Tamil
കാപ്പാൻ നിരാശപ്പെടുത്തി; സൂര്യയെ ട്രോളിയും വിമര്‍ശിച്ചും ആരാധകർ!
കാപ്പാൻ നിരാശപ്പെടുത്തി; സൂര്യയെ ട്രോളിയും വിമര്‍ശിച്ചും ആരാധകർ!
മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലും തമിഴകത്തിന്റെ സൂപ്പർ സ്റ്റാർ സൂര്യയും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു കാപ്പാൻ.മലയാളത്തിലെയും തമിഴിലെയും സൂപ്പർ സ്റ്റാറുകൾ ഒന്നിച്ചെത്തിയതുകൊണ്ട് തന്നെ ചിത്രം മികച്ച വിജയം സ്വന്തമാക്കി.അടുത്തിടെയാണ് സിനിമ ആമസോണ്‍ പ്രൈമിലേക്ക് എത്തിയത്. എന്നാൽ പ്രതീക്ഷിച്ചത്ര നല്ല പ്രകടമായിരുന്നില്ല താരങ്ങളുടേതെന്നായിരുന്നു പലരും പറഞ്ഞത്. പല കഥാപാത്രങ്ങളും നിരാശപ്പെടുത്തിയെന്ന തരത്തിലുള്ള അഭിപ്രായങ്ങളും പുറത്തുവന്നിരുന്നു.
നടിപ്പിന് നായകനും കംപ്ലീറ്റ് ആക്ടറും ഒരുപോലെ നിരാശപ്പെടുത്തിയെന്നുള്ള അഭിപ്രായങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നിരവധി പേരാണ് ചിത്രത്തെ ട്രോളിയും വിമര്‍ശിച്ചും എത്തിയിട്ടുള്ളത്. ആമസോണ്‍ പ്രൈമില്‍ നിന്നാണ് സിനിമ കണ്ടതെന്നും ഇതിന് ശേഷമാണ് ഈ വിലയിരുത്തലുകളെന്നും പലരും പറഞ്ഞിട്ടുമുണ്ട്. സൂര്യയ്ക്ക് ഇതിലും നന്നായി ചെയ്യാന്‍ കഴിയുമായിരുന്നുവെന്നും തിരക്കഥ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ അദ്ദേഹം കുറച്ചുകൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നുമായിരുന്നു ഒരാളുടെ കമന്റ്.
ഫസ്റ്റ് ഹാഫ് നന്നായിരുന്നുവെന്നും രണ്ടാം പകുതിയാണ് നിരാശപ്പെടുത്തിയതെന്നുമായിരുന്നു മറ്റൊരാളുടെ കമന്റ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം വല്ലാതെ നിരാശപ്പെടുത്തിയെന്നുള്ള കമന്റുകളുമുണ്ട്.
amazon viewers troll against kappan
