ദാമ്പത്യ ജീവിതം ഒരാഴ്ച തികയ്ക്കില്ല; ഞാന്‍ കുഞ്ഞിനെ കയ്യിലെടുത്ത് നാടകം കളിക്കുകയാണ്, ഞങ്ങള്‍ കല്യാണം കഴിച്ചു എന്നറിഞ്ഞപ്പോള്‍ പലരും കുത്തുവാക്കുകളുമായി രംഗത്തെത്തി;വിവാഹത്തെക്കുറിച്ച് മനസ് തുറന്ന് ആദിത്യന്
സിനിമാതാരങ്ങളെ മാത്രമല്ല ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച വിവാഹമായിരുന്നു ആദിത്യന്റെയും അമ്പിളിയുടെയും. ഇപ്പോള്‍ വിവാഹം കഴിഞ്ഞ് ഏഴ് മാസമായി. വിവാഹത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ആദിത്യന്. ഞങ്ങള്‍ കല്യാണം കഴിച്ചു എന്നറിഞ്ഞപ്പോള്‍ പലരും കുത്തുവാക്കുകളുമായി രംഗത്തെത്തിയെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ആദിത്യന് പറഞ്ഞു.
ഞങ്ങളുടെ കല്യാണം കഴിഞ്ഞ സമയത്ത് ഫോട്ടോ പുറത്ത് വന്നപ്പോള്‍ ആരും വിശ്വസിച്ചില്ല. സീരിയലില്‍ ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവുമായി അഭിനയിച്ചിരുന്നു. അതുകൊണ്ടു തന്നെ ഷൂട്ടിങ്ങില്‍ നിന്നുള്ള ദൃശ്യമാണ് എന്നാണ് പലരും കരുതിയത്.
‘ദാമ്ബത്യ ജീവിതം ഒരാഴ്ച തികയ്ക്കില്ല എന്നെല്ലാം പറഞ്ഞു. ഇപ്പോള്‍ വിവാഹം കഴിഞ്ഞ് ഏഴ് മാസമായി, ആദ്യത്തെ ഓണം ആഘോഷിക്കുന്നു. “ആറ് വര്‍ഷത്തിന് ശേഷം എനിക്ക് ഏറ്റവും സന്തോഷമുള്ള ഓണമാണ് ഇത്തവണത്തേത് .കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുന്നു’ താരം കൂട്ടിച്ചേര്‍ത്തു.സത്യത്തില്‍ അമ്പിളിയെ വിവാഹം കഴിക്കാന്‍ കാരണം അമ്പിളിയുടെ മകന് അപ്പുവാണെന്നും കുഞ്ഞുനാള് മുതല്‍ ഞാന്‍ അവനെ കാണുന്നതാണെന്നും ആദിത്യൻ പറയുന്നു. എനിക്ക് അവനോട് വല്ലാത്ത വാത്സല്യമാണ്.
‘ജയേട്ടന് (ആദിത്യന് ജയന്) ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്നും പറഞ്ഞപ്പോള്‍ ഞാന്‍ ആദ്യം ഓര്‍ത്തത് മകന്റെ കാര്യമാണ്. മകന് സന്തോഷമായിരിക്കണം. കാരണം ഞാന്‍ ഒരു അമ്മയാണ്, മറ്റെന്തിനേക്കാളും അവന്റെ സന്തോഷത്തിനാണ് ഞാന്‍ വിലക്കൊടുക്കുന്നത്. അപ്പുവിന്റെയും ആഗ്രഹം കണക്കിലെടുത്തായിരുന്നു ഞങ്ങളുടെ വിവാഹം.’ അമ്ബിളിയും പറഞ്ഞു, മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താര ജോഡികള്‍ ജീവിതത്തിലും ഒന്നിച്ചത് ഈ അടുത്ത കാലത്താണ്.
ambili -adithyan – reveals
