Bollywood
ഭാര്യ തന്നെ തല്ലുകയും മതിലില്‍ ചേര്‍ത്ത് നിര്‍ത്തി ഇടിക്കുകയും ചെയ്യുമായിരുന്നു; വിവാഹബന്ധം വേര്‍പെടുത്താനുള്ള കാരണത്തെ കുറിച്ച് രാം ഗോപാല്‍ വര്‍മ്മ
ഭാര്യ തന്നെ തല്ലുകയും മതിലില്‍ ചേര്‍ത്ത് നിര്‍ത്തി ഇടിക്കുകയും ചെയ്യുമായിരുന്നു; വിവാഹബന്ധം വേര്‍പെടുത്താനുള്ള കാരണത്തെ കുറിച്ച് രാം ഗോപാല്‍ വര്‍മ്മ
ബോളിവുഡില്‍ നിരവധി ചിത്രങ്ങള്‍ ചെയ്ത സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. സംവിധായകന്‍ എന്നതിനേക്കാളുപരി എഴുത്തുകാരന്‍, ചലച്ചിത്ര നിര്‍മ്മാതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
അടുത്തിടെ രാം ഗോപാല്‍ വര്‍മ്മ നായികയുടെ പാദങ്ങളില്‍ ചുംബിക്കുന്ന വീഡിയോ വന്‍ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. നടി അഷു റെഡ്ഡിയുമായുള്ള അഭിമുഖത്തിനിടെയാണ് രാം ഗോപാല്‍ വര്‍മ്മ ഇങ്ങനെ പെരുമാറിയത്.
അഭിമുഖത്തിലുടനീളം നടിയുടെ കാല്‍ക്കല്‍ രാം ഗോപാല്‍ വര്‍മ്മ ഇരിക്കുകയും നടിയുടെ ചെരുപ്പ് അഴിച്ച് ചുംബിക്കുകയും വിരലുകളില്‍ കടിക്കുകയും ചെയ്തിരുന്നു. ഈ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇതെല്ലാം രാംഗോപാല്‍ വര്‍മയുടെ കുടുംബത്തില്‍ കലഹം ഉണ്ടാക്കിയതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ഇപ്പോഴിതാ താന്‍ എന്തിനാണ് തന്റെ വിവാഹബന്ധം വേര്‍പ്പെടുത്തിയതെന്ന് രാം ഗോപാല്‍ വര്‍മ വെളിപ്പെടുത്തിയിരിക്കുകയാണ്. ഭാര്യ തന്നെ തല്ലുകയും മതിലില്‍ ചേര്‍ത്ത് നിര്‍ത്തി ഇടിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് രാം ഗോപാല്‍ വര്‍മ പറഞ്ഞത്. രാം ഗോപാല്‍ വര്‍മയുടെ ഭ്രാന്ത് സഹിക്കവയ്യാതെ താരത്തിന്റെ ഭാര്യ രത്‌ന വിവാഹമോചനം നേടി പോവുകയായിരുന്നുവെന്നാണ് സിനിമാ മേഖലയിലെ അടക്കം പറച്ചില്‍.
രത്‌നയും രാം ഗോപാല്‍ വര്‍മയും തമ്മില്‍ എപ്പോഴും വഴക്കുണ്ടാകുമായിരുന്നുവത്രേ. സംവിധായകന്റെ പ്രവൃത്തികളില്‍ അരിശം പൂണ്ട് ഭാര്യ രത്‌ന പലതവണ അലറിവിളിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യാറുണ്ടായിരുന്നു. എത്ര അലറി വിളിച്ചാലും രാംഗോപാല്‍ വര്‍മ മൗനം പാലിക്കും. കഴിയുന്നിടത്തോളം കേള്‍ക്കാത്ത ഭാവത്തില്‍ രാം ഗോപാല്‍ വര്‍മ നില്‍ക്കും. അല്ലെങ്കില്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകും.
ഒരു ദിവസം ഇത്തരത്തില്‍ വഴക്കിട്ട് ഇറങ്ങിപ്പോയ വര്‍മ കുറെ അധികം ദിവസങ്ങള്‍ക്ക് ശേഷമാണ് വീട്ടില്‍ തിരികെ എത്തിയത്. ഉടന്‍ രത്‌ന സംവിധായകനെ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്തു.
എന്നാല്‍ പതിവുപോലെ മൗനം പാലിച്ച് നിന്ന വര്‍മ്മയെ കണ്ടപ്പോള്‍ രത്‌നയ്ക്ക് ദേഷ്യം അടക്കാന്‍ കഴിഞ്ഞില്ലെന്നും. അതേ ദേഷ്യത്തില്‍ ഭാര്യ രാം ഗോപാല്‍ വര്‍മയുടെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് ചോദ്യം ചെയ്യുകയും തല്ലുകയും ചുമരില്‍ ചേര്‍ത്ത് നിര്‍ത്തി അടിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് രാം ഗോപാല്‍ വര്‍മ വെളിപ്പെടുത്തിയത്.
