Malayalam
ആ പ്രസ് മീറ്റില്‍ പോയില്ലായിരുന്നെങ്കില്‍! മഞ്ജുവുമായുള്ള വിവാഹം… ഒടുവിൽ ആ സത്യം വെളിപ്പെടുത്തുന്നു; അമ്മ തന്നോട് പറഞ്ഞത്
ആ പ്രസ് മീറ്റില്‍ പോയില്ലായിരുന്നെങ്കില്‍! മഞ്ജുവുമായുള്ള വിവാഹം… ഒടുവിൽ ആ സത്യം വെളിപ്പെടുത്തുന്നു; അമ്മ തന്നോട് പറഞ്ഞത്
തമിഴ്‌നാട്ടിൽ ജനിച്ച് വളർന്നെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല. നിരവധി ചിത്രങ്ങളിലൂടെ നായകനായും വില്ലനായും സഹനടനായുമൊക്കെ തിളങ്ങി നിൽക്കുകയാണ് ബാല. അമൃതയുമായി വിവാഹമോചനം നേടിയെങ്കിലും ബാലയുടെ സ്വകാര്യ ജീവിതം ഇന്നും വാർത്തകളിൽ നിറയാറുണ്ട്
ബാല രണ്ടാമതും വിവാഹിതനാവുന്നു എന്ന തരത്തില്‍ വീണ്ടും പ്രചരണങ്ങള്‍ സോഷ്യൽ മീഡിയയിലടക്കം വന്നിരുന്നു. ഈയടുത്ത് എറണാകുളം പ്രസ് ക്ലബ്ബിൽ എത്തിയപ്പോഴാണ് അദ്ദേഹം രണ്ടാം വിവാഹത്തെ കുറിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. അങ്ങനെ എന്തെങ്കിലും ഉണ്ടാവുകയാണെങ്കിൽ നിങ്ങളെ അറിയിച്ചിട്ടേ ചെയ്യുകയുള്ളൂ. പേടിക്കേണ്ടത് ഞാനാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
ബാലയുടെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചപ്പോൾ അതില്‍ പ്രധാനമായും മഞ്ജു വാര്യര്‍ അടക്കമുള്ള നടിമാരുടെ പേര് ചേര്‍ത്താണ് പറഞ്ഞത്. മഞ്ജു വാര്യരുടെയും മംമ്ത മോഹന്‍ദാസിന്റെയും ഒക്കെ പേരിനൊപ്പം വന്ന തന്റെ വിവാഹ വാര്‍ത്തകളെ കുറിച്ച് പ്രതികരിക്കുകയാണ് ബാലയിപ്പോള്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് രണ്ടാമതൊരു വിവാഹം കഴിക്കുമോ എന്ന കാര്യത്തെ കുറിച്ചും മുന്‍ വിവാഹബന്ധത്തെ കുറിച്ചും താരം വ്യക്തമാക്കിയത്.
ആ പ്രസ് മീറ്റില്‍ പോയില്ലായിരുന്നെങ്കില്‍ എനിക്കും മഞ്ജു വാര്യര്‍ക്കും തമ്മില്‍ കല്യാണം എന്ന് തീരുമാനിച്ചേനെ എന്നാണ് തമാശരൂപേണ ബാല പറയുന്നത്. നല്ലത് അവിടെ നടക്കട്ടേ. ഇവിടെ ഞാന്‍ പോയി എന്നെ രക്ഷിക്കട്ടേ എന്നാണ് പറഞ്ഞത്. മഞ്ജു വാര്യരും ബാലയും തമ്മില്‍ വിവാഹിതരാകുന്നു, മംമ്ത മോഹന്‍ദാസും ബാലയും തമ്മില്‍ വിവാഹിതരാകുന്നു എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ക്കൊടുവില്‍ ബാല വിവാഹിതനാവുന്നോ എന്ന ചോദ്യവും വരാറുണ്ട്. ഇനി വിവാഹം കഴിക്കുമോ എന്നാണ് അവതാരകന്‍ ബാലയോട് ചോദിച്ചത്.
അതിന് രസകരമായ രീതിയിലുള്ള മറുപടിയാണ് ബാല നല്‍കിയത്. പ്രസ്മീറ്റില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇനി കേരളത്തില്‍ ഉണ്ടാവുമോ എന്ന് ചോദിച്ചു. ഞാന്‍ കേട്ടത് കെയര്‍ഫുള്‍ ആയിട്ട് ഉണ്ടാവുമോ ന്നൊണ്. പക്ഷേ മീഡിയയില്‍ വന്നപ്പോള്‍ കളര്‍ഫുള്‍ ആയി ഉണ്ടാവുമോന്ന് ആയി. ചോദ്യച്ചത് ഒന്ന്, കേട്ടത് മറ്റൊന്ന്, പറഞ്ഞത് വേറെന്ന് എന്ന അവസ്ഥയായെന്നും ബാല പറയുന്നു.
വിവാഹം എന്ന് പറയുന്നത് കടയില്‍ പോയി ഓര്‍ഡര്‍ ചെയ്ത് വാങ്ങുന്നതൊന്നും അല്ലല്ലോ. അത് സംഭവിക്കണമെന്നും താരം പറയുന്നു. ആദ്യ വിവാഹമോചനത്തിന്റെ ഹാങ് ഓവര്‍ മാറിയിട്ടില്ലേ എന്ന ചോദ്യത്തിന് എനിക്ക് പേടിയുണ്ടെന്നായിരുന്നു ബാലയുടെ മറുപടി. ആരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. എല്ലാവരും നന്നായിരിക്കട്ടേ. ആത്മാര്‍ഥമായി എന്റെ ഹൃദയത്തില്‍ നിന്നും പറയുന്നതാണ്. എന്നെ ദ്രേഹിച്ച എല്ലാവരും നന്നായി ഇരിക്കണം. എന്റെ അമ്മയാണ് അങ്ങനെ പറഞ്ഞ് തന്നിട്ടുള്ളതെന്ന് ബാല അഭിമുഖത്തിൽ വ്യക്തമാക്കി
