Bollywood
വര്‍ഷങ്ങളോളം മാനസികാരോഗ്യത്തിന് ചികിത്സ തേടിയിട്ടുണ്ട്; തുറന്നുപറഞ്ഞ് ആമിര്‍ ഖാനും മകളും
വര്‍ഷങ്ങളോളം മാനസികാരോഗ്യത്തിന് ചികിത്സ തേടിയിട്ടുണ്ട്; തുറന്നുപറഞ്ഞ് ആമിര്‍ ഖാനും മകളും
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ആമിര്‍ ഖാന്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ലോക മാനസികാരോഗ്യ ദിനത്തില്‍ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ആമിര്‍ഖാനും മകള്‍ ഐറ ഖാനും.
മാനസികാരോഗ്യത്തിന് വര്‍ഷങ്ങളോളം ചികിത്സയിലായിരുന്നെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇരുവരും. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് താരം മനസികാരോഗ്യത്തെകുറിച്ച് തുറന്നു പറഞ്ഞത്.
ഈ ജീവിതത്തില്‍ പലതും നമുക്ക് ഒറ്റയ്ക്കു ചെയ്യാന്‍ സാധിക്കുന്നവയല്ല. അതിന് മറ്റുള്ളവരുടെ സഹായം അത്യാവശ്യമാണ്, അതായത് വിദഗ്ദരായവരുടെ സഹായം. അത് തേടാന്‍ ഒരിക്കലും മടികാണിക്കരുത്, എന്നും ഇരുവരും വിഡിയോയില്‍ പറയുന്നു. സ്വന്തം ജിവിതത്തില്‍ നിന്നും സാഹചര്യങ്ങളെ ഉദാഹരിച്ചാണ് ഇരുവരും സംസാരിക്കുന്നത്. വര്‍ഷങ്ങളോളം മാനസികാരോഗ്യത്തിന് ചികിത്സയിലായിരുന്നു താനും തന്റെ മകളുമെന്നും ആമിര്ഖാന് തുറന്നു സംസാരിക്കുന്നുണ്ട്.
‘സ്വന്തമായി ചെയ്യാന്‍ കഴിയാത്ത ഒരുപാട് കാര്യങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ട്. അത്തരം സാഹചര്യത്തില്‍ വിദഗ്ധരുടെ സഹായം തേടണം. പഠിക്കാന്‍ സ്കൂളില്‍ പോവുന്നതും മുടി വെട്ടാന്‍ സലൂണില്‍ പോവുന്നതും ആവശ്യത്തിന് പ്ലംബറെ വിളിക്കുന്നതും അവര്‍ അതില്‍ പരിശീലനം നേടിയതിനാലാണ്. ഇത്തരത്തില്‍ പരിശീലനം നേടിയ വിദഗ്ധരെ മാനസികാരോഗ്യത്തിനും നമ്മള് സമീപിക്കണം. ഏതെങ്കിലും തരത്തിലുള്ള ടെന്‍ഷനോ, സ്ട്രെസ്സോ നിങ്ങളെ അലട്ടുന്നുവെങ്കില്‍ പരിശീലനം ലഭിച്ച വിദഗ്ധരെ നിങ്ങള്‍ തീര്‍ച്ചയായും സമീപിക്കണം. അതില്‍ മടിയോ നാണക്കേടോ തോന്നേണ്ട കാര്യമില്ല’ എന്നും ആമിര്‍ ഖാന് പറഞ്ഞു
ആമിര്‍ഖാന്റെ മകള്‍ ഐറ ഖാന് ഇതിന് മുന്‍പും തന്റെ മാനസികാരോഗ്യത്തെ കുറിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ തുറന്ന് സംസാരിച്ചിട്ടുണ്ട്. കൂടാതെ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്താന്‍ നിരന്തരം പോസ്റ്റുകള്‍ പങ്കവയ്ക്കുകയും ചെയ്യുമായിരുന്നു. 2018 ല്‍ തനിക്ക് ക്ലിനിക്കല്‍ ഡിപ്രഷന് കണ്ടെത്തിയിരുന്നെന്നും വര്‍ഷങ്ങളോളം അതിനോട് പോരാടുകയായിരുന്നു എന്നും ഐറ തുറന്നു പറഞ്ഞിട്ടുണ്ട്.
