News
യുഎസില്‍ നെറ്റ്ഫ്ലിക്സിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി പ്രൈം വീഡിയോ
യുഎസില്‍ നെറ്റ്ഫ്ലിക്സിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി പ്രൈം വീഡിയോ
യുണൈറ്റഡ് സ്റ്റേറ്റ്സില്‍ നെറ്റ്ഫ്ലിക്സിനെ പിന്തള്ളി പ്രൈം വീഡിയോ. ഇതോടെ കൂടുതല്‍ സബ്സ്ക്രൈബേഴ്സുള്ള സ്ട്രീമിംഗ് പ്ലാറ്റ്ഫോമായി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് പ്രൈം വീഡിയോ. പാര്‍ക്ക്സ് അസോസിയേറ്റ്സ് പുറത്തിറക്കിയ മികച്ച 10 യുഎസ് ഒടിടി വീഡിയോ സേവനങ്ങളുടെ ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനങ്ങള്‍ തീരുമാനിച്ചത്.
ഗവേഷണ സ്ഥാപനത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ ചരിത്രത്തില്‍ ആദ്യമായി, നെറ്റ്ഫ്ലിക്സ് പട്ടികയില്‍ ഒന്നാമതില്ല. ആമസോണിന്റെ ഉടമസ്ഥതയിലുള്ള പ്രൈം വീഡിയോ ഇപ്പോള്‍ യുഎസില്‍ ഏറ്റവും പോസ്റ്റ് പെയ്ഡ് വരിക്കാരുടെ സ്ട്രീമിംഗ് സേവനമാണെന്ന് പാര്‍ക്ക്സ് അസ്സോസിയേറ്റ്സ് നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി.
നെറ്റ്ഫ്ലിക്സ് രണ്ടാം സ്ഥാനത്തേയ്ക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍. 2019 മുതല്‍ 2021 വരെ പ്രൈം വീഡിയോ തുടര്‍ച്ചയായി രണ്ടാം സ്ഥാനത്തായിരുന്നു. ഈ വര്‍ഷത്തെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഹുലു മൂന്നാം സ്ഥാനത്തും ഡിസ്നി പ്ലസ് ഹോട്സ്റ്റാര് നാലാം സ്ഥാനത്തും എച്ച്ബിഒ മാക്സ് അഞ്ചാം സ്ഥാനത്തുമാണ്.
ഇഎസ്പിഎന്‍ പ്ലസ് ആറാം സ്ഥാനത്തും തൊട്ടുപിന്നാലെ പാരാമൗണ്ട് പ്ലസ് ഏഴാം സ്ഥാനത്തും ആപ്പിള്‍ ടിവി പ്ലസ് എട്ടാം സ്ഥാനത്തും പീക്കോക്ക് ഒമ്പതാം സ്ഥാനത്തും സ്റ്റാര്‍സ് 10ാം സ്ഥാനത്തും.
നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്തിരുന്ന ‘മിഡ്നൈറ്റ് ക്ലബ്’ എന്ന സീരീസിന്റെ സീസണ് 2 അടുത്തിടെ റദ്ദാക്കിയിരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരായ മൈക്ക് ഫ്ലാനഗനും ട്രെവര്‍ മാസിയും നെറ്റ്ഫ്ലിക്സില്‍ നിന്ന് ആമസോണ്‍ സ്റ്റുഡിയോസിലേക്ക് പുതിയ കരാര്‍ ഒറപ്പിക്കാന്‍ പോയതിനെ ചൊല്ലിയാണ് സീരീസ് റദ്ദാക്കിയത്.
