Malayalam Breaking News
അമ്പിളി ദേവിയും ജയൻ ആദിത്യനും വിവാഹിതരായി
അമ്പിളി ദേവിയും ജയൻ ആദിത്യനും വിവാഹിതരായി
By
ടെലിവിഷൻ പ്രേക്ഷകരെ അമ്പരപ്പിച്ച് അമ്പിളി ദേവിയും ജയൻ ആദിത്യനും വിവാഹിതരായി . കൊല്ലം കൊറ്റൻകുളങ്ങര ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത് .
ഇരുവരും നേരത്തെ വിവാഹം ചെയ്തവരാണ്. ആദ്യത്തെ വിവാഹത്തില്‍ ഇരുവര്‍ക്കും മക്കളുമുണ്ട്. വേര്‍പിരിഞ്ഞു ജീവിക്കുകയായിരുന്നു. ആദിത്യനു മൂന്നു വയസ്സുള്ള ഒരു കുട്ടിയുണ്ട്.ക്യാമറാമാന് ലോവല്‍ ആയിരുന്നു അമ്ബിളി ദേവിയുടെ മുന്‍ ഭര്‍ത്താവ്. ആ ബന്ധത്തില്‍ ഏഴു വയസ്സുള്ള ഒരു മകനുണ്ട്. 2009 ലാണു നോവലും അമ്ബിളി ദേവിയും വിവാഹിതരായത്.
ആദിത്യന് അനശ്വര നടന് ജയന്റെ അനുജന്റെ മകന് ആണ്. മഹേശ്വരി അമ്മയുടെയും ബാലചന്ദ്രന് പിള്ളയുടെയും മകളാണ് അമ്ബിളി. കല്യാണ വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകരും സീരിയല്‍ ലോകവും.
സീത എന്ന സീരിയലില്‍ ആദിത്യനും അമ്ബിളീദേവിയും ഒരുമിച്ച് ഭാര്യാഭര്ത്താക്കന്മാരായി അഭിനയിക്കുന്നുണ്ട്. ഇരുവരും തമ്മില്‍ പ്രണയമായിരുന്നുവെന്നുള്ള വിവരമൊന്നും പുറത്തുവന്നിട്ടില്ല. വിവാഹം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.
ambili devi and jayan adhithyan marriage
