Malayalam Breaking News
എന്തിനു നടിമാരോട് മാത്രം ഈ ചോദ്യം?? പൊട്ടിത്തെറിച്ചു അമല പോൾ
എന്തിനു നടിമാരോട് മാത്രം ഈ ചോദ്യം?? പൊട്ടിത്തെറിച്ചു അമല പോൾ
By
എന്തിനു നടിമാരോട് മാത്രം ഈ ചോദ്യം?? പൊട്ടിത്തെറിച്ചു അമല പോൾ
തമിഴിൽഎത്തിയ ഭാസ്ക്കർ ഒരു റാസ്ക്കൽ എന്ന ചിത്രത്തിൽ ‘അമ്മ വേഷത്തിലാണ് അമല പോൾ എത്തിയത് . മലയാളത്തിൽ നയൻതാര ചെയ്ത വേഷത്തിലാണ് അമല പോൾ ഭാസ്ക്കർ ഒരു റാസ്ക്കലിൽ അഭിനയിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെ ചില മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യം അമല പോളിനെ ചൊടിപ്പിച്ചിരുന്നു.സിനിമകളിൽ അമ്മ വേഷങ്ങൾ ചെയ്യുന്നത് കരിയറിനെ ദോഷകരമായി ബാധിക്കില്ലേയെന്നായിരുന്നു ഒരു മാധ്യമപ്രവർത്തകൻ അമലയോട് ചോദിച്ചിരുന്നത്.
എന്നാൽ ഇതിനു മറുപടിയായി അമ്മ വേഷത്തിന്റെ പേരിൽ നടിമാരെ വേട്ടയാടുന്നതെന്തിനെന്ന് അമല തുറന്നടിച്ചു. ഇത്തരം ചോദ്യങ്ങൾ എന്തു കൊണ്ടാണ് നടിമാരോട് മാത്രം ചോദിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല.
എന്റെ സഹതാരം അരവിന്ദ് സ്വാമിയും ഈ ചിത്രത്തിൽ രണ്ടുകുട്ടികളുടെ പിതാവിന്റെ വേഷമല്ലേ ചെയ്തിരിക്കുന്നത്. എന്തു കൊണ്ടാണ് അദ്ദേഹത്തിന് നേർക്ക് ഇത്തരം ചോദ്യങ്ങൾ ഉയർന്നു വരാത്തത്.
മാത്രമല്ല സൂര്യ,വിജയ് സേതുപതി തുടങ്ങിയ നടൻമാരും ഇത്തരത്തിൽ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്- അമല പറഞ്ഞു.ഇതൊരു സിനിമ മാത്രമാണ്, അതായത് കലാരൂപം. ആ രീതിയിൽ നോക്കുന്പോൾ ഈ ചോദ്യം തന്നെ അപ്രസക്തമാണ്. എന്തിനാണ് നടിമാരെ മാത്രം നിങ്ങൾ ഇങ്ങനെ വേട്ടയാടുന്നത്- അമല വ്യക്തമാക്കുന്നു.
amala paul against media