Malayalam Breaking News
കൈയ്ക്ക് ഏറ്റ പരിക്കു പോലും വകവെയ്ക്കാതെ കേരളത്തിന് കൈത്താങ്ങായി അമല പോള്‍
കൈയ്ക്ക് ഏറ്റ പരിക്കു പോലും വകവെയ്ക്കാതെ കേരളത്തിന് കൈത്താങ്ങായി അമല പോള്‍
കൈയ്ക്ക് ഏറ്റ പരിക്കു പോലും വകവെയ്ക്കാതെ കേരളത്തിന് കൈത്താങ്ങായി അമല പോള്‍
പരിക്ക് പോലും വകവെയ്ക്കാതെ പ്രളയ കേരളത്തെ സഹായിക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുകയാണ് അമലാ പോള്‍. അമല പോളിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രമായ അതോ അന്ത പാര്‍വൈ പോല്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് താരത്തിന്റെ വലതു കൈയ്ക്ക് പരിക്കേറ്റത്. ഡ്യൂപ്പില്ലാതെ താരം തന്നെ ചെയ്ത ആക്ഷന്‍ രംഗങ്ങള്‍ക്കിടിയെയാണ് അമലയ്ക്ക് പരിക്കേറ്റത്.
പരിക്കേറ്റ് വിശ്രമിത്തിലായിരുന്ന താരം കേരളത്തെ സഹായിക്കാന്‍ നേരിട്ടിറങ്ങി തിരിച്ചിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി സാനിട്ടറി നാപ്കിനുകള്‍, പുതപ്പുകള്‍ എന്നവയാണ് താരം ക്യാമ്പുകളില്‍ എത്തിച്ചത്. ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്കായി താരം കടയില്‍ നിന്നും സാധനങ്ങള്‍ എടുക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
പ്രളയ കേരളത്തെ രക്ഷിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായാഭ്യര്‍ത്ഥന മാനിച്ച് മലായളികള്‍ ഉള്‍പ്പെടെ മലയാളം-തമിഴ് സിനിമാ ലോകവും സാഹായ ഹസ്തങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇവര്‍ക്ക് പിന്നാലെ ബോളിവുഡ് ലോകവും സഹായഹസ്തങ്ങളുമായി എത്തിയിരുന്നു.
Amala Pauls helping hands to Kerala flood
