Malayalam
അമല പോള്‍ വിവാഹിതയായി; ആശംസകളുമായി സിനിമാ ലോകം
അമല പോള്‍ വിവാഹിതയായി; ആശംസകളുമായി സിനിമാ ലോകം
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയാണ് അമല പോള്‍. മികച്ച നടിയെന്നത് പോലെ തന്നെ ബോള്‍ഡായ വ്യക്തിത്വം കൊണ്ടും അമല ശ്രദ്ധ നേടാറുണ്ട്. വ്യത്യസ്തമായ സിനിമകളിലൂടെ അമല പോള്‍ എന്നും ആരാധകരുടെ കൈയ്യടി സ്വന്തമാക്കാറുണ്ട്.മലയാളത്തില്‍ ചുരുക്കം ചില സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്.താരം പോസ്റ്റ് ചില ഫോട്ടോകള്‍ക്ക് സൈബര്‍ ആക്രമണങ്ങളും ഏല്‍ക്കാറുണ്ട്.എന്നാല്‍ അതൊന്നും അമല ചെവി കൊള്ളാറില്ല.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അമലയുടെ പ്രൊപ്പോസല്‍ വീഡിയോ പുറത്തെത്തുന്നത്. അമല പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ പങ്കുവച്ച് നടിയുടെ സുഹൃത്ത് ജഗദ് ദേശായി ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. അമല പോളിനെ ടാഗ് ചെയ്തുകൊണ്ടാണ് ജഗദിന്റെ പോസ്റ്റ്. ‘മൈ ജിപ്‌സി ക്വീന്‍ യെസ് പറഞ്ഞു’ എന്ന അടിക്കുറിപ്പോടെയാണ് ജഗദിന്റെ പോസ്റ്റ്. അമലയുടെ പിറന്നാളിനായിരുന്നു പ്രൊപ്പോസല്‍.
ഇപ്പോഴിതാ ഇരുവരുടെയും വിവാഹം കഴിഞ്ഞിരിക്കുകയാണ്. അമല പോള്‍ തന്നെയാണ് വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് സന്തോഷ വാര്‍ത്ത പ്രേക്ഷകരുമായി പങ്കുവച്ചത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. ഗുജറാത്ത് സ്വദേശിയാണ് ജഗദ്. ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലയാണ് അദ്ദേഹത്തിന്റെ തൊഴിലിടം. നോര്‍ത്ത് ഗോവയിലെ ആഡംബര ഹോംസ്‌റ്റേയുടെ ഹെഡ് ഓഫ് സെയില്‍സ് ആയി ജോലി നോക്കുകയാണ് ഇപ്പോള്‍.
യാത്രകള്‍ ഇഷ്ടപ്പെടുന്ന അമല അവധിക്കാലയാത്രകള്‍ക്കിടെയാണ് ജഗദിനെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതുമെന്നാണ് മിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ഗോവയിലാണ് ജഗദിന്റെ താമസം. ജോലിയുടെ ഭാഗമായി ഗുജറാത്തില്‍ നിന്നും ജഗദ് ഇവിടേയ്ക്ക് താമസം മാറ്റിയിരുന്നു.നിരവധി പേരാണ് നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയത്. എന്നാല്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ലാവണ്ടര്‍ നിറത്തിലുള്ള ലഹങ്കയും അതിനോട് ഇണങ്ങുന്ന ചോക്കറും മോതിരവും കമ്മലുമാണ് അമല ധരിച്ചിരുന്നത്. ലാവണ്ടറും ക്രീമും കലര്‍ന്ന ഷേര്‍വാണിയായിരുന്നു ജഗത് ദേശായിയുടെ വേഷം.
അമലയുടെ രണ്ടാം വിവാഹമാണിത്. 2014 ല്‍ സംവിധായകന്‍ എ.എല്‍. വിജയുമായാണ് അമലയുടെ ആദ്യ വിവാഹം നടക്കുന്നത്. നാല് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ അധികം വൈകാതെ ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2017ല്‍ ഇവര്‍ വിവാഹമോചിതരാവുകയും ചെയ്തു. തമിഴകത്തെയാകെ ഞെട്ടിച്ച വിവാഹമോചനമായിരുന്നു ഇത്. വിവാഹശേഷം കരിയറുമായി മുന്നോട്ട് പോകുന്നതിനെ സംവിധായകനും കുടുംബവും പിന്തുണയ്ക്കാതിരുന്നതാണ് വിവാഹമോചനത്തിന് കാരണമായതെന്നാണ് പറയപ്പെടുന്നത്.
വിജയോട് ആദ്യം പ്രണയാഭ്യര്‍ത്ഥന നടത്തിയത് അമല പോള്‍ ആയിരുന്നു. നടി തന്നെയാണ് വിവാഹിതിയായ സമയത്ത് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. കല്യാണത്തെ പറ്റി പെട്ടെന്നെടുത്ത തീരുമാനം ആയിരുന്നു. ഇന്‍ഡസ്ട്രിയില്‍ ഒരുപാട് വര്‍ഷം ഉണ്ടാവില്ല എന്ന് അറിയാമായിരുന്നെങ്കിലും. കല്യാണം കഴിച്ചില്ലായിരുന്നെങ്കിലും മൂന്ന് വര്‍ഷത്തിന് മുകളില്‍ ഇന്‍ഡസ്ട്രിയില്‍ ഞാന്‍ നില്‍ക്കുമെന്നെനിക്ക് തോന്നുന്നില്ല. എനിക്കെപ്പോഴും മാറ്റങ്ങള്‍ വേണം, ഞാനെപ്പോഴും ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടാനാഗ്രഹിക്കുന്നു, എന്നുമാണ് അമല പോള്‍ പറഞ്ഞത്.
2011ല്‍ അമല പോള്‍ പ്രധാന കഥാപാത്രമായെത്തിയ ദൈവ തിരുമകള്‍ എന്ന ചിത്രം സംവിധാനം ചെയ്തത് എ എല്‍ വിജയ്യായിരുന്നു. 2013ല്‍ ഇളയദളപതി വിജയിയെ നായകനാക്കി എ എല്‍ വിജയ് സംവിധാനം ചെയ്ത ‘തലൈവ’ എന്ന ചിത്രത്തിലും അമലയായിരുന്നു നായിക. വിവാഹ മോചനത്തിന് ശേഷം അടിമുടി മാറ്റങ്ങളുമായാണ് അമല പോള്‍ ആരാധകര്‍ക്ക് മുന്നിലേക്ക് എത്തിയത്.
വീണ്ടും പഴയ പോലെ സിനിമകളില്‍ സജീവമാവുകയും ചെയ്തു. അതിനിടെ എ.എല്‍ വിജയ് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. 2019 ലാണ് ഡോ. ആര്‍ ഐശ്വര്യയെ എ.എല്‍ വിജയ് വിവാഹം ചെയ്യുന്നത്. അധികം വൈകാതെ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞും പിറന്നു. സൗഹൃദപരമായൊരു വേര്‍പിരിയല്‍ ആയിരുന്നു അമലയുടെയും വിജയുടേതും.
2009 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെയാണ് മലയാളത്തിലേയ്ക്ക് അമല എത്തിയത്. നീലത്താമര വിജയമായെങ്കിലും അമലയ്ക്ക് പിന്നീട് നല്ല അവസരങ്ങള്‍ ലഭിച്ചില്ല. പിന്നീട് തമിഴില്‍ ചെറിയ വേഷങ്ങള്‍ ചെയ്‌തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. സാമിയുടെ വിവാദചിത്രമായ സിന്ധു സമവേലി എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ അമല അറിയപ്പെട്ടു തുടങ്ങി. പിന്നീട് മൈന എന്ന സിനിമയിലൂടെ മുന്‍ നിരയിലേയ്ക്ക് എത്തുകയും ചെയ്തു.
