Hollywood
തെരുവിലൂടെ ന ഗ്‌നയായി നടന്നു, അമേരിക്കന്‍ നടി അമാന്‍ഡ ബൈന്‍സിനെ മാനസികരോഗ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തെരുവിലൂടെ ന ഗ്‌നയായി നടന്നു, അമേരിക്കന്‍ നടി അമാന്‍ഡ ബൈന്‍സിനെ മാനസികരോഗ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മാനസിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് അമേരിക്കന്‍ നടി അമാന്‍ഡ ബൈന്‍സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരുവിലൂടെ ന ഗ്‌നയായി നടന്ന നടിയെ മാനസികരോഗ ചികിത്സയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തെരുവില്‍ ന ഗ്‌നയായി ഇറങ്ങി വന്ന നടി കാറിന് മുന്നിലേക്ക് ചാടുകയായിരുന്നു.
പിന്നാലെ താന്‍ ചില പ്രയാസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് െ്രെഡവറോട് പറയുകയും തൊട്ടുപിന്നാലെ 911 എന്ന എമര്‍ജന്‍സി നമ്ബറിലേക്ക് സ്വയം വിളിച്ച് സഹായം തേടിയ നടിയെ പോലീസുകാരെത്തി കൂട്ടിക്കൊണ്ട് പോവുകയും ആയിരുന്നു.
നിലവില്‍ സൈക്യാട്രിക് ഹെല്‍ത്ത് കെയര്‍ യൂണിറ്റിലാണ് നടിയുള്ളത്. 36കാരിയായ അമാന്‍ഡ നേരത്തെ ബൈപ്പോളാര്‍ ഡിസോര്‍ഡറിന് ചികിത്സ തേടിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
വാട്ട് എ ഗേള്‍ വാണ്ട്‌സ്, ഷീ ഈസ് ദി മാന്‍, ഹെയര്‍സ്‌പ്രേ, സിഡ്‌നി വൈറ്റ്, ഈസി എ എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുമ്ബിലെത്തിയ നടിയാണ് അമാന്‍ഡ ബൈന്‍സ്.
