദര്‍ 2’ പോലുള്ള സിനിമകളുടെ വിജയവും താരത്തെ വിഷാദത്തിലാക്കിയെന്നും നടന്‍ മദ്യത്തിന് അടിമയായി എന്നൊക്കെയുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.

അതേസമയം, രണ്ട് വര്‍ഷത്തേക്ക് അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് ആമിര്‍ ഖാന്‍. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനാണ് താന്‍ മാനസികമായി ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞാണ് താരം അഭിനയത്തില്‍ നിന്നും താല്‍ക്കാലികമായി ഇടവേള എടുത്തിരിക്കുന്നത്.

More in Bollywood

Trending

Recent

To Top