News
രണ്ട് കയ്യിലും കത്തിയുമായി അപകടകരമായി ഡാന്‍സ് ചെയ്ത് അമേരിക്കന്‍ പോപ് താരം; പോലീസിനെ വിളിച്ച് ആരാധകര്‍
രണ്ട് കയ്യിലും കത്തിയുമായി അപകടകരമായി ഡാന്‍സ് ചെയ്ത് അമേരിക്കന്‍ പോപ് താരം; പോലീസിനെ വിളിച്ച് ആരാധകര്‍
കയ്യില്‍ കത്തിയുമായി അപകടകരമായി ഡാന്‍സ് ചെയ്യുന്നതിന്റെ വിഡിയോ പങ്കുവച്ച അമേരിക്കന്‍ പോപ് താരം കുരുക്കില്‍. ബ്രിട്നി സ്പിയേഴ്സ് എന്ന പോപ് താരമാണ് കയ്യില്‍ രണ്ട് കത്തിയോടെ അപകടകരമായി ഡാന്‍സ് ചെയ്യുന്നതിന്റെ വീഡിയോ പങ്കുവച്ചത്. ഈ വീഡിയോ കണ്ട് താരത്തിന്റെ ജീവന് അപകടത്തിലാണെന്ന ആശങ്കയില്‍ ആരാധകര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
നാല്പത്തിയൊന്നുകാരിയായ ബ്രിട്നി ബൈപോളാര്‍ എന്ന രോഗത്തിനടിമയാണ്. മൂര്‍ച്ചയുള്ള ആയുധങ്ങളോട് താല്പര്യമുള്ളതായി താരം നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. ഇതാണ് താരത്തിന്റെ ആരാധകരെ ആശങ്കയിലാക്കിയത്. പൊലീസ് വീട്ടില്‍ എത്തി പരിശോധന നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി ബ്രിട്നി രംഗത്തെത്തി.
ഡാന്‍സിനുവേണ്ടി താന്‍ ഉപയോഗിക്കുന്നത് വ്യാജ കത്തികളാണെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
‘അവസാനത്തെ പോസ്റ്റിലൂടെ ഞാന്‍ എല്ലാവരേയും പേടിപ്പിച്ചു എന്നു തോന്നുന്നു പക്ഷേ ഇതെല്ലാം വ്യാജ കത്തികളാണ്. ലോസ് ഏഞ്ചലസിലെ ഹാന്‍ഡ് പോപ് ഷോപ്പില്‍ നിന്ന് വാടകയ്ക്കെടുത്തതാണ്. ഇത് യഥാര്‍ത്ഥ കത്തിയല്ല. ആശങ്കപ്പെടേണ്ടതിന്റേയോ പൊലീസിനെ വിളിക്കേണ്ടതിന്റേയോ ആവശ്യമില്ല. എനിക്കേറെ ഇഷ്ടപ്പെട്ട ഷക്കീറയെ അനുകരിക്കാനാണ് ഞാന്‍ ശ്രമിച്ചു. അതിരുകള്‍ ലംഘിക്കാന്‍ പേടിയില്ലാത്ത റിസ്കെടുക്കാന്‍ തയാറുള്ള സ്ത്രീകള്‍ക്ക് ആശംസകള്‍. – ബ്രിട്നി കുറിച്ചു.
