Connect with us

ഞാനും ജ​ഗതും അടിയുണ്ടാക്കുന്നതിന് പ്രധാന കാരണം!, ഗർഭിണിയായിരിക്കുമ്പോൾ പൊതുവെ കിട്ടാത്ത കരുതലും സ്നേഹവും ബഹുമാനവുമൊക്കെ എന്തിനാണ് വീട്ടിൽ ഇരുന്ന് മിസ് ചെയ്യുന്നത്; അമല പോൾ

Actress

ഞാനും ജ​ഗതും അടിയുണ്ടാക്കുന്നതിന് പ്രധാന കാരണം!, ഗർഭിണിയായിരിക്കുമ്പോൾ പൊതുവെ കിട്ടാത്ത കരുതലും സ്നേഹവും ബഹുമാനവുമൊക്കെ എന്തിനാണ് വീട്ടിൽ ഇരുന്ന് മിസ് ചെയ്യുന്നത്; അമല പോൾ

ഞാനും ജ​ഗതും അടിയുണ്ടാക്കുന്നതിന് പ്രധാന കാരണം!, ഗർഭിണിയായിരിക്കുമ്പോൾ പൊതുവെ കിട്ടാത്ത കരുതലും സ്നേഹവും ബഹുമാനവുമൊക്കെ എന്തിനാണ് വീട്ടിൽ ഇരുന്ന് മിസ് ചെയ്യുന്നത്; അമല പോൾ

തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ് അമല പോൾ താരമായി മാറുന്നത്. അധികം വൈകാതെ തന്നെ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറാനും സാധിച്ചു. നാളുകളുടെ ഇടവേളയ്ക്ക് ശേഷം താരം മലയാളത്തിലേയ്ക്കും തിരിച്ചു വരവ് നടത്തിയിരുന്നു. സോഷ്യൽ മീഡിയയിലും സജീവമാണ് അമല പോൾ.

ഇക്കഴിഞ്ഞ നവംബറിലായിരുന്നു അമല പോളിന്റെയും ജഗദ് ദേശായുടെയും വിവാഹം. വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞതും അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് അറിയിച്ചിരുന്നു. അടുത്തിടെയാണ് അമലയ്ക്കും ഭർത്താവ് ജ​ഗത് ദേശായിക്കും ആൺകുഞ്ഞ് പിറന്നത്. ​ഗർഭിണിയായപ്പോഴും അമ്മയായ ശേഷവും തന്റെ സിനിമകളുടെ പ്രൊമോഷന് അമല പോൾ മുടങ്ങാതെ എത്തിരുന്നു.

ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗർഭിണിയായപ്പോൾ ആടുജീവിതം സിനിമയുടെ പ്രൊമോഷന് എത്തിയതിനെക്കുറിച്ച് അമല പോൾ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. നല്ല എനർജിയുള്ള സമയമായിരുന്നു അത്. പ്രെ​ഗ്നൻസി നമുക്ക് വളരെ എനർജിയുള്ള സമയമായിരിക്കും. ഭാ​ഗ്യത്തിന് എനിക്ക് വേറെ കോംപ്ലിക്കേഷനുകൾ ഉണ്ടായിരുന്നില്ല.

എത്രത്തോളം ആക്ടീവ് ആകുന്നോ അത്രത്തോളം ഹെൽത്തി ആയിരിക്കും എന്റെ ബേബിയെന്ന് അറിയാമായിരുന്നു. പിന്നെ ഇതൊക്കെ ഒരു ഭാ​ഗ്യമല്ലേ. ഇത്രയും കാലത്തിന് ശേഷം ആടുജീവിതം ആ സമയത്ത് തന്നെ റിലീസ് ചെയ്യുന്നു. പ്രൊമോഷന് എനിക്ക് കൂടാൻ പറ്റുന്നു. അത്രയും ഇഷ്ടപ്പെട്ട് ചെയ്യുന്ന പടങ്ങൾ പ്രൊമോട്ട് ചെയ്യാനും ഭയങ്കര എക്സൈറ്റ്മെന്റായിരിക്കും. ഞാൻ ആസ്വദിച്ചു. ചിലപ്പോൾ പറ്റില്ലെന്ന് തോന്നും.

പിന്നെ എന്റെ കംഫർട്ട് സോണിൽ നിന്നും എന്നെ പുഷ് ചെയ്ത ശേഷം കിട്ടുന്ന സന്തോഷമുണ്ട്. ആ സമയത്ത് എല്ലാവരും ഭയങ്കര കെയറിം​ഗ് ആണ്. പൊതുവെ കിട്ടാത്ത കരുതലും സ്നേഹവും ബഹുമാനവുമുണ്ട്. അതൊക്കെ എന്തിനാണ് വീട്ടിൽ ഇരുന്ന് മിസ് ചെയ്യുന്നത് എന്നും അമല പോൾ ചോദിക്കുന്നു. ഒരുപാട് ​പെൺകുട്ടികളുടെ കമന്റ് കണ്ടിട്ടുണ്ട്. എന്റെ ഈ യാത്രയിൽ അവർ വളരെ എക്സൈറ്റഡാണ്.

മെസേജുകളും മെയിലുകളും വരാറുണ്ട്. സ്നേഹിക്കപ്പെടുന്നത് നല്ലതാണ്. അത്യന്തികമായി നമുക്ക് അതാണല്ലോ വേണ്ടത്. എന്റെ സന്തോഷത്തിൽ മറ്റുള്ളവർ ഇത്രയും സന്തോഷിക്കുന്നതും ആരെങ്കിലും എന്നെക്കുറിച്ച് നെ​ഗറ്റീവ് കമന്റിടുമ്പോൾ അവർക്കെതിരെ നമ്മളെ സപ്പോർട്ട് ചെയ്ത് ഇവർ പ്രതികരിക്കുന്നതും കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്.

മാത്രമല്ല, തന്റെ ഭർത്താവ് ജ​ഗത് ദേശായിയെക്കുറിച്ചും അമല പോൾ സംസാരിച്ചു. സോഷ്യൽ മീഡിയയിൽ റീലുകൾ ഇടാൻ ജ​ഗത്തിന് ഇഷ്‌ടമാണ്. ഞങ്ങൾ തമ്മിൽ അടിയുണ്ടാകുന്നതിന് കാരണം തന്നെ ഇത് ആണ്. ആൾ ഒരു ഇൻസ്റ്റ​ഗ്രാമർ പോലെയാണ്. വൈബ് ആണ്. ഞാൻ സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവ് അല്ല. സിനിമയുടെ സമയത്തും യാത്ര ചെയ്യുമ്പോഴുമാണ് ഞാൻ പോസ്റ്റുകളിടുന്നത്. പക്ഷെ ജ​ഗത് ദിവസവും ആളുടെ ഒരു സ്റ്റോറിയിട്ട് കൊണ്ടിരിക്കും. അത് കൊണ്ട് ഞാൻ ഹാപ്പിയായി. ജ​ഗത് അക്കാര്യങ്ങൾ ശ്രദ്ധിച്ചോളും. ആൾക്ക് അതാണ് ഇഷ്ടമെന്നും അമല പോൾ വ്യക്തമാക്കി. ​

അതേസമയം ലെവൽ ക്രോസ് എന്ന ചിത്രമാണ് അമലയുടേതായി പുറത്തെത്താനുള്ളത്. അമല പോളും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുത്തൻ പടമാണ് ലെവൽ ക്രോസ്. ജൂലൈ ഇരുപത്തിയാറിന് റിലീസ് ചെയ്യും. ഇപ്പോൾ ഇതിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ആസിഫും അമലയും. അർഫാസ് അയൂബ് ആണ് സംവിധായകൻ. ലെവൽ ക്രോസിൻറെ കഥയും തിരക്കഥയും അർഫാസാണ്.

ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി എത്തുന്നത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് വമ്പൻ തുകയ്ക്ക് തിങ്ക് മ്യൂസിക് സ്വന്തമാക്കിയിരുന്നു. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് സംവിധായകൻ. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.

More in Actress

Trending

Recent

To Top