അമല പോളിന് പിന്തുണയുമായി വിഷ്ണു വിശാല്‍ ‘ കയ്യടിച്ച് പാസ്സാക്കി ആരാധകർ
തെന്നിന്ത്യയിലെ തന്നെ മുൻ നിര നായികമാരിലൊളാണ് അമല പോൾ . മലയാളത്തിലൂടെ അരങ്ങേറിയ താരം തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചു. തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളാണ് അമല തിരഞ്ഞെടുക്കുന്നത് . കൈനിറയെ സിനിമകളുമായി ഇപ്പോൾ മുന്നേറുകയാണ് താരം . സിനിമയിൽ സജീവമായ താരം സോഷ്യൽ മീഡിയയിലും നിറ സാന്നിധ്യമാണ്. തന്റെ സിനിമ ജീവിതവും വ്യക്തിജീവിതവുമൊക്ക താരം ആരാധകരുമായി പങ്കുവെക്കാറുണ്ട് .
കഴിഞ്ഞ ദിവസമായിരുന്നു വിജയ് സേതുപതിയുടെ പുതിയ ചിത്രത്തില്‍ നിന്നും തന്നെ പുറത്താക്കിയ കാര്യം അമല പോള്‍ അറിയിച്ചിരുന്നത്. നടിയുടെ എറ്റവും പുതിയ സിനിമയായ ആടൈയുടെ ടീസര്‍ പുറത്തിറങ്ങിയ ശേഷമായിരുന്നു സംഭവം. ഇത് വലിയ വിവാദമാവുകയും ചെയ്തിരുന്നു. പുറത്താക്കിയതിന്റെ കാരണം അമല തന്നെ ട്വിറ്ററിലൂടെ എല്ലാവരെയും അറിയിച്ചിരുന്നു. ആദ്യം താരം സ്വയം പിൻവാങ്ങിയെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത് . എന്നാൽ താൻ മാറിയതല്ലെന്നും തന്നെ മാറ്റിയതാണെന്നുമാണ് താരം പറഞ്ഞിരുന്നു..
മുന്‍പൊരിക്കലും തനിക്കെതിരെ ഒരാള്‍ പോലും ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചിരുന്നില്ലെന്നും വളരെയധികം തളര്‍ന്ന അവസ്ഥയിലാണ് താനെന്നും താരം പറഞ്ഞിരുന്നു നിരാശയോടെയാണ് താന്‍ ഈ കത്ത് എഴുതുന്നതെന്നും അമല വ്യക്തമാക്കിയിരുന്നു . ഇതിനു പിന്നാലെയാണ് നടൻ വിഷ്ണു രംഗത്തെത്തിയിരിക്കുന്നത്. ഇതായിപ്പോൾ താരത്തെ പിന്തിച്ചുകൊണ്ട് തമിഴ് നടൻ വിഷ്ണു വിശാൽ രംഗത്തെത്തിയിരിക്കുകയാണ് .
ട്വിറ്ററിലൂടെയാണ് വിഷ്ണു വിശാലിന്റെ പ്രതികരണം. ഒരു അഭിനേതാവ് ഇങ്ങനെ സംസാരിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്ന് വിഷ്ണു വിശാല്‍ പറയുന്നു. എല്ലാ തവണയും നടീനടന്മാരുടെ ഭാഗത്താണ് തെറ്റെന്ന് മുന്‍വിധിയോടെ കാണുന്നവരാണ് പലരും. നിരവധി നിര്‍മ്മാതാക്കളില്‍ നിന്നും മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്ന തനിക്ക് അത് തുറന്ന് പറയാന്‍ തോന്നിയെങ്കിലും ഇപ്പോഴും ഒരു മുതലാളി എന്ന നിലയില്‍ ഞങ്ങള്‍ അവര്‍ക്ക് ബഹുമാനം നല്‍കുകയാണ്. വിഷ്ണു വിശാല്‍ ട്വിറ്ററില്‍ കുറിച്ചു . താരത്തെ അഭിനന്ദിച്ച് നിരവധിപേരാണ് മുന്നോട്ട് വരുന്നത് . ഇതാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് .
amala paul-vishnu vishal-social media-supports
