Bollywood
വിവാഹമോചനം വല്ലാത വേദനിപ്പിച്ചു, മദ്യപിച്ച് മരിക്കാനായിരുന്നു എന്റെ തീരുമാനം; ആമിർ ഖാൻ
വിവാഹമോചനം വല്ലാത വേദനിപ്പിച്ചു, മദ്യപിച്ച് മരിക്കാനായിരുന്നു എന്റെ തീരുമാനം; ആമിർ ഖാൻ
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച് നടൻ നടത്തിയ ചില തുറന്ന് പറച്ചിലുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. 2002ലാിരുന്നു ആദ്യ ഭാര്യ റീന ദത്തയുമായി വേർപിരിയുന്നത്.
എന്നാൽ ഈ വിവാഹമോചനം തന്നെ വല്ലാതെ ബാധിച്ചിരുന്നതായും മദ്യപാനത്തിന് അടിമപ്പെട്ടിരുന്നതായും ആണ് നടൻ പറയുന്നത്. ഈ സമയത്താണ് തന്നെ ഒരു പത്രം മാൻ ഓഫ് ദ ഇയർ എന്ന് വാഴ്‌ത്തിയത്. ലഗാൻ ഇറങ്ങിയ സമയമായിരുന്നു. എന്നാൽ ആ തലക്കെട്ട് കണ്ടപ്പോൾ വിരോധാഭാസമെന്നാണ് എനിക്ക് തോന്നിയത്.
ഞാനും റീനയും വേർപിരിഞ്ഞ രാത്രിയിൽ ഒരു ബോട്ടിൽ മദ്യമാണ് ഞാൻ കാലിയാക്കിയത്. പിന്നീട് ഒന്നരവർഷത്തിൽ ഞാൻ മദ്യപിക്കാതിരുന്ന ഒരു ദിവസം പോലുമുണ്ടായിരുന്നില്ല. ഉറക്കം പോലും നഷ്ടപ്പെട്ടു. ബോധം നശിക്കുന്നതുവരെ കുടിച്ചുകൊണ്ടേയിരുന്നു. മദ്യപിച്ച് മരിക്കാനായിരുന്നു എന്റെ തീരുമാനം എന്നുമായിരുന്നു ആമിർ ഖാൻ പറഞ്ഞത്.
