Connect with us

മദ്യം പച്ചയ്ക്ക് കഴിക്കണം എന്നതായിരുന്നു രജനികാന്തിന്റെ സ്റ്റൈല്‍; വിവാദത്തിലായി ബയല്‍വാന്‍ രംഗനാഥന്റെ പ്രസ്താവന

News

മദ്യം പച്ചയ്ക്ക് കഴിക്കണം എന്നതായിരുന്നു രജനികാന്തിന്റെ സ്റ്റൈല്‍; വിവാദത്തിലായി ബയല്‍വാന്‍ രംഗനാഥന്റെ പ്രസ്താവന

മദ്യം പച്ചയ്ക്ക് കഴിക്കണം എന്നതായിരുന്നു രജനികാന്തിന്റെ സ്റ്റൈല്‍; വിവാദത്തിലായി ബയല്‍വാന്‍ രംഗനാഥന്റെ പ്രസ്താവന

തമിഴ് സിനിമ രംഗത്ത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്താറുള്ളയാളാണ് ബയല്‍വാന്‍ രംഗനാഥന്‍. ഇത്തരത്തില്‍ ബയല്‍വാന്‍ രംഗനാഥന്റെ വെളിപ്പെടുത്തലുകള്‍ എന്നും വിവാദവും സൃഷ്ടിച്ചിട്ടുണ്ട്. അടുത്തിടെ നടന്‍ വിജയ് വിഗ്ഗ് വച്ചാണ് നടക്കുന്നത് എന്ന ബയല്‍വാന്‍ രംഗനാഥന്റെ വെളിപ്പെടുത്തല്‍ വിജയ് ആരാധകരുടെ പ്രതിഷേധം തന്നെ ഇദ്ദേഹത്തിനെതിരെ ഉണ്ടാക്കിയിരുന്നു.

ഇപ്പോള്‍ ഇദ്ദേഹത്തിന്റെ ഒരു വെളിപ്പെടുത്തല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ജൂലൈ അവസാനം ജയിലര്‍ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സൂപ്പര്‍താരം രജനികാന്ത് മദ്യപാന ശീലത്തിനെതിരെ സംസാരിച്ചിരുന്നു. താന്‍ മദ്യപാനം ഉപേക്ഷിച്ചയാളാണ് എന്ന നിലയിലാണ് സൂപ്പര്‍താരം രജനികാന്ത് സംസാരിച്ചത്. തനിക്ക് ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ തെറ്റായിരുന്നു മദ്യപാനമെന്നാണ് രജനികാന്ത് ജയിലര്‍ ഓഡിയോ ലോഞ്ചിലെ പ്രസംഗത്തില്‍ പറഞ്ഞത്.

കണ്ടക്ടറായിരുന്ന കാലത്ത് തുടങ്ങിയ ശീലമാണ്. എന്നും മദ്യപിക്കുമായിരുന്നു. അതിനാല്‍ തനിക്ക് ഒരുപാട് നഷ്ടങ്ങള്‍ വന്നിട്ടുണ്ട്. പിന്നീട് തന്റെ ഭാര്യ ജീവിതത്തിലേക്ക് വന്നതോടെയാണ് താന്‍ മാറിയതെന്നും ഭാര്യയാണ് തന്നെ മാറ്റിയതെന്നും രജനികാന്ത് പറഞ്ഞിരുന്നു.ഇതിന് പിന്നാലെ ഇപ്പോള്‍ രജനികാന്തിന്റെ മദ്യപാന രീതി സംബന്ധിച്ച് ബയല്‍വാന്‍ രംഗനാഥന്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

രജനീകാന്ത് മദ്യപിക്കുമ്പോള്‍ സൈഡായി ഒന്നും കഴിക്കാറില്ലെന്നാണ് ബയല്‍വാന്‍ രംഗനാഥന്‍ പറയുന്നത്. മദ്യം പച്ചയ്ക്ക് കഴിക്കണം എന്നതായിരുന്ന അദ്ദേഹത്തിന്റെ സ്‌റ്റെല്‍. രജനികാന്ത് ഒരിക്കല്‍ ഒരു പാര്‍ട്ടി നടത്തിയിരുന്നു. അന്ന് അതിഥികള്‍ക്ക് മദ്യം വിളമ്പിയപ്പോള്‍ സൈഡ് ഡിഷായി ഒന്നും നല്‍കിയില്ല. പലരും സൈഡ് അവശ്യപ്പെട്ടപ്പോള്‍ രജിനി സ്‌റ്റൈല്‍ എന്നായിരുന്നു സൂപ്പര്‍താരത്തിന്റെ മറുപടിയെന്നാണ് ബയില്‍വാന്‍ പറയുന്നത്. എന്നാല്‍ പലര്‍ക്കും ഈ സ്‌റ്റെല്‍ പിടിക്കാത്തതിനാല്‍ പിന്നീട് ഭക്ഷണം എത്തിച്ച് കൊടുത്തെന്നും ബയില്‍വാന്‍ ഓര്‍മ്മിച്ചു.

തമിഴ് സിനിമ രംഗത്ത് വിവാദ വെളിപ്പെടുത്തലുകള്‍ നിരന്തരം നടത്തുയാളാണ് ബയല്‍വാന്‍ രംഗനാഥന്‍ ബയല്‍വാന്‍ രംഗനാഥന്‍ വിവാദത്തില്‍പെടുന്നത് ഇത് ആദ്യമായി അല്ല. ധനുഷും മീനയും വിവാഹിതരാകുമെന്ന് പറഞ്ഞ് രംഗനാഥന്‍ ഇട്ട വീഡിയോ വൈറലായിരുന്നു. ഒരു യൂട്യൂബ് ചാനലില്‍ നടത്തിയ പ്രസ്താവനയാണ് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ധനുഷിന്റെ വിവാഹമോചനവും, മീനയുടെ രണ്ടാം വിവാഹവും സംബന്ധിച്ച കാര്യങ്ങളില്‍ സംസാരം എത്തിയപ്പോഴാണ് രംഗനാഥന്‍ വിവാദ പരാമര്‍ശം നടത്തിയത്.

More in News

Trending

Recent

To Top