കരിക്ക് ക്ലിക്കായി!! അമേയയുടെ പഴയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ
By
ജനപ്രിയ വെബ് സീരീസായ കരിക്കിന്റെ പുതിയ എപ്പിസോഡിലാണ് ആ സുന്ദരിയെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയത്. അമേയ എന്ന പേരിലെത്തിയ കഥാപാത്രം ആരെന്നായി പിന്നെയുള്ള അന്വേഷണം. അന്വേഷണങ്ങള്‍ക്കൊടുവില്‍ സോഷ്യല്‍ മീഡിയ തന്നെ ആ സുന്ദരിയെ കണ്ടെത്തിയിരിക്കുകയാണ്. അമേയ മാത്യു എന്ന് തന്നെയാണ് ഈ സുന്ദരിയുടെ യഥാര്‍ത്ഥ പേര്. കരിക്കിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ അമേയയുടെ പഴയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലാകുകയാണ്. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂം അമേയ വേഷമിട്ടിട്ടുണ്ട്. അമേയ എന്ന പേരില്‍ തന്നെയാണ് താരം വെബ് സീരിസില്‍ വേഷമിട്ടത്. അറിയപ്പെടുന്ന മോഡലും കൂടിയാണ് തിരുവനന്തപുരം സ്വദേശിയായ അമേയ. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്.
വെബ് സീരീസുകളുടെ കാലമാണിത്. നല്ല ഒരു കോണ്‍സെപ്റ് പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കാന്‍ തിയേറ്റര്‍ റീലീസ് തേടി പോകാതെ അനായാസമായി പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കാന്‍ വെബ് സീരീസുകളിലൂടെ കഴിയുന്നുണ്ട്. മലയാളത്തിലും ഒരുപാട് വെബ് സീരീസുകള്‍ വന്നു, ഒന്നല്ല ഒരുപാട് വന്നെങ്കിലും പ്രേക്ഷകരുടെ മനസ്സിന്റെ ഇഷ്ടം പിടിച്ചു പറ്റിയ ഒരു വെബ് സീരിസ് ആണ് കരിക്ക്. അവതരണത്തിലെ പുതുമയും നിത്യ ജീവിതത്തിനോട് ചേര്‍ന്ന് നില്ക്കുന്ന കഥകളുമായി കരിക്കിന്റെ ഓരോ എപ്പിസോഡും വൈറലാണ്. കരിക്കിന്റെ വിജയം അതിലെ അഭിനേതാക്കളുടെ കൂടെ വിജയമാണ്. ജോര്‍ജും, ലോലനും, ശംഭുവും ഒക്കെ പ്രേക്ഷകര്‍ക്ക് ഓരോ എപ്പിസോഡ് കഴിയുമ്പോഴും പ്രിയങ്കരരായി മാറുകയാണ്. ഇതില്‍ എടുത്ത് പറയേണ്ട പേരുകളാണ് ലോലന്റെയും ജോര്‍ജിന്റെയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരുടേത്. ജോര്‍ജിനെ അവതരിപ്പിക്കുന്നത് അരുണ്‍ കെ അനിയനും ലോലനെ അവതരിപ്പിക്കുന്നത് ശബരീഷ് സജിനുമാണ്. നിഖില്‍ പ്രസാദ് ആണ് കരിക്കിന്റെ ക്രിയേറ്റീവ് ഹെഡ്.
തേരാ പാരാ എന്ന പേരില്‍ കരിക്ക് ടീം ഒരു സിനിമ ചെയ്യുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. കരിക്കിന്റെ യൂടൂബ് ചാനലില്‍ കൂടി തന്നെയാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. നിരവധിയാളുകളാണ് വരാന്‍ പോകുന്ന സിനിമക്ക് പിന്തുണയുമായി വന്നിരിക്കുന്നത്. ഏതായാലും ഡിജിറ്റല്‍ പ്ലാറ്റ് ഫോമില്‍ ഏറ്റെടുത്ത പോലെ ഇവരെ ബിഗ് സ്ക്രീനിലും ആരാധകര്‍ പിന്തുണക്കും എന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്. ലോലനെയും ജോര്‍ജിനെയും ശംഭുവിനെയുമെല്ലാം നമുക്കിനി തിയേറ്ററില്‍ ഇരുന്നു കാണാം.
AMEYA PHOTOSHOOT VIRAL
