Connect with us

എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് അപ്പു .. അഞ്ചു വർഷം മിണ്ടാത്ത കുഞ്ഞാണ് !കേക്ക് കട്ട് ചെയ്ത ടീമിന് മറുപടിയുമായി ആദിത്യൻ ജയൻ !

Malayalam Breaking News

എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് അപ്പു .. അഞ്ചു വർഷം മിണ്ടാത്ത കുഞ്ഞാണ് !കേക്ക് കട്ട് ചെയ്ത ടീമിന് മറുപടിയുമായി ആദിത്യൻ ജയൻ !

എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് അപ്പു .. അഞ്ചു വർഷം മിണ്ടാത്ത കുഞ്ഞാണ് !കേക്ക് കട്ട് ചെയ്ത ടീമിന് മറുപടിയുമായി ആദിത്യൻ ജയൻ !

മലയാളികളുടെ പ്രിയ നടിയാണ് അമ്പിളി ദേവി . സീരിയലുകളിലൂടെയും സിനിമയുടെയും നൃത്ത വേദികളിലൂടെയുമെല്ലാം അമ്പിളി ദേവി മലയാളികളുടെ അയൽവീട്ടിലെ കുട്ടിയായി മാറിയിരുന്നു. നടൻ ആദിത്യൻ ജയനുമായുള്ള വിവാഹമാണ് വീണ്ടും അമ്പിളിയെ വാർത്തകളിൽ നിറച്ചത് . ഇരുവരും തമ്മിലുള്ള സ്നേഹവും അമ്പിളി ദേവിയുടെ മകനോടുള്ള ആദിത്യന്റെ കരുതലുമൊക്കെ പ്രേക്ഷകർ കാണുന്നുണ്ടായിരുന്നു. ഇപ്പോൾ അമ്പിളിയുടെ മകൻ അപ്പുവിന്റെ ആഗ്രഹം നിറവേറ്റിയ സന്തോഷത്തിലാണ് ആദിത്യൻ. ഡാൻസ് കളിക്കണമെന്ന അപ്പുവിന്റെ ആഗ്രഹമാണ് ആദിത്യൻ സാധിച്ച് കൊടുത്തത്.

ആദിത്യന്റെ ഫേസ്ബുക്ക് പോസ്റ്റ് ;

അപ്പുവിന്റെ സ്കൂളിലെ പ്രോഗ്രാമിന്റെ ഡാൻസ് റിഹേഴ്സൽ ആണ് ഇത്.💞..ആദ്യമായാണ് അവൻ ഡാൻസ് ചെയ്യണം ആഗ്രഹം എന്നോട് പറയുന്നത്…ആദ്യമായാണ് appu ഡാൻസ് ചെയ്യുന്നതും. എന്റെ സുഹൃത്തും സിനിമ choregrapheraya വിനു വിനോട് അപ്പുവിന്റെ ആഗ്രഹം പറയുകയും വിനു വിനുവിന്റെ ശിഷ്യനെ വീട്ടിലേക്കു പറഞ്ഞു വിടുകയും ചെയ്തു. രണ്ടു ദിവസം കൊണ്ട് ആണ് അപ്പു ഇത്രയും പഠിച്ചത്. വിജയുടെ വലിയ ഒരു ഫാൻ ആണ് അപ്പു.. ഞങ്ങൾ എല്ലാവരുടെ ഞെട്ടിച്ചിരിക്കുകയാണ് appuvinte prakadanam😘.. 5 വർഷം മിണ്ടാത്ത കുഞ്ഞാണ്🙏
ഈശ്വരന്റെ അനുഗ്രഹം ഞങ്ങളുടെ കുഞ്ഞിന് ഉണ്ടാകണ മെന്നു പ്രാര്ഥിക്കുന്നതിനോടൊപ്പം ചിലർ പറഞ്ഞ ചില വാക്കുകൾ ഞാൻ ഓർത്തു പോകുന്നു ഈ അവസരത്തിൽ.. 2019 ജനുവരി 25നു കേക്ക് മുറിച്ചവർ പ്രഖ്യാപിച്ചതും😊
ചില സമയം ചിലർക്ക് അനുകൂലമായി കാറ്റ് വീശും പക്ഷെ അതുമാറുന്നതു നിമിഷംകൊണ്ടാണ് മറക്കരുത് ഇപ്പോൾ എനിക്ക് അനുകൂല കാലാവസ്ഥ അല്ലാ മാറും☝️

ചിലരുടെ തീരുമാനം ഞാൻ നടപ്പിലാക്കാകാൻ അവര് ആഗ്രഹിക്കുവാ പക്ഷെ എന്റെ തീരുമാനം എന്റെ മനസ്സിലാ കേക്ക് cutters team😊
All the best appukuttan😍😍😍😘😘

സീരിയൽ താരങ്ങളായ അമ്പിളി ദേവിയും ജയൻ ആദിത്യനും വിവാഹിതരായ വാർത്ത ഞെട്ടലോടെയാണു പ്രേക്ഷകർ സ്വീകരിച്ചത്. കൊല്ലം കൊറ്റൻ കുളങ്ങര ദേവീക്ഷേത്രത്തിൽ നടന്ന ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോയകളും സമൂഹമാധ്യമങ്ങളിൽ വൈറലായി. അതേസമയം അമ്പിളി ദേവിയുടെ വിവാഹവാർത്തയറിഞ്ഞു മുൻഭർത്താവ് ലോവൽ കേക്ക് മുറിച്ച് ആഘോഷിക്കുന്ന വിഡിയോയും പ്രചരിച്ചു . ഷൂട്ടിങ് സെറ്റില്‍ സഹപ്രവർത്തകർക്കൊപ്പമായിരുന്നു ലോവലിന്റെ ആഘോഷം.

ഇതു വളരെ വിശേഷപ്പെട്ട കേക്കാണെന്നും ലോവലിന്റെ ജീവിതത്തിലെ വളരെ നിർണായകവും സന്തോഷകരവുമായ ദിവസമാണിതെന്നും സീരിയൽ താരം പ്രതീഷ് നന്ദൻ വിഡിയോയിൽ പറയുന്നുണ്ട്. ഈ സന്തോഷം എല്ലാവരോടുമൊപ്പം പങ്കുവെയ്ക്കാൻ കാണിച്ച മനസ്സിനു നന്ദി അറിയിക്കുകയും ചെയ്യുന്നു. ‘ആൾ ദ് ബൈസ്റ്റ് ലോവൽ’ എന്നെഴുതിയ കേക്കാണു മുറിയ്ക്കുന്നത്.

എന്നാൽ കനത്ത വിമർശനങ്ങളാണ് ഇതിനെതിരെ ഉയരുന്നത്. വിവാഹമോചനം നേടിയ ഒരു സ്ത്രീ മറ്റൊരു വിവാഹം കഴിക്കുന്നു, ‘ഇതിൽ എന്താണിത്ര ആഘോഷിക്കാന്‍’ എന്ന ചോദ്യമാണു സോഷ്യൽ ലോകം ഉയർത്തുന്നത്. ചുറ്റും കൂടിയ സഹപ്രവർത്തകരിലൊരാൾ ‘ബാധ ഒഴിഞ്ഞല്ലോ’ എന്നു വിളിച്ചു പറയുന്നതും കേൾക്കാം. ഇത്തരം അധിക്ഷേപങ്ങൾക്കെതിരെയും വിമർശനം ശക്തമാണ്. ആഘോഷത്തെ അനുകൂലിച്ചും അഭിപ്രായം പങ്കുവെയ്ക്കുന്നവരുണ്ട്.

adithyan jayan about ambili devi’s son

More in Malayalam Breaking News

Trending

Recent

To Top